+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേദനാജനകവും താല്‍പര്യമില്ലാത്തതും

? ആര്‍ത്തവ വിരാമത്തിനുശേഷം എനിക്ക് ലൈംഗികത വേദനാജനകവും താല്‍പര്യമില്ലാത്തതുമാണ്റോസിലി, കുമരകം= ഹോര്‍മോണ്‍ തകരാറാണ് ഇതിനു കാരണം. സ്ത്രീ ഹോര്‍മോണ്‍ ഉത്പാദനം തീരെ കുറയുമ്പോഴോ നിലയ്ക്കുമ്പോഴോ ആണ്
വേദനാജനകവും താല്‍പര്യമില്ലാത്തതും
? ആര്‍ത്തവ വിരാമത്തിനുശേഷം എനിക്ക് ലൈംഗികത വേദനാജനകവും താല്‍പര്യമില്ലാത്തതുമാണ്

റോസിലി, കുമരകം

= ഹോര്‍മോണ്‍ തകരാറാണ് ഇതിനു കാരണം. സ്ത്രീ ഹോര്‍മോണ്‍ ഉത്പാദനം തീരെ കുറയുമ്പോഴോ നിലയ്ക്കുമ്പോഴോ ആണ് ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. ഹോര്‍മോണിന്റെ അഭാവം മൂലം അവിടെയു നീര്‍ക്കെട്ടിനും ഇന്‍ഫെക്ഷനും സാധ്യത കൂടും. യോനിയിലേക്കു നനവ് കുറയുന്നതുമൂലം വരള്‍ച്ച അനുഭവപ്പെടാം. അത് ലൈംഗികബന്ധത്തെ സാരമായി ബാധിക്കും.

ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റീറോണ്‍ എന്ന ഹോര്‍മോണുകളുടെ ഉത്പാദനം കുറയും. അത് ലൈംഗിക താല്‍പര്യത്തെ കുറയ്ക്കും. യോനീമുഖത്ത് വരള്‍ച്ച അനുഭവപ്പെടും. വൈകാരിക പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും.