യാത്രയിൽ ഒരു കുപ്പി വെള്ളം കരുതാം

02:56 PM Mar 05, 2021 | Deepika.com
പ്ര​തി​രോ​ധ​മാ​ര്‍​ഗ​ങ്ങ​ള്‍

1. വേ​ന​ല്‍​ക്കാ​ല​ത്ത് പ്ര​ത്യേ​കി​ച്ച് ചൂ​ടി​ന് കാ​ഠി​ന്യം കൂ​ടു​മ്പോ​ള്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ല്‍ പോ​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. കു​ടി​ക്കു​ന്ന വെ​ള്ളം ശു​ദ്ധ​ജ​ല​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. യാത്രയിൽ ഒരു കുപ്പി വെള്ളം കരുതാം. ധാ​രാ​ളം വി​യ​ര്‍​ക്കു​ന്ന​വ​ര്‍ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, മോ​ര്, നാ​ര​ങ്ങാ​വെ​ള്ളം എ​ന്നി​വ ധാ​രാ​ള​മാ​യി കു​ടി​ക്കു​ക.

2. വെ​ള്ളം ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള ത​ണ്ണി​മ​ത്ത​ന്‍, ഓ​റ​ഞ്ച് മു​ത​ലാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി സാ​ല​ഡു​ക​ളും കൂ​ടു​ത​ലാ​യി ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.
3. ശ​രീ​രം മു​ഴു​വ​ന്‍ മൂ​ടു​ന്ന അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍, ക​ട്ടി കു​റ​ഞ്ഞ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.

4. വെ​യി​ല​ത്ത് ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 11 മ​ണി മു​ത​ല്‍ 3 മ​ണി വ​രെ​യു​ള്ള സ​മ​യം വി​ശ്ര​മ​വേ​ള​യാ​യി പ​രി​ഗ​ണി​ച്ച് ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കു​ക.

5. കു​ട്ടി​ക​ളെ വെ​യി​ല​ത്ത് ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക

6. കാ​റ്റ് ക​ട​ന്ന് ചൂ​ട് പു​റ​ത്ത് പോ​ക​ത്ത​ക്ക രീ​തി​യി​ല്‍ വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്നി​ടു​ക

7. വെ​യി​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​ന്ന കാ​റി​ലും മ​റ്റും കു​ട്ടി​ക​ളെയും വയോജനങ്ങളെയും ഇ​രു​ത്തി​യി​ട്ട് പോ​കാ​തി​രി​ക്കു​ക

8. കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും ഗ​ര്‍​ഭി​ണി​ക​ളെ​യും ഹൃ​ദ്രോ​ഗം മു​ത​ലാ​യ ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രെ​യും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ഇ​വ​ര്‍​ക്ക് ചെ​റി​യ രീ​തി​യി​ല്‍ സൂ​ര്യാ​ഘാ​ത​മേ​റ്റാ​ല്‍ പോ​ലും ഗു​രു​ത​ര​മാ​യ സ​ങ്കീ​ര്‍​ണ​ത​ക​ള്‍ ഉ​ണ്ടാ​കാം.

കൂ​ടാ​തെ, വെ​ള്ളം കു​റ​ച്ചു കു​ടി​ക്കു​ന്ന​വ​ർ, വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ, പോ​ഷ​കാ​ഹാ​ര കു​റ​വു​ള്ള​വ​ര്‍, തെ​രു​വു​ക​ളി​ലും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലും താ​ല്‍​ക്കാ​ലി​ക പാ​ര്‍​പ്പി​ട​ങ്ങ​ളും താ​മ​സി​ക്കു​ന്ന അ​ഗ​തി​ക​ള്‍, കൂ​ടു​ത​ല്‍ സ​മ​യം പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍, മ​ദ്യ​പാ​നി​ക​ള്‍ എ​ന്നി​വ​രും അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​ത്ത​ര​ക്കാ​രി​ല്‍ സൂ​ര്യാ​ഘാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്നു എ​ങ്കി​ല്‍ ഉ​ട​ന്‍ ത​ന്നെ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

ശ്രദ്ധിക്കുക

* നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ ഒാആർഎസ് ലാ​യ​നി പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.
* നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍, ട്രാ​ഫി​ക് പോ​ലീ​സു​കാ​ര്‍, മാ​ധ്യ​മ റി​പ്പോ​ര്‍​ട്ട​ര്‍​മാ​ര്‍, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന വി​ഭാ​ഗം, പിഡബ്ളിയുഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ര്‍, ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ിക​ര്‍, ക​ര്‍​ഷ​ക​ര്‍, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന തൊ​ഴി​ലു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ തൊ​ഴി​ലി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ വി​ശ്ര​മം എ​ടു​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക​യും ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്.

* പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ തൊ​പ്പി​യോ കു​ട​യോ ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.
* വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്ക് ത​ണ​ല്‍ ഉ​റ​പ്പു വ​രു​ത്താ​നും പ​ക്ഷി​ക​ള്‍​ക്കും മൃ​ഗ​ങ്ങ​ള്‍​ക്കും വെ​ള്ളം ല​ഭ്യ​മാ​ക്കാ​നും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

വിവരങ്ങൾ: സം​സ്ഥാ​നദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി
വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, വയനാട്
ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.