1. എല്ലാ മെഡിക്കൽ സ്റ്റോറുകളിലും കൈ കഴുകുന്നതിനുള്ള സൗകര്യവും ആവശ്യത്തിനു ഹാൻഡ് സാനിറ്റൈസർലഭ്യമാണ് എന്നതും കടയുടമ ഉറപ്പുവരുത്തുക.
2. സ്ഥാപനത്തിലെ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കൈകൾ സാനിറ്റൈസ് ചെയ്യുക.
3. മരുന്നുകൾ വാങ്ങുവാൻ വരുന്നവർക്ക് ഉപയോഗിക്കുവാൻ ഹാൻഡ് സാനിറ്റൈസർ സജ്ജീകരിക്കുക.
4. ജീവനക്കാർ തമ്മിലും ഉപഭോക്താക്കളുമായും സാമൂഹിക അകലം ഒരു മീറ്റർ പാലിക്കുന്നതിനു ശ്രദ്ധിക്കുക.
5. മരുന്നു വാങ്ങാൻ വരുന്നവരെ ഒരു മീറ്റർ ശാരീരിക അകലം പാലിക്കുന്ന രീതിയിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി മാത്രം മരുന്നുകൾ വിതരണം ചെയ്യുക.
6. ജീവനക്കാർ മാസ്ക്ക്, ഗ്ലൗസ് എന്നിവ ധരിച്ചുമാത്രം ജോലി ചെയ്യുക.
7. ഉപയോഗിച്ച മാസ്കുകളും കൈയുറകളും വീണ്ടും ഉപയോഗിക്കുവാൻ പാടില്ല. ഇവ ശാസ്ത്രീയമായ രീതിയിൽ - ബ്ലീച്ചിംഗ് പൗഡർ അടങ്ങിയ ലായനികളിൽ മുക്കി അണുവിമുക്തമാക്കിയ ശേഷം മാത്രം - നിർമാർജനം ചെയ്യുക..
8. മരുന്നു കുറിപ്പടി പരമാവധി കൈകളിൽ വാങ്ങാതെ കൗണ്ടറിലുള്ള ക്ലിപ് ബോർഡിൽ വയ്ക്കാൻ ഉപഭോക്താവിനോടു നിർദേശിക്കുകയും അതു നോക്കി മരുന്ന് എടുത്തു കൊടുക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.
9. പേയ്മെന്റ് കൗണ്ടറുകളിൽ ഇരിക്കുന്ന ജീവനക്കാരും ഇടപാടുകൾ നടത്തുന്ന ഉപഭോക്താവും ഓരോ പണമിടപാടിനു ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കേണ്ടതാണ്.
10. ഓണ്ലൈൻ പണമിടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുക.
11. പനി, ജലദോഷം, തൊണ്ടവേദന, തുമ്മൽ എന്നീ രോഗാവസ്ഥകൾ പറഞ്ഞ് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ സ്വയം ചികിത്സാർഥം വരുന്നവർക്ക് യാതൊരു കാരണവശാലും മരുന്നുകൾ വിൽപ്പന നടത്തുവാൻ പാടില്ല.
12. Hydroxychloroquin phosphate അടങ്ങിയ മരുന്നുകൾ വിതരണം ചെയ്യുന്പോൾ Schedule H1 ചട്ടങ്ങൾപാലിക്കണം.
13. അവശ്യമരുന്നുകളുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കുക. മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ കോഡീൻ അടങ്ങിയ കഫ് സിറപ്പുകളുടെയും സൈക്കോട്രോപിക് സബ്സ്റ്റൻസുകൾ അടങ്ങിയ മരുന്നുകളുടെയും ദുരുപയോഗം തടയാൻ ചട്ടങ്ങൾ കണിശമായി പാലിക്കുക.
14. രോഗലക്ഷണങ്ങളുള്ള (പനി, ചുമ, തൊണ്ടവേദന, തുമ്മൽ, ജലദോഷം) ജീവനക്കാർ ജോലിക്കു വരാതിരിക്കാൻ ശ്രദ്ധിക്കണം.
മാസ്ക് ധരിക്കാം; ശരിയായ രീതിയിൽ
* മാസ്ക് ഉപയോഗിക്കുന്നതിനു മുന്പും പിൻപും കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് ഇരുപതു സെക്കൻഡ് ശുചിയാക്കേണ്ടതാണ്.
* മൂക്കു വായും മൂടുന്ന വിധമായിരിക്കണം മാസ്ക് ധരിക്കേണ്ടത്. മാസ്ക് ധരിച്ചശേഷം ഒരു കാരണവശാലും കൈകൾ കൊണ്ട് മാസ്ക് സ്പർശിക്കരുത്.
* മാസ്ക് ഇടയ്ക്കിടെ താഴ്ത്തിയതിനു ശേഷം സംസാരിക്കുകയും പിന്നീട് തിരിച്ചുവച്ച് ഉപയോഗിക്കുകയും ചെയ്യുന്നത് ആരോഗ്യകരമല്ല. മാസ്കിൽ ഘടിപ്പിച്ചിരിക്കുന്ന വള്ളിയിൽ പിടിച്ചുവേണം മാസ്ക് ഉൗരി മാറ്റേണ്ടത്.
* ഉപയോഗിച്ച മാസ്ക് പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് രോഗവ്യാപനത്തിനു കാരണമാകും. അതിനാൽ ഉപയോഗിച്ച മാസ്കുകൾ 0.5 ശതമാനം ബ്ലീച്ചിംഗ് ലായനിയിൽ(ഒരു ലിറ്റർ വെള്ളത്തിൽ 3 ടീസ് സ്പൂണ് ബ്ലീച്ചിംഗ് പൗഡർ)15-20 മിനിറ്റ് മുക്കിവച്ചതിനു ശേഷം കത്തിക്കുകയോ സുരക്ഷിതമായി നശിപ്പി ക്കുകയോ വേണം. തുണിമാസ്കുകൾ 0.5 ശതമാനം ബ്ലീച്ചിംഗ് പൗഡർ ലായനിയിൽ മുക്കിവച്ചതിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയുണക്കി ഉപയോഗിക്കാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ,ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.