ഗായകർ നിങ്ങളരങ്ങിൽ നിറഞ്ഞപ്പോൾ
വ്യഥ ചുമന്നരികിൽ ഞാൻ നിന്നിരുന്നു.
ദ്രുതമൊടു മുതുകത്ത് ചത കൊണ്ട് പുളയുമ്പോൾ
വിങ്ങലിൽ ഈണം കൊരുത്തു തന്നു ...
അടി കൊണ്ട് പുളയുമ്പോൾ ഗതകാല ചിന്തകൾ
അണപൊട്ടി ഒഴുകുന്നു സംഗീതമായ്.
വാടിക്കൊഴിയില്ല വറുതി തൻ നടുവിലും
പൂത്തുലഞ്ഞീടും കണിക്കൊന്ന പോൽ.
കെട്ടി വരിഞ്ഞെന്നെ തുകലിന്റെ വള്ളിയിൽ
കിട്ടീല പ്രാണനിൽ ശ്വാസ താളം..
അകലുന്ന പകലിന്റെ അവസാന താളമായ്
അലിയുന്ന സന്ധ്യയും പോയ് മറഞ്ഞു.
വിളറിയോരോർമ്മകൾ, വേവുന്ന ചിന്തകൾ
പതിത വർഗത്തിന്റെ പരിദേവനം...
എത്ര വരിഞ്ഞാലും പൊട്ടിത്തകരില്ല
മുറിയാതെ ഒഴുകും ഞാൻ സ്വരഗംഗയായ്.
ഗായകർ നിങ്ങൾ നടുവിൽ വിളങ്ങുമ്പോൾ
അരികിലായ് തെല്ലു ഞാൻ മാറി നിന്നു.
കരയാതെ കരയുന്ന ഉള്ളിന്റെ തേങ്ങലിൽ
മറപറ്റി വഴി മാറി നിന്നു കാലം.
കത്തിയമർന്നെന്റെ സ്വപ്നങ്ങൾ രാശികൾ
ചിത്തം ചുടലയായ് വെന്തുനീറി...
തെറ്റാതെ തെറ്റെന്ന് ചൊല്ലി പഴിച്ചെന്റെ
കത്തും മനസിൻ വിളക്കണച്ചു.
മഴയത്തും വെയിലത്തു മൊരുപോലെ ഞാൻ നിന്റെ
അരികത്ത് കൂട്ടായ് ഇരുന്നുകൊള്ളാം.
കണ്ണീരും സ്വപ്നവുമാകാശ വീഥിയിൽ,
താരങ്ങൾ ഉത്സവ രാത്രിയാക്കും.
ഉച്ചിയിൽ കത്തുന്ന സൂര്യനിന്നുള്ളപ്പോൾ
മിന്നാമിനുങ്ങുകൾ വേണ്ടിവർക്ക് ...
നിന്ദനം പൂക്കുന്ന കാലത്തിന്നോർമകൾ
അംബര വീഥിയലങ്കരിക്കും..
സിസ്റ്റർ ഡോ. തെരേസ് ആലഞ്ചേരി SABS
പ്രഫസർ, സെന്റ് ആൽബർട്സ് കോളജ്, എറണാകുളം
വ്യഥ ചുമന്നരികിൽ ഞാൻ നിന്നിരുന്നു.
ദ്രുതമൊടു മുതുകത്ത് ചത കൊണ്ട് പുളയുമ്പോൾ
വിങ്ങലിൽ ഈണം കൊരുത്തു തന്നു ...
അടി കൊണ്ട് പുളയുമ്പോൾ ഗതകാല ചിന്തകൾ
അണപൊട്ടി ഒഴുകുന്നു സംഗീതമായ്.
വാടിക്കൊഴിയില്ല വറുതി തൻ നടുവിലും
പൂത്തുലഞ്ഞീടും കണിക്കൊന്ന പോൽ.
കെട്ടി വരിഞ്ഞെന്നെ തുകലിന്റെ വള്ളിയിൽ
കിട്ടീല പ്രാണനിൽ ശ്വാസ താളം..
അകലുന്ന പകലിന്റെ അവസാന താളമായ്
അലിയുന്ന സന്ധ്യയും പോയ് മറഞ്ഞു.
വിളറിയോരോർമ്മകൾ, വേവുന്ന ചിന്തകൾ
പതിത വർഗത്തിന്റെ പരിദേവനം...
എത്ര വരിഞ്ഞാലും പൊട്ടിത്തകരില്ല
മുറിയാതെ ഒഴുകും ഞാൻ സ്വരഗംഗയായ്.
ഗായകർ നിങ്ങൾ നടുവിൽ വിളങ്ങുമ്പോൾ
അരികിലായ് തെല്ലു ഞാൻ മാറി നിന്നു.
കരയാതെ കരയുന്ന ഉള്ളിന്റെ തേങ്ങലിൽ
മറപറ്റി വഴി മാറി നിന്നു കാലം.
കത്തിയമർന്നെന്റെ സ്വപ്നങ്ങൾ രാശികൾ
ചിത്തം ചുടലയായ് വെന്തുനീറി...
തെറ്റാതെ തെറ്റെന്ന് ചൊല്ലി പഴിച്ചെന്റെ
കത്തും മനസിൻ വിളക്കണച്ചു.
മഴയത്തും വെയിലത്തു മൊരുപോലെ ഞാൻ നിന്റെ
അരികത്ത് കൂട്ടായ് ഇരുന്നുകൊള്ളാം.
കണ്ണീരും സ്വപ്നവുമാകാശ വീഥിയിൽ,
താരങ്ങൾ ഉത്സവ രാത്രിയാക്കും.
ഉച്ചിയിൽ കത്തുന്ന സൂര്യനിന്നുള്ളപ്പോൾ
മിന്നാമിനുങ്ങുകൾ വേണ്ടിവർക്ക് ...
നിന്ദനം പൂക്കുന്ന കാലത്തിന്നോർമകൾ
അംബര വീഥിയലങ്കരിക്കും..
സിസ്റ്റർ ഡോ. തെരേസ് ആലഞ്ചേരി SABS
പ്രഫസർ, സെന്റ് ആൽബർട്സ് കോളജ്, എറണാകുളം