+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​മി​ക​ടി​ക്കു മ​രു​ന്ന് അ​ടു​ക്ക​ള​യി​ലു​ണ്ട്!

മ​ഞ്ഞ​ൾ ചേ​ർ​ത്ത ക​റി​ക​ൾ ആ​രോ​ഗ്യ​പ്ര​ദം. വി​വി​ധ ത​രം കാ​ൻ​സ​റു​ക​ൾ​ക്കെ​തി​രേ പോ​രാ​ടാ​ൻ മ​ഞ്ഞ​ൾ സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ർ. ഇ​തു സം​ബ​ന്ധി​ച്ചു ഗ​വേ​ഷ​ണ​ങ്ങ​ൾ തു​ട​രു​ന്നു. മ​ഞ്ഞ​ൾ ആ​ന്‍റി സെ​പ്
കൃ​മി​ക​ടി​ക്കു മ​രു​ന്ന് അ​ടു​ക്ക​ള​യി​ലു​ണ്ട്!
മ​ഞ്ഞ​ൾ ചേ​ർ​ത്ത ക​റി​ക​ൾ ആ​രോ​ഗ്യ​പ്ര​ദം. വി​വി​ധ ത​രം കാ​ൻ​സ​റു​ക​ൾ​ക്കെ​തി​രേ പോ​രാ​ടാ​ൻ മ​ഞ്ഞ​ൾ സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ർ. ഇ​തു സം​ബ​ന്ധി​ച്ചു ഗ​വേ​ഷ​ണ​ങ്ങ​ൾ തു​ട​രു​ന്നു. മ​ഞ്ഞ​ൾ ആ​ന്‍റി സെ​പ്റ്റി​ക്കാ​ണ്. മു​റി​വു​ക​ൾ, പൊ​ള്ള​ലു​ക​ൾ എ​ന്നി​വ​യെ സു​ഖ​പ്പെ​ടു​ത്താ​ൻ മ​ഞ്ഞ​ളി​നു ക​ഴി​വു​ണ്ട്.

സ​ന്ധി​വാ​തം ത​ട​യാ​ൻ

കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടാ​തി​രി​ക്കാ​നും ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നും മ​ഞ്ഞ​ൾ സ​ഹാ​യ​കം. സ​ന്ധി​വാ​തം, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​ൾ​ട്ടി​പ്പി​ൾ സ്ക്ലീ​റോ​സി​സ് എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദ​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ. നീ​രും വേ​ദ​ന​യും കു​റ​യ്ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം.

കൃ​മി​ക​ടി​ക്കു നാ​ട​ൻ പ​രി​ഹാ​രം

കൃ​മി​ക​ടി മാ​റാ​ൻ മ​ഞ്ഞ​ൾ പ​ല​പ്ര​ദ​മെ​ന്ന​തു നാ​ട്ട​റി​വ്. കു​ട​ലി​ലെ പു​ഴു​ക്ക​ൾ, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള​ള​ത്തി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി ക​ല​ക്കി​ക്കു​ടി​ച്ചാ​ൽ കൃ​മി​ശ​ല്യം കു​റ​യും.

എ​ല്ലു​ക​ളു​ടെ ക​രു​ത്തി​ന്

മ​ഞ്ഞ​ൾ എ​ല്ലു​ക​ൾ​ക്കു ക​രു​ത്തു പ​ക​രു​ന്നു. ഓ​സ്റ്റി​യോ പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദം.

നാ​ട്ടു​മ​ഞ്ഞ​ൾ പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കാം

പ​ണ്ടൊ​ക്കെ നാ​ട്ടി​ൻ​പു​റ​ത്തെ വീ​ടു​ക​ളി​ൽ പ​ച്ച​മ​ഞ്ഞ​ൾ പു​ഴു​ങ്ങി​യു​ണ​ക്കി സൂ​ക്ഷി​ക്കു​മാ​യി​രു​ന്നു. ഇ​ന്ന് എ​ല്ലാം പൊ​ടി​രൂ​പ​ത്തി​ൽ പാ​യ്ക്ക​റ്റി​ൽ വി​പ​ണി​യി​ൽ സു​ല​ഭം. ഇ​ത്ത​രം റെ​ഡി​മെ​യ്ഡ് പൊ​ടി​ക​ളി​ൽ മാ​യം ക​ല​ർ​ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്.

വാ​ങ്ങു​ന്ന​വ​രും വി​ല്ക്കു​ന്ന​വ​രും അ​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നാ​ട​ൻ മ​ഞ്ഞ​ൾ വാ​ങ്ങി ക​ഴു​കി ഉ​ണ​ക്കി പൊ​ടി​പ്പി​ച്ച​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ക​രം.