കൗമാരപ്രായത്തിലുള്ളവർക്കു ദിവസം 50 ഗ്രാം വരെ പഞ്ചസാര കഴിക്കാം. പക്ഷേ, ഇപ്പോൾ അത്രയും കഴിക്കണം എന്നു നിർദേശിക്കാറില്ല. കാരണം, ഇപ്പോൾ കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക അദ്ധ്വാനം തീരെ കുറവാണ്.
കൗമാരക്കാർ കഴിക്കുന്ന ചായ, സോഫ്റ്റ് ഡ്രിംഗ്സ്, ചോക്ലേറ്റ്, മറ്റു മധുരപലഹാരങ്ങൾ എന്നിവയിലൂടെ അത്രയും പഞ്ചസാര ശരീരത്തിലെത്തുന്നുണ്ട്. ഷാർജഷേക്കിലും മറ്റും പഞ്ചസാരയുടെ തോത് കൂടുതലാണ്. ഇതെല്ലാം അമിതഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു.
ജാം, സോഫ്റ്റ് ഡ്രിംഗ്സ്... മിതമായി
ജാം, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയിലൊക്കെ പഞ്ചസാര ഉയർന്ന തോതിലാണുള്ളത്. കൂടാതെ കളറുകളും പ്രിസർവേറ്റീവുകളും ചേർക്കാറുമുണ്ട്.
ചില സീസണിൽ മാത്രമുണ്ടാകുന്ന പഴങ്ങൾ അടുത്ത സീസണ് വരെ ഉപയോഗിക്കാൻ പ്രിസർവേറ്റീവുകളും മറ്റും ചേർത്തു നിർമിക്കുന്നതാണ് ജാമും സ്ക്വാഷും മറ്റും. അവയിൽ പോഷകമൂല്യത്തിനൊന്നും കാര്യമായ സ്ഥാനമില്ല. എന്നാൽ, പഴുത്ത വരിക്കച്ചക്കയിൽ ശർക്കര ചേർത്തു വരട്ടിയതു കഴിക്കുന്നതു കൊണ്ടു ദോഷമില്ല.
സാക്കറിനും കോൺ സിറപ്പും
ചില ബേക്കറി വിഭവങ്ങളിൽ പഞ്ചസാരയ്ക്കു പകരം കോണ് സിറപ്പും (ചോളത്തിൽ നിന്നു തയാറാക്കുന്നത്) സാക്കറിനുമൊക്കെ ചേർക്കാറുണ്ട്. സാക്കറിനു വില കുറവാണ്. പക്ഷേ, അമിതമായി ഉപയോഗിക്കരുത്.
കോണ് സിറപ്പ് ഫ്രക്ടോസാണ്, അതും അമിതമായി കഴിക്കരുത്. ശരീരത്തിൽ അധികമായി വരുന്ന പഞ്ചസാരയെ അസിറ്റേറ്റാക്കി മാറ്റി അതു ട്രൈ ഗ്ലിസറൈഡിന്റെ തോതു കൂട്ടുന്നതിനിടയാക്കും.
വിവരങ്ങൾ:
ഡോ. അനിതമോഹൻ,
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്
കൗമാരക്കാർ അമിതമായി മധുരം കഴിച്ചാൽ...?
04:48 PM Feb 06, 2021 | Deepika.com