സാധാരണ ഉപയോഗിക്കുന്ന പേസ്റ്റിന്റെ അളവിൽ ആദ്യം പേസ്റ്റ് എടുക്കുക. ഇത് മുകളിലത്തെ പല്ലുകൾക്കായി ഉപയോഗിച്ച് വായ കഴുകിയതിനുശേഷം താഴത്തെ പല്ലുനിരകൾ വൃത്തിയാക്കുക. ഇങ്ങനെ ഘട്ടം തിരിച്ചുള്ള രീതി കൂടുതൽ ഫലം നല്കും.
ഓരോരുത്തർക്കും
ഒരാൾക്ക് ഒരുമാസത്തേക്ക് 150 ഗ്രാമിന്റെ ഒരു ട്യൂബ് പേസ്റ്റ് മതിയാകും. ഫാമിലി പാക്ക് പേസ്റ്റ് വാങ്ങുന്നതിനേക്കാൾ ഓരോരുത്തർക്കും ഒന്ന് എന്ന രീതിയാണു നല്ലത്. ഒരേ ട്യൂബ് ഉപയോഗിക്കുമ്പോൾ ബ്രഷുകളിൽ നിന്നും പേസ്റ്റ് വഴി അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.
കൂടുതൽ പേസ്റ്റ് എടുത്താൽ
അമിതമായ അളവിൽ പേസ്റ്റ് ഉപയോഗിക്കാതിരിക്കുക. ഒരു പയറു മണിയുടെ അത്രയും വലിപ്പത്തിൽ മാത്രം. കൂടുതൽ പേസ്റ്റ് എടുത്താൽ പെട്ടെന്ന് പതഞ്ഞ് പെട്ടെന്ന് തന്നെ അത് കഴുകി കളയേണ്ടതായി വരും.
വൃത്തിയുള്ള ശരീരത്തിന് വൃത്തിയുള്ള വായും അനിവാര്യമാണ്. പല്ലിന്റെയും മോണയുടെയും ആരോഗ്യം കൂടാതെ ഒരിക്കലും ഒരാൾ ആരോഗ്യവാനാണെന്ന് പറയാനാവില്ല.
ബ്രഷ് ചെയ്യുന്പോൾ
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള പേസ്റ്റ് ഉപയോഗിച്ചു ദിനംപ്രതി ശുചീകരണം നടത്തിയാൽ ദന്തരോഗങ്ങൾ നല്ലൊരു പരിധിവരെ തടയാനാവും. ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ മാത്രമല്ല ബ്രഷ് ചെയ്യുന്ന രീതിയും ശരിയാണെന്ന് ഉറപ്പു വരുത്തുക.
കുട്ടികളെ ശ്രദ്ധിക്കാം
കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ പ്രായത്തിൽ തന്നെ ബ്രഷ് ഉപയോഗിച്ചു പല്ലുതേയ്ക്കാൻ കൃത്യമായി പഠിക്കേണ്ടത് അത്യാവശ്യമാണ്. നല്ല ശീലങ്ങൾ ജീവിതകാലം മുഴുവൻ നിലനിർത്താനാവും.
നാമറിയാതെ തന്നെ നമ്മുടെ ദിനചര്യയുടെ ഭാഗമായി പേസ്റ്റ് ഉപയോഗിച്ചുള്ള പല്ലുതേപ്പ് മാറിയിരിക്കുന്നു എന്നത് നല്ല ആരോഗ്യശീലമാണ്. കൃത്യമായി അത് അറിഞ്ഞു ചെയ്താൽ കൂടുതൽ ഗുണം. നമുക്ക് നന്നായി പല്ലുതേച്ച് ഓരോ ദിവസവും പൂർണതയോടെ തന്നെ തുടങ്ങാം..
വിവരങ്ങൾക്കു കടപ്പാട്
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല)
ഫോണ്: 9447219903
drvinod@dentalmulamoottil.com
www.dentalmulamoottil.com
പല്ലു തേയ്ക്കാൻ എത്ര പേസ്റ്റ് വേണം?
03:38 PM Jan 29, 2021 | Deepika.com