ഹൃദയാഘാതം വന്നവർ, സർജറി കഴിഞ്ഞവർ എന്നിവർക്ക് പ്രമേഹമില്ലെങ്കിൽ ചായയ്ക്ക് മിതമായ തോതിൽ പഞ്ചസാര ചേർത്തു കഴിക്കാം. വല്ലപ്പോഴും മധുരപലഹാരങ്ങൾ മിതമായി കഴിക്കാം. എന്നാൽ അതു ശീലമാക്കരുത്.
എന്നാൽ എത്രത്തോളം പഞ്ചസാര കഴിക്കാം എന്നതു തീരുമാനിക്കുന്നത് വണ്ണമുള്ള ആളോണോ മെലിഞ്ഞ ആളാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചാണ്. വണ്ണമുള്ള ആളുകളോടു പഞ്ചസാര കഴിക്കാൻ നിർദേശിക്കാറില്ല. എന്നാൽ വണ്ണം കുറഞ്ഞവരോട് മറ്റു രോഗങ്ങൾ ഒന്നും ഇല്ലെങ്കിൽ വല്ലപ്പോഴും കഴിക്കാം എന്നു പറയാറുണ്ട്.
അതായതു വ്യക്തിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ പരിഗണിച്ചാണ് എത്രത്തോളം പഞ്ചസാര കഴിക്കാം എന്നു നിർദേശിക്കുന്നത്. ഒരു നുട്രീഷനിസ്റ്റിന്റെ സഹായത്തോടെ എത്രത്തോളം മധുരം കഴിക്കാം എന്നു തീരുമാനിക്കാം.
പഞ്ചസാരയിലുള്ളത് എംറ്റി കലോറി
പഞ്ചസാരയുടെ അമിതോപയോഗമാണ് അമിതഭാരത്തിന്റെ പ്രധാന കാരണം. എനർജി കിട്ടുമെന്ന ന്യായം പറഞ്ഞ് പഞ്ചസാര കൂടുതലായി കഴിക്കരുത്. പഞ്ചസാരയിലുള്ളത് എംറ്റി(ശൂന്യം) കലോറിയാണ്. അതിൽ പോഷകങ്ങളില്ല. വെറും കലോറി മാത്രം. അധികമായുള്ള കലോറി ശരീരത്തിലെത്തിയാൽ അതു കൊഴുപ്പായി മാറും. പഞ്ചസാര കഴിച്ചാൽ ഇൻസ്റ്റൻറ് ആയി എനർജി കിട്ടുമെങ്കിലും അതിൽ പോഷകങ്ങളില്ലാത്തതിനാൽ ഗുണത്തേക്കാൾ ദോഷമാണു കൂടുതൽ.
വിവരങ്ങൾ:
ഡോ. അനിതമോഹൻ,
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
ഹൃദയാഘാതം വന്നവർ, സർജറി കഴിഞ്ഞവർ മധുരം എത്രത്തോളം കഴിക്കാം?
05:54 PM Feb 04, 2021 | Deepika.com