ഓരോ ദിവസവും വെയിലിന് ചൂട് കൂടി വരികയാണ്. അങ്ങനെ ഒരുപാട് കടുത്ത ചൂട് സഹിക്കേണ്ടി വരുന്ന ദിവസങ്ങൾ നമ്മുടെ മുന്നിൽ നീണ്ടു കിടക്കുകയാണ്. വേനൽക്കാലത്ത് റോഡിന്റെ വശങ്ങളിൽ പഴങ്ങൾ വിൽക്കുന്ന കച്ചവടക്കാർ ധാരാളം ഉണ്ടായിരിക്കും. തണ്ണിമത്തൻ, ചെറുനാരങ്ങ, വാഴപ്പഴം, മുന്തിരി, ഓറഞ്ച്....അങ്ങനെ നിരവധി പഴങ്ങൾ. വേനൽക്കാലത്തെ കനത്ത ചൂടിനെ ഒരു പരിധിവരെ ചെറുക്കാൻ പ്രകൃതിയുടെ അനുഗ്രഹമാണ് പഴങ്ങൾ.
വൃക്കകളുടെ ആരോഗ്യത്തിന്
ഏറ്റവും കൂടുതൽ ദാഹം അനുഭവപ്പെടുന്ന സമയമാണ് വേനൽക്കാലം. ദാഹത്തിന് ആശ്വാസം ലഭിക്കാൻ ഏറ്റവും സഹായിക്കുന്നത് ശുദ്ധമായ പച്ചവെള്ളം തന്നെ ആയിരിക്കും. കുടിക്കുന്ന വെള്ളം ഒരുപാടു സമയം ശരീരത്തിൽ തങ്ങി നിൽക്കുകയില്ല. ശരീരത്തിലെ ജലാംശത്തി
ന്റെ നില താഴുന്ന അവസ്ഥയിലാണ് ദാഹം അനുഭവപ്പെടുന്നത്. ദാഹിക്കുമ്പോൾ അതുകൊണ്ടാണ് നാം വെള്ളം കുടിക്കുന്നത്. കൂടുതൽ വിയർക്കുക, കൂടുതൽ അധ്വാനിക്കുക എന്നീ സന്ദർഭങ്ങളിൽ ശരീരത്തിലെ കോശങ്ങൾക്കു വേണ്ടപോലെ പ്രവർത്തനം നടത്താൻ കഴിയണമെങ്കിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നല്ല നിലയിൽ ഉണ്ടായിരിക്കണം. സാധാരണ നിലയിൽ വൃക്കകൾ നന്നായി പ്രവർത്തനം നടത്തുന്നതിന് ഒരാൾ ഒരു ദിവസം ആറ് മുതൽ എട്ടു ഗ്ളാസ് വരെ വെള്ളം ദിവസവും കുടിക്കണം. എന്നാൽ, വേനൽ മാസങ്ങളിൽ കൂടുതൽ വിയർക്കുകയും ശരീരത്തിലെ ജലാംശത്തിന്റെ നില താഴുകയും ചെയ്യുന്നവർ ഇതിന്റെ ഇരട്ടിയെങ്കിലും കുടിക്കേണ്ടി വരും.
മൂത്രാശയരോഗങ്ങൾ
ശരീരത്തിലെ ജലാംശത്തിന്റെ നില താഴുമ്പോൾ ദാഹം അനുഭവപ്പെടുന്നതാണ്. അതുകൊണ്ടാണ് ദാഹം തോന്നുമ്പോൾ നാമെല്ലാം വെള്ളം കുടിക്കാറുള്ളത്. കൂടുതൽ ചൂടുള്ള ദിവസങ്ങളിൽ നമ്മുടെയെല്ലാം ശരീരത്തിൽ നിന്ന് രണ്ട് ലിറ്ററോളം ജലാംശം നഷ്ടപ്പെടാവുന്നതാണ്. അതുകൊണ്ട് ദാഹം കൂടുതൽ അനുഭവപ്പെടുന്ന അവസരങ്ങളിൽ ദാഹം സഹിച്ചി രിക്കാതെ ദാഹം ശമിക്കുന്നതിന് ആവശ്യമായ വെള്ളം കുടിക്കണം. ആവശ്യമായ അളവിൽ വെള്ളം കുടിക്കാതിരിക്കുന്നവരിൽ വൃക്കകളിൽ കല്ലുകൾ ഉണ്ടാകുന്നതിനോ മൂത്രാശയത്തിൽ അണുബാധ ഉണ്ടാകുന്നതിനോ ഉള്ള സാധ്യത ഉണ്ടാകാവുന്നതാണ്. ദാഹം തോന്നുമ്പോൾ വെള്ളം കുടിക്കുന്നതിനു പകരം പഴങ്ങൾ കഴിക്കാവുന്നതാണ്. വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്. പഴച്ചാറുകളും ആകാവുന്നതാണ്. വെജിറ്റബിൾ സൂപ്പും നല്ലതുതന്നെ. സംഭാരം, ലസി, ജീരക വെള്ളം, സർബത്ത്, ഞാവൽ പഴം, നാരങ്ങാ വെള്ളം, കരിക്കിൻ വെള്ളം എന്നിവയും പരിഗണിക്കാവുന്നതാണ്.
സോഡിയം, പൊട്ടാസ്യം
ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിൽ പൊട്ടാസ്യം, സോഡിയം എന്നിവ ആവശ്യമായ അളവിൽ ഉണ്ടായിരിക്കണം. ശരീരത്തിലെ ജലാംശത്തിന്റെ നില ശരിയായ അവസ്ഥയിൽ സൂക്ഷിക്കുന്നതിനും പേശികളിൽ കോച്ചിവലി സംഭവിക്കാതിരിക്കുന്നതിനും അത് ആവശ്യമാണ്. മുന്തിരി, ആപ്രിക്കോട്ട്, പ്രൂൺസ്, ഈത്തപ്പഴം എന്നിവ ഉണങ്ങിയതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴം, സ്ട്രോബെറി, തണ്ണിമത്തങ്ങ, ഓറഞ്ച് എന്നിവയിൽ നിന്നും പൊട്ടാസ്യം ലഭിക്കുന്നതാണ്. പിന്നെ ബീറ്റ്റൂട്ട്, കാരറ്റ്, പച്ച നിറമുള്ള പച്ചക്കറികൾ, ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, തക്കാളി, കൂൺ എന്നിവയിലും പൊട്ടാസ്യം ഉണ്ട്. പച്ചക്കറികളും പഴച്ചാറുകളിലും പൊട്ടാസ്യം ശേഖരമുണ്ട്. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി, തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393