ചേരുവകൾ
1. ചക്കക്കുരു വെളുത്ത തൊലി കളഞ്ഞ് പുഴുങ്ങി പൊടിച്ചത് - 1 കപ്പ്
2. സവാള ചെറുതായി അരിഞ്ഞത് - 1 1/2 കപ്പ്
3. പച്ചമുളക് (കനം കുറച്ച് അരിഞ്ഞത്) - 4 എണ്ണം
4. ഇഞ്ചി - രണ്ട് ഇഞ്ച് നീളത്തിൽ ഒരു കക്ഷണം
5. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് 3/4 കപ്പ്
6. ഏലയ്ക്ക - 4 എണ്ണം
7. ഗ്രാന്പു - 4 എണ്ണം
8. കറുവാപ്പട്ട - 2 ഇഞ്ച് നീളത്തിൽ ഒരു കഷണം
9. 2 മുട്ടയുടെ വെള്ള
10. റൊട്ടിപ്പൊടി - ആവശ്യത്തിന്
11. ഉപ്പ് - പാകത്തിന്
ഉണ്ടാക്കുന്ന വിധം
സവാള, ഇഞ്ചി, പച്ചമുളക് ഇവ നന്നായി വഴറ്റുക. നന്നായി വഴന്നു കഴിയുന്പോൾ അതിലേയ്ക്ക് ഏലയ്ക്ക, ഗ്രാന്പു, കറുവാപ്പട്ട എന്നിവ പൊടിച്ചത് ചേർക്കുക. അതിനുശേഷം പുഴുങ്ങി പൊടിച്ചെടുത്ത ചക്കക്കുരു വഴറ്റിയ സവാളയോടൊപ്പം ചേർക്കുക. ഇതിലേയ്ക്ക് പൊടിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേർത്ത് നന്നായി കുഴയ്ക്കുക. കറിവേപ്പില, പുതിനയില തുടങ്ങിയവയും ചേർത്തുകൊടുക്കുന്നത് നല്ല രുചി പകരും. എല്ലാം ചേർന്നിട്ടുള്ള മിശ്രിതം ചെറുചൂടോടെ ആകൃതിയിലാക്കി എടുക്കുക. മുട്ടയുടെ വെള്ള മാത്രം എടുത്ത് അതിലേയ്ക്ക് ഓരോ കട് ലറ്റും ഇട്ട് തയ്യാറാക്കി വച്ചിരിക്കുന്ന റൊട്ടിപ്പൊടിയിൽ മുക്കി തിളച്ച എണ്ണയിൽ വറുത്ത് കോരുക. ഇനിയും കട് ലറ്റ് കഴിച്ചോളു...