കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത ഈ തുടർപംക്തിയെ അടച്ചാക്ഷേപിക്കുന്നതിൽ കഴന്പില്ല. അശ്ലീലസ്പർശമില്ലാത്ത, ഗൗരവമുള്ള ഗുണപാഠവും സരസമായ നേരന്പോക്കുകളും ഉദ്വേഗജനകത്വവും എല്ലാം നന്നായി സമ്മേളിപ്പിച്ച ഒന്നാന്തരം സീരിയലുകൾ ഇടയ്ക്കിടെ വന്നുപോകാറുണ്ട് ഭാഗ്യവശാൽ.
പക്ഷേ, ഏതാണ്ടെല്ലാ തുടർക്കഥകളും നീചമായ സന്ദേശം നൽകുന്നവയാണ്. അമ്മായിയമ്മ മരുമകൾ വിദ്വേഷം, യുവതിയുടെ ഗർഭാവസ്ഥയിൽ കുഞ്ഞിനെ നശിപ്പിക്കാനുള്ള മുതിർന്ന സ്ത്രീകളുടെ കപടതന്ത്രങ്ങൾ, ഭക്ഷണപാനീയങ്ങളിൽ വിഷപ്പൊടി കലർത്തൽ, തട്ടിക്കൊണ്ടുപോകൽ, ഒരു പെൺകുട്ടിയെ പലർ ചേർന്ന് ആസ്വദിക്കൽ, വിവാഹേതര വാഴ്ചകൾ, കൊലപാതകങ്ങൾ, പോലീസ് മൂന്നാംമുറകൾ, ഭാര്യാപീഡനം, ക്രൂരത, ആത്മഹത്യ തുടങ്ങി അധമവികാരപ്രകടനങ്ങളുടെ ലിസ്റ്റിൽപ്പെടുത്താവുന്നവയിൽ ചിലതെങ്കിലും ഇല്ലാതെ ഏതു സീരിയലാണു പുറത്തിറങ്ങുന്നത്്? അഴകും അഴുക്കും ഇഴചേർന്ന ഈ സൃഷ്ടികളിൽനിന്ന് അമാന്യമായ ഭാഷാശൈലിയും അശ്ലീലം നിറഞ്ഞ രംഗങ്ങളും പിഞ്ചുമനസിൽ തങ്ങിനിൽക്കും. ഗൂഗിളിൽനിന്ന് അവർ സന്പാദിക്കുന്ന അറിവിനേക്കാൾ, അംഗീകാരബുദ്ധിയോടെയായിരിക്കും അമ്മയുടെ കൂടെയിരുന്ന് ആവർത്തിച്ചാവർത്തിച്ചു കാണുന്പോൾ ഇവർ സ്വായത്തമാക്കുന്നത്.
നല്ല സീരിയലുകൾ മാത്രം സ്ക്രീൻ ചെയ്യാനുള്ള സംവിധാനത്തെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പൈശാചിക പരന്പരകൾ പടച്ചുവിടുന്ന പന്പരവിഡ്ഡിത്തം പാടേ ഉപേക്ഷിക്കുന്നതായിരിക്കും കുട്ടികളോടു പ്രതിബദ്ധതയുള്ള സമൂഹത്തിന് അനുയോജ്യമാകുക. അമ്മമാർ ഒന്നടങ്കം കൈകടത്തേണ്ട ഒരു തലമാണിത്. നല്ലതിനുവേണ്ടി പൊരുതുക.
സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669
സീരിയലുകൾ
04:24 AM Jan 19, 2020 | Deepika.com