പാൽപ്പല്ലുകൾക്കും സ്ഥിരംപല്ലുകൾക്കും അവയെ എല്ലുമായി ഘടിപ്പിക്കുന്ന കോശങ്ങൾക്കും ഉണ്ടാകുന്ന ക്ഷതങ്ങൾ കുട്ടികളിൽ വളരെ സാധാരണയായി കണ്ടുവരുന്നു. ഈ ക്ഷതങ്ങൾ പല്ലിനെ മാത്രമല്ല മേൽത്താടിയുടെയും കീഴ്ത്താടിയുടെയും എല്ലിന്റെ ഒടിവുകളെ വരെ ബാധിക്കുന്നു. പല്ലുകളെ ബാധിക്കുന്ന ഈ ക്ഷതം വളരെ പെട്ടെന്നുതന്നെ ചികിത്സിക്കണം.
പല്ലിനുണ്ടാകുന്ന വിവിധ തരം ക്ഷതങ്ങൾ
1. പല്ലിന്റെ പുറമേ കാണുന്ന വെളുത്തഭാഗം അഥവാ
ഇനാമലിനെ ബാധിക്കുന്ന ക്ഷതങ്ങൾ.
2. പല്ലിന്റെ ഇനാമലിനെയും അതിനടിയിലെ ഡന്റീനെയും
പൾപ്പിനെയും ബാധിക്കുന്ന ക്ഷതങ്ങൾ.
3. പല്ലിന്റെ വേരിനെയും ക്രൗണിനെയും ബാധിക്കുന്ന ക്ഷതങ്ങൾ.
വേരിനുണ്ടാകുന്ന ക്ഷതങ്ങൾ- ക്രൗണിനോടു ചേർന്നുള്ള വേരിനുണ്ടാകുന്ന ക്ഷതം, വേരിന്റെ മധ്യഭാഗത്ത് ഉണ്ടാകുന്ന ക്ഷതം, വേരിന്റെ ഏറ്റവും അഗ്രഭാഗത്ത് ഉണ്ടാകുന്ന ക്ഷതങ്ങൾ.
കണ്കഷൻ: ഈ ക്ഷതം സംഭവിക്കുന്പോൾ പല്ലിന് സെൻസിറ്റിവിറ്റി കൂടുതലായിരിക്കും. പക്ഷേ ഇളക്കം ഉണ്ടാവുകയില്ല.
സബ്ലക്സേഷൻ: ഇത് പല്ലിനെ എല്ലുമായി ഘടിപ്പിക്കുന്ന കോശങ്ങൾക്കുണ്ടാകുന്ന ക്ഷതം കാരണം പല്ലിന് ഇളക്കം സംഭവിക്കുന്നു. പക്ഷേ പല്ലിന്റെ സ്ഥാനത്തിനു മാറ്റം ഉണ്ടാവുകയില്ല.
ഡിസ്പ്ലേസ്മെൻറ്: പല്ലിന്റെ സ്ഥാനം മാറുന്ന അവസ്ഥ.
ഇൻട്രൂഷൻ: പല്ല് അതിന്റെ സ്ഥാനത്തുനിന്ന് ഉള്ളിലേക്കു കയറിപ്പോകുന്ന അവസ്ഥ.
ഇക്സ്ട്രൂഷൻ: പല്ല് അതിരിക്കുന്ന ഭാഗത്തുനിന്ന് പുറത്തേക്കു വരുന്ന അവസ്ഥ.
ലേബിയൻ/ലിങ്ക്വൽ/പാലറ്റൽ: പല്ല് പിന്നിലേക്കും മുന്നിലേക്കും സ്ഥാനം മാറുക.
ലാറ്ററൽ: പല്ല് അതിന്റെ വശങ്ങളിലേക്കു സ്ഥാനം മാറുന്ന
അവസ്ഥ.
അവർഷൻ: പല്ല് മുഴുവനായി അതിരിക്കുന്ന സോക്കറ്റിൽനിന്നു പുറത്തേക്ക് വരുന്ന അവസ്ഥ.
ചികിത്സ
ഇനാമലിനുണ്ടാകുന്ന ക്ഷതങ്ങൾ - പരുപരുത്ത പുറംഭാഗമാണെങ്കിൽ അതിനെ മിനുസപ്പെടുത്തുകയോ അല്ലെങ്കിൽ പല്ലിന്റെ നിറമുള്ള വസ്തു ഉപയോഗിച്ച് അടയ്ക്കുകയും ചെയ്യാം.
പല്ലിന്റെ ഇനാമലിനെയും ഡന്റീനെയും ബാധിക്കുന്ന ക്ഷതങ്ങൾ -
പുറമേ കാണുന്ന പല്ലിന്റെ ഉൾഭാഗം കാൽസ്യം ഹൈഡ്രോക്സൈഡ് എന്ന രാസവസ്തു ഉപയോഗിച്ച് അടയ്ക്കുകയും അതിനുശേഷം പല്ലിന്റെ നിറമുള്ള വസ്തു ഉപയോഗിച്ച് പല്ലടയ്ക്കുകയും ചെയ്യുന്നു.
പല്ലിന്റെ ഉൾഭാഗമായ പൾപ്പിനെ ബാധിക്കുന്ന ക്ഷതങ്ങൾ
ഇവ പൾപ്പോട്ടമി അഥവാ മുറിവുണ്ടായ പൾപ്പ് മാത്രം മാറ്റുന്നു. കൂടാതെ പൾപ്പക്ടമി എന്ന ചികിത്സാരീതികൂടി വളരെ മോശമായി ക്ഷതമുണ്ടായ പല്ലിന്റെ പൾപ്പ് മുഴുവനായി എടുത്തുമാറ്റുകയും ചികിത്സ നടത്തുകയും ചെയ്യുന്നു.
വേരിനുണ്ടാകുന്ന ക്ഷതങ്ങൾ - പാൽപ്പല്ലുകളിലെ വേരിനുണ്ടാകുന്ന ക്ഷതമാണെങ്കിൽ പല്ല് സാധാരണരീതിയിൽതന്നെ ഇളകിപ്പോകാറാണു പതിവ്.
ഉള്ളിലേക്ക് കയറിപ്പോയ പാൽപ്പല്ലുകൾ - ഈ രീതിയിൽ ക്ഷതം പറ്റിയ പല്ലുകൾ അതിനടിയിലുള്ള സ്ഥിരമായ പല്ലുകളുമായി സാന്നിധ്യത്തിൽ വരികയാണെങ്കിൽ ആ പാൽപ്പല്ല് എടുത്തുകളയും.
അവർഷൻ: പാൽപ്പല്ലുകൾ മുഴുവനായി അതിരിക്കുന്ന സോക്കറ്റിൽനിന്നു പുറത്തുവരികയാണെങ്കിൽ അത് പിന്നെയും ആ സ്ഥലത്ത് വയ്ക്കുകയില്ല. പകരം ആ സ്ഥാനത്ത് കൃത്രിമ പല്ല്
വയ്ക്കുന്നു.
സ്ഥിരദന്തങ്ങൾക്കുണ്ടാകുന്ന ക്ഷതങ്ങൾ -
പല്ലിന്റെ ഇനാമലിനു വളരെ ചെറുതായി ബാധിക്കുന്ന ക്ഷതങ്ങളാണെങ്കിൽ അതിനെ മിനുസപ്പെടുത്തുകയോ പല്ലിന്റെ നിറമുള്ള വസ്തു ഉപയോഗിച്ച് അടയ്ക്കുകയോ ചെയ്യുന്നു.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903