ആദ്യം തന്നെയുള്ള രോഗനിർണയത്തിലൂടെയും മാതാപിതാക്കൾക്ക് ബോധവത്കരണം നൽകുന്നതിലൂടെയും ടോപ്പിക്കൽ ഫ്ളൂറൈഡ് ഉപയോഗിച്ചുള്ള ചികിത്സയിലൂടെയും തുടക്കത്തിൽ തന്നെ ദന്തക്ഷയം തടയാൻ കഴിയും. എങ്കിലും ഇതിന്റെ പടരുന്ന സ്വഭാവം കാരണം കുട്ടികളുടെ ആരോഗ്യത്തെയും ജീവിതനിലവാരത്തെയും ഇതു സാരമായി ബാധിക്കുന്നു.
നിരതെറ്റി പല്ലുമുളയ്ക്കാം
കുട്ടികളിലെ ദന്തക്ഷയം ചികിത്സിച്ചു മാറ്റാതിരുന്നാൽ വിവിധതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നു.
* വേദന, പഴുപ്പ്,
* ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിലുമുള്ള ബുദ്ധിമുട്ട്, * സ്കൂളിൽ പോകാനുള്ള ബുദ്ധിമുട്ട്,
* ഉയർന്ന ചികിത്സാച്ചെലവുകളും സമയനഷ്ടവും
പല്ലിൽ പോടു വലുതായി കുട്ടികളിലെ റൂട്ട് കനാൽ അഥവാ പൾപെക്ടമി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ പല്ലെടുത്തു കളയേണ്ടിവരുന്നു. സ്ഥിരദന്തങ്ങൾ വരാൻ താമസമുണ്ടെങ്കിൽ ഭാവിയിൽ പല്ലു നിരതെറ്റി വരാനുള്ള സാധ്യത കൂടുന്നു.
കുട്ടികളിലെ ദന്തക്ഷയം തടയാൻ
അമ്മയ്ക്ക് അല്ലെങ്കിൽ കുഞ്ഞിനെ നോക്കുന്നവർക്ക് ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും പാൽ കൊടുക്കുന്നതിനെക്കുറിച്ചും ശരിയായ അറിവു പകരുക എന്നതാണ് ഇതു തടയാൻവേണ്ടി ചെയ്യേണ്ടത്.
അമ്മയിൽനിന്നു കുഞ്ഞിലേക്കു ബാക്ടീരിയ പടരുന്നതിനെ തടയൽ
അമ്മ അല്ലെങ്കിൽ കുട്ടിയെ പരിപാലിക്കുന്നവരുടെ വായിലുള്ള ബാക്ടീരിയയെ കുറയ്ക്കുക എന്നുള്ളതാണ് ഇതു തടയാൻ ചെയ്യേണ്ടത്.
* ഇതിനുവേണ്ടി ക്ലോർഹെക്സിഡിൻ അടങ്ങിയ മൗത്ത് റിൻസുകൾ, ജെൽ, ടൂത്ത് പേസ്റ്റ് എന്നിവ അമ്മ അല്ലെങ്കിൽ കുഞ്ഞിനെ പരിപാലിക്കുന്നവർ ഉപയോഗിക്കേണ്ടതാണ.്
* കുഞ്ഞും അമ്മയും ഒരേ പാത്രം ഉപയോഗിക്കുന്നതും അമ്മയുടെ വായിൽ കുഞ്ഞ് വിരലിടുന്നതും ഒഴിവാക്കുക.
ദന്താരോഗ്യ ബോധവത്കരണം
ശരിയായ ദന്താരോഗ്യ ബോധവത്കരണം കുട്ടികളുടെ മാതാപിതാക്കളിൽ ദന്തക്ഷയത്തെക്കുറിച്ചുള്ള അറിവു വർധിപ്പിക്കാനും അതുവഴി ഇതു തടയാനും സാധിക്കുന്നു. ഡോക്ടർമാർക്കു മാത്രമല്ല, മറ്റ് എല്ലാ ആരോഗ്യപ്രവർത്തകർക്കും ഇതിൽ പങ്കാളികളാകാവുന്നതാണ്.
വിവരങ്ങൾ: ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903
ദന്തക്ഷയം ചികിത്സിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ നിരവധി
02:31 PM Apr 19, 2021 | Deepika.com