അയൽവാസിയായ മധ്യവയസ്കനെതിരേയാണ് യുവതി പരാതിയുമായി കോടതിയിലെത്തിയത്. തന്റെ വസ്തുവിൽ അതിക്രമിച്ച് കയറിയതിനെ ചോദ്യംചെയ്തതിന് മറ്റുള്ളവർ കേൾക്കെ പ്രതി അസഭ്യം പറഞ്ഞുവെന്നായിരുന്നു കേസ്.
വാദിയായ യുവതിയെ കോടതിയിലെ കൂട്ടിൽ കയറ്റി നിർത്തി പ്രതിഭാഗം അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തുകയാണ്.
വക്കീൽ: “പ്രതി നിങ്ങളെ തെറി വിളിച്ചോ? ”
യുവതി: “തെറി വിളിച്ചെന്നു മാത്രമല്ല മറ്റുള്ളവരുടെ മുന്നിൽവച്ച്
അശ്ലീലച്ചുവയുള്ള ആംഗ്യവും കാണിച്ചു. കേട്ടാൽ അറപ്പും വെറുപ്പും ഉളവാക്കുന്ന തെറിയാണ് അയാൾ എന്നെ വിളിച്ചത്.”
വക്കീൽ: “ ശരി.... ഏതെല്ലാം തെറിയാണ് പ്രതി നിങ്ങളെ വിളിച്ചത്.?”
യുവതി: “അയ്യോ സാറേ... മാന്യന്മാരുടെ മുന്നിൽവച്ച് എനിക്ക് പറയാൻ പറ്റാത്ത പച്ചത്തെറികളാണ് അയാൾ എന്നെ വിളിച്ചത്.”
വക്കീൽ: “അങ്ങനെയെങ്കിൽ ജഡ്ജിയുടെ ചെവിട്ടിലേക്കു
പറയൂ ... ”
നർമ്മവിസ്താരം / ഡി.ബി. ബിനു