ഹോർമോണ് വ്യതിയാനങ്ങൾമൂലം സ്ത്രീകളുടെ ദന്താരോഗ്യത്തിൽ പല മാറ്റങ്ങളും കാണാറുണ്ട്.
കൗമാരക്കാരിൽ
ഉമിനീരിലെ ബാക്ടീരിയയുടെ അളവു കൂടുന്നതുമൂലം കൗമാരക്കാരായ സ്ത്രീകളിൽ ആർത്തവസമയത്ത് മോണരോഗങ്ങൾ കാണാറുണ്ട്. ശരിയായ ദന്തശുചീകരണ മാർഗങ്ങൾ വഴി ഒരു പരിധിവരെ ഇതു പരിഹരിക്കാവുന്നതാണ്.
ഗർഭിണികളിൽ
പ്രഗ്നൻസി ജിഞ്ചിവൈറ്റിസ് (ഗർഭാവസ്ഥയിൽ കാണുന്ന മോണരോഗം), പ്രഗ്നൻസി ട്യൂമർ (മോണയിൽ ഉണ്ടാകുന്ന മാംസ വളർച്ച), പല്ലു തേയ്മാനം എന്നിവയാണു ഗർഭിണികളിൽ കാണുന്ന ആരോഗ്യമാറ്റങ്ങൾ. ഗർഭകാലത്തെ ദന്തസംരക്ഷണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ ഗർഭാവസ്ഥയുടെ ഏതു ഘട്ടത്തിലും അത്യാവശ്യ ദന്തചികിത്സകൾ നടത്തേണ്ടതാണ്.
നാലു മുതൽ ആറുവരെയുള്ള മാസമാണു ദന്തചികിത്സയ്ക്ക് ഏറ്റവും ഉചിതമായ സമയം. അതുകൊണ്ട് എല്ലാ ദന്തചികിത്സകളും ഈ കാലയളവിൽ നടത്താവുന്നതാണ്. ആദ്യത്തെ മൂന്നുമാസവും അവസാനത്തെ മൂന്നു മാസവും അത്യാവശ്യ ദന്തചികിത്സകൾ മാത്രം നടത്തുക.
മോണരോഗം വ്യാപിക്കുന്നത്
മോണരോഗം രക്തകുഴലിലൂടെ വ്യാപിക്കുന്നതുവഴി മാസം തികയാതെയുള്ള പ്രസവവും കുഞ്ഞിനു തൂക്കക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഗർഭിണികൾ സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് ഉത്തമം. ഗർഭകാലത്തെ രോഗനിർണയത്തിനുള്ള എക്സറേ എടുക്കുന്നത് പരമാവധി ഒഴിവാക്കുക. സുപൈൻ ഹൈപൊടെൻസീവ് സിൻഡ്രോം (ഗർഭാവസ്ഥയുടെ സമയത്തു നേരെ കിടക്കുന്പോൾ രക്തസമ്മർദം കുറയുന്ന അവസ്ഥ) ഒഴിവാക്കാനായി ദന്തചികിത്സയുടെ സമയത്ത് ഡെന്റൽ ചെയറിൽ പരമാവധി ഇടതുവശത്തേക്കു ചെരിഞ്ഞുകിടക്കാൻ ശ്രദ്ധിക്കുക.
മോണവീക്കം കുറയ്ക്കാൻ
ഗർഭാകാലത്ത് കാണുന്ന മോണവീക്കം കുറയ്ക്കാനായി ചെറുചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുന്നതു നല്ലതായിരിക്കും. ഗർഭിണികൾ രണ്ടുമാസത്തിലൊരിക്കൽ ദന്തപരിശോധന നടത്തുകയും ദിവസേന രണ്ടുനേരം പല്ലു തേയ്ക്കുകയും വേണം.
സ്ട്രസ് കൂടിയാൽ പ്രശ്നമാകുമോ?
മോണയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റൊരവസ്ഥയാണ് സ്ട്രസ്. (സൈക്കോസോമാറ്റിക് ഡിസോർഡർ). സമ്മർദം ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും അതുവഴി അവരെ മോണ അണുബാധയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
വിവരങ്ങൾ: ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903