മള്ളൂർ ഗോവിന്ദപിള്ള, കുഞ്ഞിരാമമേനോൻ, ടി.വി.പ്രഭാകരൻ ബി.രാമൻപിള്ള, കെ.രാംകുമാർ തുടങ്ങിയ പ്രഗത്ഭരായ നിരവധി ക്രിമിനൽ അഭിഭാഷകരുടെ പരമ്പര തന്നെയുണ്ട് നമ്മുടെ നിയമ ചരിത്രത്തിൽ.
ക്രോസ് വിസ്താരത്തിനിടെ പ്രോസിക്യൂഷൻ സാക്ഷികളെ കശക്കിയെറിയുന്നപ്രമുഖരായ ക്രിമിനൽ വക്കീലൻമാരേപ്പോലെ തന്നെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി വക്കീലിനെ മലർത്തിയടിക്കുന്ന ചിലസാക്ഷികളെയും കോടതി മുറികളിൽ കാണാറുണ്ട്.
ഒരുകൊലപാതകക്കേസിൽ പ്രതിഭാഗം അഭിഭാഷകൻ പ്രോസിക്യൂഷൻ സാക്ഷിയായ നമ്പൂതിരിയെ വിസ്തരിക്കുകയാണ്.
വക്കീൽ: "കേസിൽ പറയുന്ന കൊലപാതകം യഥാർത്ഥത്തിൽ നിങ്ങൾ നേരിട്ടു കണ്ടതാണോ?"
നമ്പൂതിരി : "അതെ... ഞാൻ നേരിൽ കണ്ടതാണ്."
വക്കീൽ: "സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്തുനിന്നും എത്ര ദൂരേയായിരുന്നു നിങ്ങൾ നിന്നിരുന്നത്?"
നമ്പൂതിരി: "രണ്ടടി ആറിഞ്ച് ദൂരത്തായിരുന്നു ഞാൻ നിന്നിരുന്നത്..."
വക്കീൽ: "നിങ്ങൾ എത്ര കണിശമായിട്ടാണ് ഈദൂരം പറയുന്നത്!
ആ ദൂരം നിങ്ങൾ അളന്നോ?"
നമ്പൂതിരി: "അതെ.. "
വക്കീൽ: "അങ്ങനെ അളക്കാൻ കാരണം?"
നമ്പൂതിരി: "ഇതു പോലേതെങ്കിലും ഏഭ്യൻമാർ എന്നോടിതുചോദിക്കുമെന്ന് എനിക്കറിയാമായിരുന്നു!!
നർമ്മവിസ്താരം-അഡ്വ. ഡി.ബി. ബിനു