അമിതഭാരമാണ് പഞ്ചസാര കൂടുതൽ കഴിച്ചാലുണ്ടാകുന്ന മുഖ്യ ആരോഗ്യപ്രശ്നം. തൂക്കം പെട്ടെന്നു കൂടും. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു ശരീരം വിറ്റാമിനുകളും ധാതുക്കളും ആഗീരണം ചെയ്യുന്നതിന്റെ നിരക്കും പഞ്ചസാരയുടെ തോതുമായി നേരിട്ടു ബന്ധമില്ല.
കൽക്കണ്ടം പഞ്ചസാര തന്നെ
ശർക്കരയിൽ നിന്ന് ഇരുന്പ്, കോപ്പർ തുടങ്ങിയ ധാതുക്കൾ കൂടി കിട്ടുന്നതിനാൽ പഞ്ചസാരയേക്കാൾ ഭേദം. തേൻ, കരുപ്പട്ടി എന്നിവയും മധുരമായി ഉപയോഗിക്കാം. കൽക്കണ്ടം വാസ്തവത്തിൽ പഞ്ചസാര തന്നെയാണ്. റിഫൈൻ ചെയ്യാത്ത പഞ്ചസാര.
പനം കൽക്കണ്ടം
മധുരമാണ് ഭക്ഷണം സ്വാദുള്ളതാക്കുന്നത്. അതിനാൽ പൂർണമായി നിഷേധിക്കാനുമാവില്ല. മിതമായി കഴിക്കാം. എന്നാൽ പഞ്ചസാരയ്ക്കു പകരം ശർക്കരയോ കരുപ്പട്ടിയോ കഴിക്കുന്നതാണ് ആരോഗ്യകരം. തേനിന്റെ സ്ഥാനം ഇവ കഴിഞ്ഞുമാത്രം. പനംകൽക്കണ്ടം പഞ്ചസാരയെക്കാൾ ഗുണപ്രദം. അതിലുള്ളതു സ്വാഭാവിക പഞ്ചസാരയാണ്.
അടയിൽ ശർക്കര മതി
അട, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങൾ തയാറാക്കുന്പോൾ തേങ്ങയ്ക്കൊപ്പം പലരും പഞ്ചസാര ചേർക്കാറുണ്ട്. അവിടെ പഞ്ചസാരയേക്കാൾ ഗുണപ്രദം ശർക്കര തന്നെയാണ്. അതിൽ നിന്ന് ഇരുന്പും മറ്റുചില പോഷകങ്ങളും ശരീരത്തിനു കിട്ടുന്നു.
വിവരങ്ങൾ:
ഡോ. അനിതമോഹൻ,
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്