+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീടുകയറി ആ​സി​ഡൊ​ഴി​ച്ചും മ​ര്‍​ദി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; പ്രതികൾ പിടിയിൽ

അ​ടൂ​ര്‍: വീ​ടു​ക​യ​റി യു​വാ​വി​നെ ആ​സി​ഡൊ​ഴി​ച്ച ശേ​ഷം മൃ​ഗീ​യ​മാ​യി മ​ര്‍ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ആ​റി​നാ​യി​രു​ന്നു സം​ഭ​വ
വീടുകയറി ആ​സി​ഡൊ​ഴി​ച്ചും മ​ര്‍​ദി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; പ്രതികൾ പിടിയിൽ
അ​ടൂ​ര്‍: വീ​ടു​ക​യ​റി യു​വാ​വി​നെ ആ​സി​ഡൊ​ഴി​ച്ച ശേ​ഷം മൃ​ഗീ​യ​മാ​യി മ​ര്‍ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ആ​റി​നാ​യി​രു​ന്നു സം​ഭ​വം.

ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ര്‍ ര​ഞ്ജി​ത്ത് ഭ​വ​നം വീ​ട്ടി​ല്‍ സോ​മ​ന്‍ മ​ക​ന്‍ ര​ഞ്ജി​ത്തി​നെ രാ​ത്രി എ​ട്ട​ര​യോ​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച ശേ​ഷം ഇ​രു​മ്പു പൈ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ര്‍​ദ്ദി​ക്കു​ക​യും ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പി​ന്തു​ട​ര്‍​ന്ന് അ​തി ക്രൂ​ര​മാ​യി മ​ര്‍ദിക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

കേ​സി​ല്‍ കൊ​ട്ടാ​ര​ക്ക​ര മൈ​ലം ഇ​ട്ടി​യ​പ​റ​മ്പി​ല്‍ ചാ​ത്ത​ന്‍​കോ​ട്ട് അ​നി​ല്‍(35), കൊ​ട്ടാ​ര​ക്ക​ര മൈ​ലം കു​ഴി​വി​ള മേ​ലേ​തി​ല്‍ പ്ര​ശാ​ന്ത് (26) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ന്‍​വൈ​രാ​ഗ്യ​ത്തിന്‍റെ പേ​രി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

അ​ഞ്ചു വ​ര്‍​ഷം മു​മ്പ് അ​നി​ലി​നെ​യും സ​ഹോ​ദ​ര​ന്‍ സു​നി​ലി​നെ​യും കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യാ​യ ര​ഞ്ജി​ത്തി​നോ​ടു​ള്ള ക​ടു​ത്ത വി​രോ​ധ​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ത്തിനു പ്രേ​രി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

ക​ണ്ണി​നും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ത്ത് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഡി​വൈ​എ​സ്പി ആ​ര്‍.​ബി​നു​വി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ടൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​ഡി. പ്ര​ജീ​ഷ്, എ​സ്ഐ​മാ​രാ​യ മ​നീ​ഷ്, ബി​ജു ജേ​ക്ക​ബ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സൂ​ര​ജ്, റോ​ബി, ജ​യ​ന്‍, ര​തീ​ഷ്, അ​ന്‍​സാ​ജു എ​ന്നിവ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തെ​ളി​വെ​ടു​പ്പി​നു ശേ​ഷം പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​യ​ന്‍റിഫി​ക്ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​വും ജി​ല്ലാ സൈ​ബ​ര്‍ സെ​ല്‍ വി​ഭാ​ഗ​വും അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.