വേനൽക്കാലത്ത് കൂടുതൽ വിയർപ്പ് ഉണ്ടാകുന്നതിന്റെ ഫലമായി ശരീരത്തിലെ ജലാംശത്തിന്റെ നില താഴുന്നതാണ്. അതിന്റെ തുടർച്ചയായി സോഡിയത്തിന്റെ നിലയിലും കുറവ് വരും. അതുകൊണ്ടാണ് വേനൽക്കാലത്ത് ശരീരത്തിൽ സോഡിയം കൂടുതൽ ആവശ്യമായി വരും എന്ന് പറയുന്നത്. അത് പരിഹരിക്കുവാൻ വെള്ളം കുടിക്കുമ്പോൾ വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ മതി. ഇത്, സോഡിയത്തിന്റെ കുറവ് പരിഹരിക്കുക മാത്രമല്ല, ദഹന പ്രക്രിയ നല്ല നിലയിലാക്കുകയും ചെയ്യുന്നതാണ്.
സോഡിയത്തിന്റെ നിലയിൽ കൂടുതൽ കുറവുണ്ടാകുകയാണെങ്കിൽ അത് ചിലപ്പോൾ ചിലരിൽ പേശികളിൽ കോച്ചിവലി, തളർച്ച, ആശയക്കുഴപ്പം, വിഷാദം എന്നിവ കാണാനുള്ള സാധ്യത ഉണ്ടാക്കാവുന്നതാണ്.
പച്ചക്കറികൾ
പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കുന്നത് ആരോഗ്യം നല്ല നിലയിൽ നിലനിർത്താൻ ഒരുപാട് സഹായിക്കും. പച്ചക്കറികളിലും പഴങ്ങളിലും നമുക്ക് ആവശ്യം വരുന്ന മിക്ക പോഷകാംശങ്ങളും ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പിന്നെ ജലാംശവും ധാരാളം. പഴങ്ങളിലും പച്ചക്കറികളിലും എൺപത് ശതമാനവും വെള്ളമാണ്. മാത്രമല്ല, രക്തസമ്മർദം ഉയരാതിരിക്കാനും കൂടി സഹായിക്കുകയും ചെയ്യും.
തണ്ണിമത്തൻ
വേനൽക്കാലത്ത് ഉണ്ടാകാറുള്ള ഒരുപാടു പ്രശ്നങ്ങൾക്ക് പരിഹാരമാണ് തണ്ണിമത്തൻ. ഇതിനകത്ത് തൊണ്ണൂറ് ശതമാനവും ജലാംശമാണ്. എട്ട് ശതമാനമാണ് പഞ്ചസാരയുടെ അളവ്. ഇതിനെല്ലാം പുറമെ ജീവകം സി യും ഒരുപാട് ആരോഗ്യ പ്രശ്നങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്ന ‘ലൈകോപീൻ' എന്ന രാസഘടകവും കൂടി ലഭിക്കുന്നതാണ്. ഒപ്പം ധാരാളം പൊട്ടാസ്യവും.
ശരീരത്തിലെ ജലാംശം നല്ല നിലയിൽ ആയിരിക്കാൻ ഏറ്റവും കൂടുതൽ സഹായം ചെയ്യുന്ന പഴമാണ് തണ്ണിമത്തൻ. ഉയർന്ന നിലയിലുള്ള കൊളസ്ട്രോൾ കുറയാനും പുളിച്ചുതിട്ടലിന് പരിഹാരമായും തണ്ണിമത്തൻ സഹായിയാണ്.
വെള്ളം എപ്പോൾ ?
പുളിച്ചുതികട്ടൽ അനുഭവിക്കുന്നവർ ആഹാരത്തോടൊപ്പം വെള്ളമോ മറ്റ് പാനീയങ്ങളോ കുടിക്കരുത്. ആഹാരത്തിന് ഒരു മണിക്കൂർ മുൻപോ ഒരു മണിക്കൂർ ശേഷമോ കുടിക്കാവുന്നതാണ്. തണുപ്പിച്ച വെള്ളം ഒട്ടും കുടിക്കാതിരിക്കുകയാണ് നല്ലത്. ആഹാരത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ തകരാറിലാകാൻ കാരണമായി മാറുന്നതാണ്.
ചായയും കാപ്പിയും മിതമായി
വേനൽക്കാലത്ത് ആഹാര പദാർത്ഥങ്ങളിൽ കൂടുതൽ മസാല ചേർക്കാതിരിക്കുകയാണ് നല്ലത്. എരിവും തീരെ കുറഞ്ഞ അളവിലാക്കണം. കൂടിയ അളവിലുള്ള കൊഴുപ്പും വറുത്തതും പൊരിച്ചതും നല്ലതല്ല.
ചോക്ലേറ്റ് കഴിക്കുന്ന ശീലം ഉള്ളവർ അത് ഏറ്റവും കുറഞ്ഞ അളവിലാക്കണം. ശരീരത്തിലെ ജലാംശം കുറയുന്നതിന് മദ്യപാനം ഒരു കാരണമാകും. അതുകൊണ്ട് മദ്യപാനം നിർബന്ധമുള്ളവർ മദ്യത്തിന്റെ അളവ് തീരെ ചെറിയ അളവിലാക്കണം. ചായയും കാപ്പിയും രണ്ട് ഗ്ളാസിൽ കൂടാതിരിക്കുന്നതും നല്ലതായിരിക്കും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393
ചൂടുകാലത്ത് മസാല കുറവുള്ള ആഹാരക്രമം
04:28 PM Feb 23, 2021 | Deepika.com