കൊച്ചി: രാജ്യത്തു ബിരുദധാരികള്‍ക്ക് ജോലി ചെയ്യാനുള്ള ഇഷ്ടപ്പെട്ട നഗരം കൊച്ചിയെന്നു സര്‍വേ റിപ്പോര്‍ട്ട്. ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളാണു തൊട്ടുപിന്നിൽ.
സിഐഐ, എഐസിടിഇ, എഐയു, ടാഗ്സ്, സണ്‍സ്റ്റോണ്‍ യൂണിവേഴ്സിറ്റി, യുഎന്‍ഡിപി എന്നിവയുടെ പങ്കാളികളായ വീ ബോക്സ് ഇന്ത്യയുടെ സര്‍വേയുടെ അടിസ്ഥാനത്തിലുള്ള സ്കില്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ജോലിസ്ഥലങ്ങളില്‍ വനിതകളുടെ പ്രതിനിധ്യം വര്‍ധിച്ചെന്നും തൊഴില്‍ക്ഷമതയുടെ കാര്യത്തില്‍ അവരുടെ എണ്ണം കൂടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. പല കമ്പനികളും വനിതാ പ്രാതിനിധ്യത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.
ഇന്റര്‍നെറ്റ് ബിസിനസ് മേഖലയിലാണ് വനിതാ പ്രാതിനിധ്യം കൂടുതലുള്ളത്. 54.5 ശതമാനമാണിത്. ഏറ്റവും കൂടുതല്‍ പുരുഷന്മാര് (95 ശതമാനം) ജോലി ചെയ്യുന്നത് റീട്ടെയിൽ രംഗത്താണ്. 88 ശതമാനം പുരുഷന്മാര്ക്കും ഓട്ടോമോട്ടീവ് വ്യവസായത്തിലാണു താത്പര്യം.
മഹാമാരിക്കുശേഷം ഇന്റര്‍നെറ്റ് ബിസിനസ്, സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ഐടി, ഫാര്‍മ, ബിഎഫ്എസ്ഐ എന്നീ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യുവാക്കള്‍ക്കു ജോലിചെയ്യാന്‍ ഇഷ്ട നഗരം കൊച്ചി
03:58 PM Dec 12, 2021 | Deepika.com