കൊച്ചി: വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപന നടത്തിപ്പിനു പിടിയിലായ കൊടുങ്ങല്ലൂര്‍ വെള്ളംപത്തുവീട്ടില് ബാലകൃഷ്ണന്റെ (77) പേരില്‍ സമാന രീതിയിലുള്ള കേസുകള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നു പോലീസ്.
നഴ്സുമാര്‍ക്കു വിദേശ ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ മുമ്പ് തട്ടിപ്പ് നടത്തിയത്. വിവിധ സ്റ്റേഷനുകളില്‍ നാലു കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഈ കേസുകളില്‍ ഇയാള്‍ ജാമ്യത്തിലാണ്.
ചിറ്റൂര്‍ റോഡില്‍ കുമാര്‍ ട്രാവല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്ന ബാലകൃഷ്ണനെ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വിദേശ ജോലിക്ക് ആളുകളെ കൊണ്ടുപോകുന്നതിനുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ലൈസന്‍സ് ഇല്ലാതെയായിരുന്നു ഇയാള്‍ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയിരുന്നത്.
കോവിഡ് കാലമായതിനാല്‍ വിദേശത്തു ജോലിക്കായി ധാരാളം ആളുകളെ ആവശ്യമുണ്ടെന്ന രീതിയില്‍ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, സെന്‍ട്രല്‍ സിഐ എസ്. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വരുംദിവസങ്ങളില്‍ എറണാകുളത്തും പരിസരത്തും ലൈസന്‍സ് ഇല്ലാതെ ഇത്തരത്തിലുള്ള വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു കര്‍ശന പരിശോധന നടത്തുമെന്നു സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍ പറഞ്ഞു.