ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയിൽ മുഷ്ടിയുടെ വലിപ്പത്തിൽ ഹൃദയം സ്ഥിതി ചെയ്യുന്നു. ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങളാണ് ഹൃദ്രോഗങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്.
രക്തധമനികളെ ബാധിക്കുന്ന രോഗങ്ങൾ, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങൾ, ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങൾ ഇവയെല്ലാം ഹൃദ്രോഗങ്ങളിൽ പെടുന്നു. അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോൾ, രക്താതിമർദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും.
ഹൃദയത്തിൽ സൂക്ഷിക്കാൻ
• കൃത്യമായി വ്യായാമം ചെയ്യുക.
• ദിവസവും അര മണിക്കൂർ നടക്കുക , സൈക്കിൾ ചവിട്ടുക, നീന്തുക.
• ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക.
• ഉപ്പും അന്നജവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക.
• പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ മുഴുവനായോ സാലഡുകളായോ ആവിയിൽ വേവിച്ചോ കഴിക്കാം.
• പുകവലിയും മദ്യപാനവും ഒഴിവാക്കുക.
• ശരീരഭാരം ക്രമീകരിക്കുക.
• രക്താതിമർദ്ദം കുറയ്ക്കുക.
• പ്രമേഹം നിയന്ത്രിക്കുക.
• കൊളസ്ട്രോൾ നിയന്ത്രിക്കുക.
• രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്ട്രോൾ ഇവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം.
• മാനസിക പിരിമുറുക്കം തിരിച്ചറിയുകയും അത് ലഘൂകരിക്കാനുള്ള വഴികൾ തേടുകയും വേണം.
കോവിഡ് കാലത്ത് പ്രത്യേക കരുതൽ
ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യത്തിനു വളരെ പ്രസക്തിയുണ്ട്. ഈ സമയത്ത് ഹൃദ്രോഗികളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളവർ വീട്ടിൽ കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
• കൃത്യമായ ദിനചര്യ പിന്തുടരുക.
• ആരോഗ്യം അനുവദിക്കുന്ന തരത്തിലുള്ള ലഘുവ്യായാമങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക.
• ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക.
• മതിയായ അളവിൽ ഉറങ്ങുക.
• കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ഒരു മാസത്തേക്കെങ്കിലുമുള്ളത്
വീട്ടിൽ കരുതുക.
• എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ ഡോക്ടറെ വിളിക്കുകയും അവരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലെത്തുകയും ചെയ്യുക.
• സാമൂഹ്യബന്ധങ്ങൾ നിലനിർത്തുവാനായി സമൂഹമാധ്യമങ്ങൾ, ഫോൺ ഇവ ഉപയോഗിക്കുക. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിക്കുകയും അവരോട് മനസുതുറന്ന് സംസാരിക്കുകയും ചെയ്യുക.
• കോവിഡ് വാർത്തകൾ കണ്ട് ആശങ്കപ്പെടാതിരിക്കുക.
മാനസികോല്ലാസം നൽകുന്ന മറ്റ് പ്രവൃത്തികളിൽ മുഴുകുക.
• മാനസികോല്ലാസത്തിനായി ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്:
നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.