പല്ലിൽ കന്പിയിടുന്ന ചികിൽസ ഇന്ന് വളരെ സാധാരണമാണ്. പല്ലിന്റെ കന്പിയിടൽ ചികിൽസ രണ്ടു തരത്തിൽ ഉണ്ട്.
1. എടുത്തു മാറ്റുന്ന തരത്തിലുള്ള കന്പിയിടൽ
2. ഉറപ്പിച്ചു വയ്ക്കുന്ന തരത്തിലുള്ള ചികിൽസ
പല്ലിൽ കന്പിയിടാൻ തീരുമാനിക്കുന്പോൾ ഏതു തരത്തിലുള്ള ചികിൽസയാണ് ചെയ്യേണ്ടതെന്ന് ദന്തഡോക്ടറോട് ആലോചിക്കണം. കന്പിയിടാൻ വരുന്നവരിൽ കൂടുതലും ഭയപ്പെടുന്നത് പല്ല് എടുത്തിട്ടുള്ള ചികിത്സയെയാണ്.
പല്ലിന് കന്പി ഇടേണ്ടി വരുന്നത് എപ്പോൾ?
1. പല്ലു പൊങ്ങുന്പോൾ
2. പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാകുന്പോൾ
3. പല്ലുകൾ തിരിഞ്ഞിരിക്കുന്പോൾ
4. പല്ലുകൾ മോണയിൽ നിന്നു പുറത്തേക്ക് വരാതെ നിൽക്കുന്പോൾ
5. പല്ലു നിരതെറ്റി തിങ്ങിഞെരുങ്ങി നിൽക്കുന്പോൾ
പല്ലിൽ കന്പിയിടാൻ തീരുമാനിക്കുന്ന ഡന്റിസ്റ്റിന് പല്ലിനെ നിരയിൽ എത്തിക്കുന്നതിനും താഴ്ത്തുന്നതിനും സ്ഥലം ആവശ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് അണപ്പല്ലുകളുടെ തൊട്ടു മുന്പുള്ള ചെറിയ അണപ്പല്ലുകൾ എടുത്തുകളഞ്ഞ് താക്കുന്നതിനുള്ള സ്ഥലം ഉണ്ടാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്നത്.
എക്സറേ പരിശോധന, മോഡൽ പഠനം, ക്ലിനിക്കൽ പരിശോധന - ഇവ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ചികിത്സ കഴിയുന്പോൾ പല്ലെടുത്തു കളഞ്ഞ സ്ഥലം പൂർണമായും അടഞ്ഞിരിക്കും. പല്ലിന്റെ കന്പിയിടുന്നതിനും മുന്പ് വായ്ക്കുള്ളിൽ പൂർണമായ പരിശോധന ആവശ്യമാണ്.
1. പല്ലുകൾ ക്ലീൻ ചെയ്യണം.
2. പോടുകൾ അടയ്ക്കണം.
3. മോണരോഗം ഉണ്ടാകാനുള്ള സാധ്യത ഇല്ലാതെയാക്കണം.
4. എല്ലിനുള്ളിൽ കുടുങ്ങി പുറത്തുവരാതിരിക്കുന്ന പല്ലുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ എടുത്തുമാറ്റണം.
5. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ ഈ സ്ഥലം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത രീതിയിലുള്ള ചികിത്സ ആവശ്യമാണ്.
6. പല്ലുകൾ പുറത്തുവരുന്പോൾ മുതൽ ഉള്ള പരിശോധനയും ചികിത്സകളും പല്ലിൽ കന്പിയിടുന്നതിന്റെ സങ്കീർണത കുറയ്ക്കുന്നു.
7. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരം ഉള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക.
ഉദാ: ചികിത്സ തീർക്കുവാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുന്പായി തീർക്കണം എന്നു ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക. വിവാഹം, ദൂരയാത്ര, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടിവരുന്പോൾ ഡോക്ടറുടെ നിർദ്ദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനം എടുക്കണം.
പല്ലിൽ കന്പിയിട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* കന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ് വളരെ വ്യത്തിയായി സൂക്ഷിക്കണം. പ്രത്യേകം ശ്രദ്ധ ഇതിനു നൽകണം. ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം. കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം, എല്ല്, ആപ്പിൾ പോലെയുള്ള പഴങ്ങൾ കടിച്ചു ചവയ്ക്കുന്നത്... ഇവ പൂർണമായും ഒഴിവാക്കണം.
* ഭക്ഷണം ചെറിയ ഭാഗങ്ങളായി പുറകിൽ വച്ച് കഴിക്കാം. ഭക്ഷണത്തിനുശേഷം വായ വൃത്തിയാക്കി കഴുകണം. കാലത്തും വൈകിട്ടും പ്രത്യേകം രൂപകല്പന ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണം (ഓർത്തോഡോണ്ടിക് ബ്രഷ്). ഡോക്ടറുടെ നിർദ്ദേപ്രകാരമുള്ള മൗത്ത് വാഷ് ഉപയോഗിക്കണം.
* ഏറ്റവും ഗുണമേന്മയുള്ള കന്പി ഇടുന്ന സംവിധാനം ഉപയോഗപ്പെടുത്തുക. ഇത് വായ്ക്കുള്ളിൽ മുറിവുകളും മറ്റും ഉണ്ടാകാതിരിക്കാൻ സഹായിക്കും.
* കന്പിയും അനുബന്ധ സാധനങ്ങളും പൊട്ടിച്ചാൽ ഉദ്ദേശിക്കുന്ന സമയത്ത് ചികിത്സ പൂർത്തിയാക്കാൻ കഴിയില്ല. പൊട്ടിക്കാതിരിക്കുവാൻ പ്രത്യേക ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താൽ പൊട്ടിയാൽ ഉടൻ തന്നെ അത് ഡോക്ടറെ കണ്ട് ഉറപ്പിക്കുവാൻ ശ്രദ്ധിക്കുക.
വിവരങ്ങൾ
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903
പല്ലിൽ കന്പിയിട്ടാൽ എന്തൊക്കെ ശ്രദ്ധിക്കണം?
05:32 PM Feb 08, 2021 | Deepika.com