സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധമൂലം കൈകൾക്ക് പരിക്കേറ്റ യുവാവ് നഷ്ടപരിഹാരം തേടി മോട്ടോർ വാഹന അപകട ട്രൈബ്യൂണലിന് ഹർജി സമർപ്പിച്ചു.
തന്റെ കൈകൾക്ക് സ്ഥിരമായ അംഗവൈകല്യമാണ് ഈ വാഹനാപകടം മൂലം ഉണ്ടായതെന്നും അതിനുള്ള നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. പരിക്കേറ്റ യുവാവിനെ എം.എ.സി.റ്റി കോടതിയിലെ സാക്ഷിക്കൂട്ടിൽ കയറ്റിനിർത്തി വക്കീൽ ക്രോസ് വിസ്താരം നടത്തുകയാണ്.
വക്കീൽ: "നിങ്ങളുടെ ഏത് കൈക്കാണ് അപകടം പറ്റിയത്?"
യുവാവ്: "രണ്ടു കൈക്കും അപകടംപറ്റി. "
വക്കീൽ: "നിങ്ങളുടെ കൈകൾ എത്ര ഉയരത്തിൽ ഇപ്പോൾ പൊക്കാൻ കഴിയുമെന്ന് കാണിക്കാമോ?
വേദന കടിച്ചമർത്തി ഇരുകൈകളും ഉയർത്താൻ യുവാവ് ശ്രമിക്കുന്നു.
വക്കീൽ: "ശരി, ഈ ബസ് അപകടത്തിൽ കൈക്ക് പരിക്കേൽക്കുന്നതിനുമുമ്പ് എത്ര ഉയരത്തിൽ നിങ്ങൾക്ക് കൈകൾ ഉയർത്താൻ കഴിയുമായിരുന്നു?"
*ഉടൻതന്നെ യുവാവ് തന്റെ രണ്ടുകൈയും തലയ്ക്കുമുകളിൽ ഉയർത്തിപ്പിടിച്ചു!**
അങ്ങനെ ആ കേസിൽ ഒരു തീരുമാനമായി..
നർമവിസ്താരം
അഡ്വ. ഡി. ബി. ബിനു
കൈ ഉയർത്തല്ലേ അപകടമാകും...
04:10 AM Jul 19, 2020 | Deepika.com