അലീനിയ: മധുരഗാനങ്ങളുടെ രാജകുമാരി

02:49 AM Jul 12, 2020 | Deepika.com
""കാലിത്തൊഴുത്തിൽ പിറന്നവനേ’’, എന്ന് അലീനിയ പാടുന്പോൾ മാലാഖാമാർ പരസ്പരം നോക്കും. ഈ ഗാനം സ്വർഗത്തിൽനിന്നോ, ഭൂമിയിൽനിന്നോ? കാലിത്തൊഴുത്തിൽനിന്ന് ഉണ്ണിയേശു കണ്‍തുറക്കും. മണ്ണിലിറങ്ങിയ മാലാഖക്കുഞ്ഞിനെക്കാണാൻ. ഇവൾ അലീനിയ!!! അലീനിയ സെബാസ്റ്റ്യൻ. ശ്രുതിമധുരമായ ഗാനാലാപനത്തിലൂടെ മലയാളികളുടെ മനംകവർന്ന സുന്ദരിക്കുട്ടി. ഇവൾ ഭാവിയുടെ താരം. മാലാഖവൃന്ദങ്ങളോടൊപ്പം അലീനിയമോൾ പാടിയ ""കാലിത്തൊഴുത്തിൽ’’ എന്ന ഗാനം യുട്യൂബിൽ ശ്രവിച്ചത് 40 ലക്ഷത്തിലേറെ ആസ്വാദകരാണ്. അലീനിയ പാടിയ എല്ലാഗാനങ്ങൾക്കും ആസ്വാദകരുടെ സംഖ്യ മുപ്പതും നാല്പതും ലക്ഷങ്ങളാണ്.

ഇ​ടു​ക്കി​യി​ൽ​നി​ന്നും ഒ​രു മി​ടു​മി​ടു​ക്കി

ഇ​ടു​ക്കി ജി​ല്ല​യി​ലെ നെ​ടു​ങ്ക​ണ്ട​ത്തി​ന​ടു​ത്ത് പാ​ലാ​ർ സ്വ​ദേ​ശി​യാ​യ പു​തു​പ്പ​റ​ന്പി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ​യും രാ​ജി​യു​ടെ​യും ര​ണ്ടു മ​ക്ക​ളി​ൽ മൂ​ത്ത​വ​ളാ​ണ് അ​ലീ​നി​യ. ഇ​ട​വ​ക​പ്പ​ള്ളി​യി​ലെ ഉ​ണ്ണീ​ശോ​ക്ക​ള​രി​യി​ലാ​ണ് അ​ലീ​ന​ക്കു​ട്ടി പാ​ട്ടു​പാ​ടി തു​ട​ങ്ങു​ന്ന​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ ബാ​ല​പ​രി​ശീ​ല​ന സം​രം​ഭ​മാ​യി​രു​ന്ന ഉ​ണ്ണീ​ശോ​ക്ക​ള​രി​യി​ലെ മ​റി​യാ​മ്മ​ടീ​ച്ച​റി​ന്‍റെ പ്ര​ചോ​ദ​ന​ത്തി​ൽ തു​ട​ങ്ങി​യ സം​ഗീ​ത​യാ​ത്ര പ​ന്ത്ര​ണ്ടു വ​യ​സി​നു​ള്ളി​ൽ ലോ​ക​മ​റി​യു​ന്ന ഒ​രു കൊ​ച്ചു​ഗാ​യി​ക​യാ​ക്കി അ​ലീ​ന​യെ വ​ള​ർ​ത്തി.

വി​കാ​രി​യ​ച്ച​ന്‍റെ പ്രോ​ത്സാ​ഹ​ന​ത്തി​ൽ പാ​ലാ​ർ ഇ​ട​വ​ക​പ്പ​ള്ളി​യി​ലെ ക്രി​സ്മ​സ് പ​രി​പാ​ടി​യി​ൽ അ​ലീ​ന​ക്കു​ട്ടി പാ​ടി​യ ശ്രേ​യ​ക്കു​ട്ടി​യു​ടെ ‘മേ​ലേ​മാ​ന​ത്തെ ഈ​ശോ​യെ’ എ​ന്ന ഗാ​നം അ​വ​ളു​ടെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യി. അ​വ​ളു​ടെ ഗാ​നം കേ​ട്ട് ഇ​ഷ്ട​പ്പെ​ട്ട രാ​ഹു​ൽ എ​ന്ന ഗാ​യ​ക​ൻ കൃ​പാ​വ​രം എ​ന്ന ആ​ൽ​ബ​ത്തി​ൽ പാ​ടു​ന്ന​തി​നു​ള്ള വ​ഴി​യൊ​രു​ക്കി. സു​മേ​ഷ് കോ​ട്ട​യം എ​ഴു​തി പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നാ​യ ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി സം​ഗീ​തം ന​ൽ​കി​യ ‘ന​ന്ദി​യോ​ടെ പാ​ടി​ടു​ന്നു നാ​ഥാ’ എ​ന്ന ഗാ​ന​മാ​ണ് സം​ഗീ​ത ലോ​ക​ത്ത് അ​ലീ​നി​യ​മോ​ളു​ടെ വ​ര​വ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് കോ​ന്പ​യാ​ർ സെ​ന്‍റ് തോ​മ​സ് പ​ബ്ലി​ക് സ്കൂ​ളി​നു​വേ​ണ്ടി​യു​ള്ള സ്കൂ​ൾ ഗാ​നം ആ​ല​പി​ച്ച​ത് അ​ലീ​നി​യ​യാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് എം.​സി.​ബി.​എ​സ്. ആ ​ഗാ​നം റെ​ക്കോ​ഡ് ചെ​യ്ത​ത് ചാ​ല​ക്കു​ടി​യി​ലു​ള്ള സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു. അ​വി​ടെ സൗ​ണ്ട് എ​ൻ​ജി​നീ​യ​റാ​യ റൂ​ബി​ൾ റാ​ഫേ​ൽ അ​ലീ​നി​യ​മോ​ളു​ടെ ഗാ​നം നി​ര​വ​ധി പേ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും അ​ങ്ങ​നെ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നാ​യ ജോ​ജി ജോ​ണ്‍​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ണ​പ്പാ​ട്ടു​ക​ൾ പാ​ടാ​ൻ അ​ലീ​നി​യ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. ആ ​ഗാ​ന​ങ്ങ​ൾ ഹി​റ്റാ​യ​തോ​ടെ, അ​ലീ​നി​യ​മോ​ളും ഹി​റ്റാ​യി. തു​ട​ർ​ന്ന് നി​ര​വ​ധി ഭ​ക്തി​ഗാ​ന ആ​ൽ​ബ​ങ്ങ​ളി​ൽ പാ​ടു​വാ​ൻ അ​ലീ​നി​യ​യ്ക്ക് അ​വ​സ​രം ല​ഭി​ച്ചു. ഇ​തി​നോ​ട​കം നൂ​റി​ലേ​റെ ഗാ​ന​ങ്ങ​ൾ വി​വി​ധ ആ​ൽ​ബ​ങ്ങ​ളി​ലാ​യി പു​റ​ത്തി​റ​ങ്ങി. ഇ​ള​രാ​ജ, മു​ത്ത​ശി​ക്കൊ​രു മു​ത്തം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തും അ​ലീ​നി​യ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ക്രോ​ണി മ​ത്താ​യി എ​ന്ന ജ​യ​റാം സി​നി​മ​യി​ലൂ​ടെ​യാ​ണ് ഈ ​കൊ​ച്ചു​സു​ന്ദ​രി​യു​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം.

ഇ​പ്പോ​ൾ ജി​നോ കു​ന്നും​പു​റം, പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ.​ ജോ​യ​ൽ പ​ണ്ടാ​ര​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​രു​ടെ ആ​ൽ​ബ​ങ്ങ​ളി​ലാ​ണ് ഗാ​ന​ങ്ങ​ളാ​ല​പി​ക്കു​ന്ന​ത്. പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ജൂ​ണി​യ​ർ ഓ​ർ​ക്ക​സ്ട്ര​യി​ൽ അം​ഗ​വു​മാ​ണ് ഈ കൊച്ചുമിടുക്കി.

അ​ഞ്ചു വ​യ​സു​മു​ത​ൽ ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്ന അ​ലീ​നി​യ ഇ​പ്പോ​ൾ പാ​ലാ അ​മ​ന​ക​ര ചാ​വ​റ സി​എം​ഐ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയാ​ണ്. കേ​ര​ള​ത്തി​ലെ മു​ൻ​നി​ര ചാ​ന​ലു​ക​ൾ ന​ട​ത്തി​യ റി​യാ​ലി​റ്റി സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് അ​ലീ​നി​യ നാ​ട​റി​യു​ന്ന ഗാ​യി​ക​യാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള ഐ​സി​എ​സ്ഇ സ്കൂ​ൾ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ സം​ഗീ​ത​ത്തി​ന് ഒ​ന്നാം​സ്ഥാ​നം നേ​ടി​ ശ്ര​ദ്ധേ​യാ​യി.
സം​ഗീ​തം ദൈ​വം ന​ല്കി​യ ദാ​ന​മാ​ണ്. മാ​താ​പി​താ​ക്ക​ളു​ടെ​യും ഗു​രു​ക്കന്മാ​രു​ടെ​യും അ​നു​ഗ്ര​ഹം​കൊ​ണ്ടാ​ണ് ത​നി​ക്ക് ന​ന്നാ​യി പാ​ടാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് അ​ലീ​നി​യ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്നു.