ചാത്തന്നൂർ: കെഎസ്ആർടിസയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന സുരക്ഷാ ജീവനക്കാരെ ഒഴിവാക്കി. കെക്സ് കോൺ (Kexcon)എന്ന സ്ഥാപനം മുഖേനയായിരുന്നു സുരക്ഷാ ജീവനക്കാരെ യൂണിറ്റുകളിൽ നിയമിച്ചിരുന്നത്.
വർഷങ്ങളായി ജോലി ചെയ്തിരുന്നവരെയാണ് കഴിഞ്ഞ 30 മുതൽ സേവനത്തിൽ നിന്നും ഒഴിവാക്കിയത്.ഇവരെ പിൻവലിക്കാൻ കെക്സ് കോണിനും ഇവരെ ഒഴിവാക്കാൻ യൂണിറ്റ് അധികൃതർക്കും ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവ് നല്കി.
സുരക്ഷാ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ കണ്ടക്ടർമാർ, ഡ്രൈവറന്മാർ ,മെക്കാനിക്കുകൾ എന്നിവരെ സുരക്ഷാ ജോലിക്ക് നിയോഗിക്കാനും യൂണിറ്റ് അധികൃതർക്കു നിർദേശം നല്കിയിട്ടുണ്ട്.
കെഎസ്ആർടിസിയിൽ അപകടംമൂലമോ രോഗംമൂലമോ ബുദ്ധിമുട്ടുന്നവർക്കു തസ്തികമാറ്റം നല്കി ആയാസരഹിത ജോലിയിലേക്കു നിയമനം നല്കാറുണ്ട്. ഇത്തരത്തിൽ അപേക്ഷിച്ച കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക് വിഭാഗങ്ങളിൽപ്പെട്ട 82 പുരുഷവിഭാഗം ജീവനക്കാരെ സുരക്ഷാ ജോലിക്കായി തസ്തികമാറ്റം വഴി നിയമിച്ചിരുന്നു.
തസ്തികമാറ്റത്തിന് അപേക്ഷിച്ചരുടെ താത്പര്യവും സന്നദ്ധതയും പരിഗണിച്ചും മറ്റ് ഒഴിവുകൾ ഇല്ലാത്തതിനാലും സുരക്ഷാ ജീവനക്കാരുടെ കുറവുള്ളതിനാലുമാണ് ഇവരെ സുരക്ഷാ ജോലിക്ക് നിയോഗിച്ചതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വ്യക്തമാക്കിയിരുന്നു.
ആയാസരഹിത ജോലിക്കായി അപേക്ഷിക്കുന്ന ജീവനക്കാരെ സുരക്ഷാ ചുമതലയിലേക്ക് നിയോഗിക്കാനാണ് കോർപറേഷന്റെ നീക്കമെന്നറിയുന്നു. ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ കെക്സ്കോൺ മുഖേനെ നിയോഗിച്ചവരെ പിരിച്ചുവിടുകയും ഭാവിയിൽ ഇത്തരം കരാർ നിയമനങ്ങൾ ഒഴിവാക്കുകയുമാണ് ലക്ഷ്യം.
നിലവിലുള്ള ജീവനക്കാരെതന്നെ സുരക്ഷാ ജോലിക്കായി നിയമിക്കും. പി എസ്സി മുഖേനെ 192 സുരക്ഷാ ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും കോർപറേഷൻ മരവിപ്പിച്ചിരിക്കയാണെന്നന്നറിയുന്നു.
-പ്രദീപ് ചാത്തന്നൂർ