ദന്ത-വായ ശുചീകരണത്തിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും ഒഴിച്ചുകൂടാൻ പറ്റാത്ത ഉപാധികളായി മാറിയിരിക്കുന്നു. കേരളത്തിൽ പ്രത്യേകിച്ച് ഭൂരിഭാഗം ആളുകളും ടൂത്ത്പേസ്റ്റ് ഉപയോഗിച്ചാണ് പല്ലു തേയ്ക്കുന്നത്.
1800 കളിൽ ആണ് ഇന്നത്തെ ടൂത്ത് പേസ്റ്റുകളോട് അടുത്തു നിൽക്കുന്ന പേസ്റ്റ് ഉപയോഗിച്ചു തുടങ്ങിയത്. വെറ്റിലയും, ചോക്കും ഇതിന്റെ ഭാഗമായി ഉപയോഗിക്കുമായിരുന്നു. ഇതിനുശേഷം മരക്കരി അടങ്ങിയ പേസ്റ്റുകൾ നിലവിൽവന്നു. ആദ്യം ഇതു പൊടിരൂപത്തിൽ ആയിരുന്നുവെങ്കിലും പേസ്റ്റ് രൂപത്തിലും ലഭിക്കുമായിരുന്നു.
1914 ന് ശേഷമാണ് പേസ്റ്റിൽ ഫ്ലൂറൈഡ് ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. അത് ദന്തക്ഷയം (പോട്) ഉണ്ടാകാതിരിക്കാൻ സഹായകമാണ് എന്നു കണ്ടതിനാലാണ് ടൂത്ത് പേസ്റ്റിൽ ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. പിന്നീട് പല പ്രത്യേക ചേരുവകൾ ഉണ്ടായി എങ്കിലും ടൂത്ത് പേസ്റ്റിന്റെ അടിസ്ഥാനഘടകങ്ങൾ ഏകദേശം ഒന്നു തന്നെയാണ്.
1. അബ്രസീവ്- പല്ലിനെ തേച്ചു മിനുസപ്പെടുത്താനും പ്ലാക്ക്, കറകൾ കളയാനും സഹായിക്കുന്നു. അലൂമിനിയം ഹൈഡ്രോക്സൈഡ്, കാൽസ്യം കാർബണേറ്റ്, സിലിക്ക എന്നിവ ഉദാഹരണങ്ങൾ. എന്നാൽ അബ്രസീവ് കൂടുതലുള്ള പേസ്റ്റ് ഇനാമലിന് പോറൽ ഉണ്ടാക്കുന്നതും കട്ടി കുറയ്ക്കുന്നതിനും കാരണമാകുന്നു
2.ഡിറ്റർജന്റ്- കൃത്യമായ ബ്രഷിംഗിലൂടെ മാത്രം നീക്കം ചെയ്യാൻ സാധിക്കാത്ത കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. സോഡിയം ലൊറൈൽ സൾഫേറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്. അതാണു പേസ്റ്റിന് പതയ്ക്കുന്ന സ്വഭാവം നൽകുന്നത്. പത ഉണ്ടാകുന്നത് പേസ്റ്റ് വായിൽ നിന്ന് ഊർന്നിറങ്ങി പോകാതെ നിലനിർത്താൻ കൂടിയാണ്.
3. ഫ്ലൂറൈഡ്- സോഡിയം മോണോ ഫ്ലൂറോ ഫോസ്ഫേറ്റ് ആണ് പേസ്റ്റിൽ സാധാരണയായി ഉൾപ്പെടുത്താറുള്ളത്. 1000 മുതൽ 1100 പാർട്സ് പെർ മില്യൻ എന്ന അളവിലാണ് പേസ്റ്റിലെ ഫ്ലൂറൈഡ് ശരാശരി ചേരുവ. മുകളിൽ പറഞ്ഞ മൂന്നുമാണ് പേസ്റ്റിലെ പ്രധാന ഘടകങ്ങൾ.
മറ്റു ഘടകങ്ങൾ
a. ഹ്യൂമക്റ്റെന്റ് - ടൂത്ത്പേസ്റ്റിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഉദാഹരണം സൈലിറ്റോൾ, സോർബിറ്റോൾ, ഗ്ലിസറിൻ.
b. പ്രിസർവേറ്റീവ്സ് - സോഡിയം ബെൻസോയേറ്റ്, മീതൈൽ പാരബൻ മുതലായ പ്രിസർവേറ്റിവുകൾ പേസ്റ്റിൽ സൂക്ഷ്മജീവികളുടെ വളർച്ച തടയും. ഇതിനാൽ ഇത് ദീർഘകാലം ഉപയോഗിക്കാൻ സാധിക്കും.
c. സ്വീറ്റനിംഗ് ഏജന്റ് - പേസ്റ്റ് രുചി മെച്ചപ്പെടുത്തുന്നതിന് ഇത് കാരണമാകുന്നു. ഉദാഹരണം സൈലിറ്റോൾ, സാക്കറിൻ
d.ഫ്ളേവേഴ്സ്- ചേരുവകളുടെ അരുചി മാറ്റാനായി ചേർക്കുന്നു. ഉദാഹരണം പെപ്പർമിൻറ്റ്, സിനമൺ, മെന്തോൾ.
e.തിക്കനിംഗ് ഏജന്റ്സ്- നാച്ചുറൽ ഗം, സിന്തറ്റിക് സെല്ലുലോസ് തുടങ്ങിയവ പേസ്റ്റ് രൂപത്തിൽ നിലനിർത്തുവാൻ സഹായിക്കുന്നു.
f. ആന്റി ബാക്ടീരിയൽ ഏജന്റ്സ്- രോഗാണുക്കൾ ഉണ്ടാകാതിരിക്കാനായുള്ള ചേരുവയാണിത്. ഉദാഹരണം പോവിഡോൺ അയഡിൻ, ക്ലോർഹെക്സിഡിൻ
g. വൈറ്റനിംഗ് ഏജന്റ്സ്- പല്ലുകൾക്ക് വെൺമ കൂട്ടാൻ. ഉദാഹരണം ഹൈഡ്രജൻ പെറോക്സൈഡ്. പല്ലുകൾക്കിടയിലെ കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ഡന്റൽ സയൻസസ്, തിരുവല്ല)
ഫോണ്: 9447219903
drvinod@dentalmulamoottil.com
www.dentalmulamoottil.com