ചേരുവകൾ
1.കോഴിയിറച്ചി - അര കിലോ,
ചെറിയ കഷണങ്ങളാക്കിയത്
2. പച്ചമുളക് - 4 എണ്ണം
3. വെളുത്തുള്ളി - 1 (ചതച്ചത്)
4. ഇഞ്ചി -1 ചെറിയ കഷണം
5. ഉപ്പ് - ആവശ്യത്തിന്
6. മഞ്ഞൾപൊടി - അര സ്കൂൾ
7. മുളകുപൊടി - 2 സ്പൂൺ
8. കറിവേപ്പില - 1 തണ്ട്
9. സവോള - 1 (ചെറുതാക്കി അരിഞ്ഞത്)
10. തക്കാളി - 1 ചെറുതാക്കി അരിഞ്ഞത്)
11. കുരുമുളക് - 5 എണ്ണം
12. ചെറിയ ഉള്ളി - 6 എണ്ണം (ചതച്ചത്)
13. തേങ്ങ - ഒരു മുറി (ചിരകിയത്)
14. എണ്ണ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കോഴിയിറച്ചി നന്നായി കഴുകിയതിനുശേഷം ചെറുതാക്കി നുറുക്കിയെടുക്കുക. 2, 3, 4, 5,6, 7 ചേരുവകൾ നന്നായി അരച്ച് അല്പം എണ്ണ ചേർത്ത് കോഴിയിറച്ചി അര മണിക്കൂർ പുരട്ടിവയ്ക്കുക. അര മണിക്കൂറിനുശേഷം തവ അടുപ്പിൽവച്ച് ചൂടാവുന്പോൾ രണ്ടു സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുന്പോൾ ചെറുതായി അരിഞ്ഞ സവോള, തക്കാളി, കറിവേപ്പില എന്നിവ ഇട്ട് ഇളക്കുക. അവ ചെറുതായി ചുമന്നുവരുന്പോൾ തേങ്ങ ഇടുക. ഒപ്പം നമ്മൾ ചേർത്തുവച്ചിരിക്കുന്ന കോഴിയിറച്ചിയുംകൂടി ഇട്ട് ആവശ്യത്തിന് ഉപ്പുംചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. (വെള്ളം ചേർക്കരുത്) നന്നായി മൂടിവച്ചതിനുശേഷം ചെറുതീയിൽ വേവിച്ചെടുക്കുക. ഇടയ്ക്ക് ഒന്നു രണ്ടു തവണ ഇളക്കിക്കൊടുക്കണം. നന്നായി വെന്ത് പാകമായിക്കഴിയുന്പോൾ തീ അണയ്ക്കുക. വെളുത്തുള്ളി, ചുവന്നുള്ളി, കുരുമുളക് എന്നിവ ചതച്ചതു ചേർത്ത് കടുകു താളിച്ച് ഉപയോഗിക്കുക.
കോഴിയിറച്ചി തോരൻ
02:40 AM Aug 02, 2020 | Deepika.com