മോണരോഗികളിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മോണയിലുണ്ടാകുന്ന അണുബാധ പല്ലും മോണയും തമ്മിലുള്ള ചെറിയ വിടവിലെ സൂക്ഷ്മ രക്തവാഹിനിക്കുഴ ലുകൾ വഴി ശരീരത്തിലേക്കു പ്രവേശിക്കുകയും രക്തക്കുഴലിലെ ഉൾഭാഗങ്ങളിൽ രക്തക്കട്ടകൾ ഉണ്ടാകുകയും ചെയ്യുന്നു. കട്ടപിടിച്ച രക്തം അവിടെനിന്നു വേർപെട്ട് ശരീരത്തിലുടനീളം ഒഴുകിനടക്കുകയും ചെറിയ രക്തക്കുഴലുകളിൽ തങ്ങിനിന്ന് ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. ഹൃദയത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ രക്തം ലഭിക്കാതെവരികയും തുടർന്ന് ഹൃദ്രോഗത്തിലെത്തുകയും ചെയ്യുന്നു.
ശസ്ത്രക്രിയയുള്ള ദന്തചികിത്സയ്ക്കുമുന്പ്
ഉയർന്ന രക്തസമ്മർദവും ഹൃദ്രോഗത്തിനു പ്രധാന കാരണമാണ്. ശസ്ത്രക്രിയയുള്ള ദന്തചികിത്സയ്ക്കു മുന്പായി രോഗിയുടെ രക്തസമ്മർദം പരിശോധിക്കണം. അനിയന്ത്രിതമായ രക്തസമ്മർദമുള്ള രോഗികളിൽ തെരഞ്ഞെടുത്തുള്ള ദന്തചികിത്ത നടത്തരുത്. രക്തസമ്മർദം നന്നായി നിയന്ത്രിച്ചിട്ടുള്ള രോഗികൾക്ക് എല്ലാ ദന്തചികിത്സകളും സുരക്ഷിതമായി സ്വീകരിക്കാം.
ആന്റികൊയാഗുലന്റ് മരുന്ന് കഴിക്കുന്നവർ
അടുത്തിടെയുള്ള ഹൃദയാഘാതത്തിൽനിന്നു കരകയറുന്ന രോഗികൾ കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും തെരഞ്ഞെടുത്തുള്ള ദന്തചികിത്സകൾ സ്വീകരിക്കരുത്. ആന്റികൊയാഗുലന്റ് മരുന്ന് (രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന മരുന്ന്) കഴിക്കുന്ന രോഗികൾക്കു ശസ്ത്രക്രിയയുള്ള ദന്തചികിത്സയുടെ സമയത്ത് കൂടുതൽ രക്തസ്രാവമുണ്ടാകും. അതിനാൽ അത്തരം മരുന്നുകൾ സ്വീകരിക്കുന്ന രോഗികൾ ദന്തപരിശോധനയ്ക്കു വരുന്പോൾ ദന്തഡോക്ടറെ അറിയിക്കണം.
പോഷകക്കുറവ് ദന്താരോഗ്യത്തിനു ഭീഷണിയാണോ?
മോണയിൽ അണുബാധയുണ്ടാക്കുന്ന വിറ്റാമിൻ കുറവുകളൊന്നുമില്ല. പക്ഷേ, പോഷകക്കുറവുകൾ ദന്താരോഗ്യത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
* വൈറ്റമിൻ സിയുടെ കുറവുമൂലം മോണയിൽനിന്ന് രക്തസ്രാവമുണ്ടാകാം. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഭക്ഷണത്തിലെ വിറ്റാമിൻ സിയുടെ അഭാവം മാറ്റാൻ കഴിയും.
* മുട്ട, പാൽ, പച്ച ഇലക്കറികൾ എന്നിങ്ങനെ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വിറ്റാമിൻ എ യുടെ കുറവ് പരിഹരിക്കാൻ കഴിയും.
* കാൽസ്യം ആഗിരണം ചെയ്യണമെങ്കിൽ വൈറ്റമിൻ ഡി ആവശ്യമാണ്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903