ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് ആ മധ്യവയസ്കൻ എന്നെ കാണാൻ വന്നത്. പ്രമേഹരോഗിയായ അദ്ദേഹം ഇതിനോടകംതന്നെ പത്തോളം ചർമരോഗ വിദഗ്ധരെ സമീപിച്ചിട്ടുണ്ട്. അസുഖത്തിന് ശമനമില്ലാതായതോടെയാണ് അദ്ദേഹം എന്റടുത്തു വന്നത്.
പ്രായത്തിന്റെയും പ്രമേഹരോഗത്തിന്റെയും പ്രശ്നം കാരണം ചർമം വരണ്ടുണങ്ങുന്നതാണ് യഥാർഥ പ്രശ്നമെന്നു മനസിലായി. രോഗി ഇതിനോടകം പാരഫിൻ അടങ്ങിയ ലേപനങ്ങളും ആന്റിഹിസ്റ്റമിനുകളും ഉപയോഗിച്ചിട്ടുണ്ട്. വിശദമായി ചോദിച്ചപ്പോൾ ലേപം പുരട്ടി അരമണിക്കൂറിനു ശേഷം കുളിക്കുകയാണ് പതിവെന്ന് അയാൾ പറഞ്ഞു.
ചർമത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനാണ് സാധാരണയായി പാരഫിൻ അടങ്ങിയ ലേപനങ്ങൾ ഡോക്ടർമാർ നിർദേശിക്കുന്നത്. ഇത് കുളിച്ചശേഷം കുളിമുറിയിൽവച്ചുതന്നെ പുരട്ടുന്നതാണ് ഉചിതം. ഇങ്ങനെ ചെയ്യുന്പോൾചർമത്തിന് മുകളിൽ അത് ഒരു പാടപോലെ പ്രവർത്തിക്കുകയും ചർമത്തിലെ ജലാംശം ബാഷ്പീകരിക്കുന്നതിനെ തടയുകയും ചെയ്യുന്നു. ശരീരം നനച്ച് തുടച്ചശേഷം ഇങ്ങനെ ഒരുദിവസംതന്നെ പല ആവർത്തി പുരട്ടേണ്ടിവരും.
കുളിക്കുന്നതിനു മുൻപ് പുരട്ടിയാൽ ശരീരത്തിൽ സോപ്പ് തേക്കുന്പോഴും ശരീരം തുടയ്ക്കുന്പോഴും ലേപനം നഷ്ടപ്പെടുകയും ഉദ്ദേശിച്ച ഫലം ചെയ്യാതിരിക്കുകയും ചെയ്യുന്നു. മേൽ സൂചിപ്പിച്ച സംഭവത്തിൽ രോഗശമനം ലഭിക്കാതിരിക്കാനുള്ള യഥാർഥ കാരണം രോഗി ഉപയോഗിക്കേണ്ട രീതിയിൽ മരുന്ന് ഉപയോഗിക്കാത്തതാണ്.
വിവരങ്ങൾ - ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ,
ഫോൺ - 8714373299