അയൽവാസിയായ ഇറച്ചിക്കടക്കാരൻ വക്കീലിനെ കാണാൻ ഓഫീസിലെത്തി.
"ഇന്ന് രാവിലെ അഴിഞ്ഞു നടന്ന ഒരു പട്ടി എന്റെ കടയിൽ കയറി തൂക്കിയിട്ടിരുന്ന ആട്ടിറച്ചി കടിച്ചുകൊണ്ടുപോയി. രണ്ടായിരം രൂപ എനിക്ക് നഷ്ടം വന്നു. പട്ടിയുടെ ഉടമയിൽനിന്ന് ഈ നഷ്ടം ഈടാക്കാൻ കഴിയുമോ?'
ഇതായിരുന്നു അയാൾക്ക് അറിയേണ്ടത് .
"തീർച്ചയായും താങ്കൾക്കതിന് അവകാശമുണ്ട്' എന്ന് അഭിഭാഷകൻ മറുപടിയും നൽകി.
"സാറിന്റെ പട്ടിയാണ് ഇന്ന് രാവിലെ വന്ന് ഈ നഷ്ടം എനിക്കുണ്ടാക്കിയത്. അതിന് എനിക്ക് പരിഹാരം വേണം'.
യാതൊരു തർക്കവും ഉന്നയിക്കാതെ വക്കീൽ രണ്ടായിരം രൂപയുടെ ചെക്ക് ഇറച്ചിക്കടക്കാരന് നൽകി.
രണ്ടുദിവസം കഴിഞ്ഞപ്പോൾ ഇറച്ചിക്കടക്കാരന്റെ വിലാസത്തിൽ ഒരു രജിസ്റ്റേർഡ് കത്ത് ലഭിച്ചു. കത്ത് കണ്ട് അയാൾ ഞെട്ടി .
നൽകിയ നിയമോപദേശത്തിന് മൂവായിരം രൂപയുടെ ബില്ലായിരുന്നു വക്കീൽ അയച്ചത് !
അഡ്വ. ഡി.ബി. ബിനു