* രണ്ടു മുതൽ മൂന്ന് മിനിറ്റുവരെയാണ് സാധാരണഗതിയിൽ ബ്രഷ് ചെയ്യേണ്ടത്. മോണയുടെ വരിപ്പുകളിൽ ബ്രഷിന്റെ ബ്രിസിലുകൾ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
* മൃദുവായതോ ഇടത്തരമായതോ ആയ ബ്രിസിലുകളുള്ള ബ്രഷുകൾ തെരഞ്ഞെടുക്കുക. ദൃഢതയുള്ള ബ്രിസിലുകളും ബ്രഷ് ചെയ്യുന്പോൾ ഉപയോഗിക്കുന്ന അമിത ബലവും പല്ലിനു തേയ്മാനവും മോണ ചുരുങ്ങലും ഉണ്ടാക്കുന്നു.
* ഓരോ വ്യക്തിക്കും അനുയോജ്യമായ ബ്രഷിംഗ് രീതി ഒരു ദന്തഡോക്ടറെ സമീപിച്ച് മനസിലാക്കുക.
* ദന്തക്ഷയം ചെറുക്കാനുള്ള ഇനാമലിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ദിവസവും ബ്രഷ് ചെയ്യുക. കേടുവന്ന ഭാഗങ്ങളെ പുനഃരുജ്ജീവിപ്പിക്കാനും പ്ലാക്കിനെ തടയുവാനും ഫ്ളൂറൈഡ് സഹായിക്കുന്നു.
* ദിവസവും നാവ് വൃത്തിയാക്കുക. ബ്രഷ് കൊണ്ടുതന്നെയോ പ്ലാസ്റ്റിക് ടംഗ് ക്ലീനറുകൾ കൊണ്ടോ നിങ്ങൾക്ക് നാവ് വൃത്തിയാക്കാം.ഏതെങ്കിലും ലോഹം കൊണ്ടുണ്ടാക്കിയ ക്ലീനറുകൾ ഉപയോഗിക്കാതിരിക്കുക. അവ നാവിലെ രസമുകുളങ്ങളെ മുറിപ്പെടുത്തിയേക്കാം.
* പല്ലുതേച്ചതിനുശേഷം വൃത്താകൃതിയിൽ മോണ തടവുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും. ബ്രിസിലുകൾ വളഞ്ഞുതുടങ്ങുന്പോൾതന്നെ ടൂത്ത് ബ്രഷ് മാറ്റുക. മൂന്നുമാസമാണ് ഒരു ബ്രഷിന്റെ ഏകദേശം കാലാവധി.
* ടൂത്ത് ബ്രഷുകൾ ഈർപ്പമില്ലാത്തിടത്ത് സൂക്ഷിക്കുക. മറ്റാരുമായും പങ്കുവയ്ക്കാതിരിക്കുക.
* ടൂത്ത് ബ്രഷുകൾക്ക് എത്തിച്ചേരാനാവാത്ത ഇടങ്ങളിൽ പല്ലുവൃത്തിയാക്കുന്ന ഡെന്റൽ ഫ്ളോസ് പതിവായി ഉപയോഗിക്കുക. പല്ലുകൾക്കിടയിലെ വിടവുകളിൽ അളവനുസരിച്ച് ഇന്റർഡെന്റർ ബ്രഷ് യൂണീ ടഫ്ററ്റഡ് ബ്രഷ് എന്നിവ ഉപയോഗിക്കുന്നതും പ്രയോജനകരമാണ്.
* ഡെന്റൽ പാക്ക് കുറയ്ക്കുവാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ് മൗത്ത് വാഷിന്റെ ഉപയോഗം. ഇതിന് അടങ്ങിയിരിക്കുന്ന ഫലപ്രദമായ ചേരുവകൾ പല്ലുകളിലും മോണകളിലും അടിയുകയും ദിവസം മുഴുവൻ സംരക്ഷണം നൽകുകയും ചെയ്യുന്നു.
* ഭക്ഷണം കഴിച്ചതിനുശേഷം വായ നന്നായി വൃത്തിയാക്കാൻ മറക്കരുത്.
* പോഷക ഗുണങ്ങളുള്ള ആഹാരങ്ങളും നാരുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക.
* ദന്തക്ഷയം ചെറുക്കുന്ന ഫ്ളൂറൈഡ് അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ, കിഴങ്ങ്, ഏത്തക്ക, മത്സ്യവർഗങ്ങൾ, കാൽസ്യം, ഫോസ്ഫേറ്റ്, വൈറ്റമിൻസ് അടങ്ങിയ ഭക്ഷണ പദാർഥങ്ങളും ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുക.
* പല്ലിനെ നശിപ്പിക്കുന്ന ശീതളപാനീയങ്ങളും കാർബണൈറ്റ് പാനിയങ്ങളും പരമാവധി കുറയ്ക്കുക.
*ആറു മാസത്തിലൊരിക്കലെങ്കിലും ദന്തചെക്കപ്പുകൾ നടത്തുക.
ദന്താരോഗ്യത്തിന് കുറച്ചു കരുതൽകൂടി
04:22 AM Jan 19, 2020 | Deepika.com