കേരളത്തിൽ പ്രത്യേകിച്ച് ഭൂരിഭാഗം ആളുകളും ടൂത്ത്പേസ്റ്റ് ഉപയോഗിച്ചാണ് പല്ലു തേയ്ക്കുന്നത്. 1800 കളിൽ ആണ് ഇന്നത്തെ ടൂത്ത് പേസ്റ്റുകളോട് അടുത്തു നിൽക്കുന്ന പേസ്റ്റ് ഉപയോഗിച്ചു തുടങ്ങിയത്. വെറ്റിലയും, ചോക്കും ഇതിന്റെ ഭാഗമായി ഉപയോഗിക്കുമായിരുന്നു. ഇതിനുശേഷം മരക്കരി അടങ്ങിയ പേസ്റ്റുകൾ നിലവിൽവന്നു.
ആദ്യം ഇതു പൊടിരൂപത്തിൽ ആയിരുന്നുവെങ്കിലും പേസ്റ്റ് രൂപത്തിലും ലഭിക്കുമായിരുന്നു. 1914 ന് ശേഷമാണ് പേസ്റ്റിൽ ഫ്ലൂറൈഡ് ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. അത് ദന്തക്ഷയം (പോട്) ഉണ്ടാകാതിരിക്കാൻ സഹായകമാണ് എന്നു കണ്ടതിനാലാണ് ടൂത്ത് പേസ്റ്റിൽ ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. പിന്നീട് പല പ്രത്യേക ചേരുവകൾ ഉണ്ടായി എങ്കിലും ടൂത്ത് പേസ്റ്റിന്റെ അടിസ്ഥാനഘടകങ്ങൾ ഏകദേശം ഒന്നു തന്നെയാണ്.
1 .അബ്രസീവ് - പല്ലിനെ തേച്ചു മിനുസപ്പെടുത്താനും പ്ലാക്ക്, കറകൾ കളയാനും സഹായിക്കുന്നു. അലൂമിനിയം ഹൈഡ്രോക്സൈഡ്, കാൽസ്യം കാർബണേറ്റ്, സിലിക്ക എന്നിവ ഉദാഹരണങ്ങൾ. എന്നാൽ അബ്രസീവ് കൂടുതലുള്ള പേസ്റ്റ് ഇനാമലിന് പോറൽ ഉണ്ടാക്കുന്നതും കട്ടി കുറയ്ക്കുന്നതിനും കാരണമാകുന്നു
2.ഡിറ്റർജന്റ് - കൃത്യമായ ബ്രഷിംഗിലൂടെ മാത്രം നീക്കം ചെയ്യാൻ സാധിക്കാത്ത കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. സോഡിയം ലൊറൈൽ സൾഫേറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്. അതാണു പേസ്റ്റിന് പതയ്ക്കുന്ന സ്വഭാവം നൽകുന്നത്. പത ഉണ്ടാകുന്നത് പേസ്റ്റ് വായിൽ നിന്ന് ഊർന്നിറങ്ങി പോകാതെ നിലനിർത്താൻ കൂടിയാണ്.
3. ഫ്ലൂറൈഡ് . സോഡിയം മോണോ ഫ്ലൂറോ ഫോസ്ഫേറ്റ് ആണ് പേസ്റ്റിൽ സാധാരണയായി ഉൾപ്പെടുത്താറുള്ളത്. 1000 മുതൽ 1100 പാർട്സ് പെർ മില്യൻ എന്ന അളവിലാണ് പേസ്റ്റിലെ ഫ്ലൂറൈഡ് ശരാശരി ചേരുവ. മുകളിൽ പറഞ്ഞ മൂന്നുമാണ് പേസ്റ്റിലെ പ്രധാന ഘടകങ്ങൾ.
മറ്റു ഘടകങ്ങൾ
a. ഹ്യൂമക്റ്റെന്റ് - ടൂത്ത്പേസ്റ്റിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഉദാഹരണം സൈലിറ്റോൾ, സോർബിറ്റോൾ, ഗ്ലിസറിൻ.
b. പ്രിസർവേറ്റീവ്സ് - സോഡിയം ബെൻസോയേറ്റ്, മീതൈൽ പാരബൻ മുതലായ പ്രിസർവേറ്റിവുകൾ പേസ്റ്റിൽ സൂക്ഷ്മജീവികളുടെ വളർച്ച തടയും ഇതിനാൽ ഇത് ദീർഘകാലം ഉപയോഗിക്കാൻ സാധിക്കും.
c. സ്വീറ്റനിംഗ് ഏജന്റ് - പേസ്റ്റ് രുചി മെച്ചപ്പെടുത്തുന്നതിന് ഇത് കാരണമാകുന്നു. ഉദാഹരണം സൈലിറ്റോൾ, സാക്കറിൻ
d.ഫ്ലവേഴ്സ് - ചേരുവകളുടെ അരുചി മാറ്റാനായി ചേർക്കുന്നു. ഉദാഹരണം പൊതിന, കറുവാപ്പട്ട, കർപ്പൂരം.
e.തിക്കനിംഗ് ഏജന്റ്സ് - നാച്ചുറൽ ഗം, സിന്തറ്റിക് സെല്ലുലോസ് തുടങ്ങിയവ പേസ്റ്റ് രൂപത്തിൽ നിലനിർത്തുവാൻ സഹായിക്കുന്നു.
f. ആന്റി ബാക്ടീരിയൽ ഏജന്റ്സ് - രോഗാണുക്കൾ ഉണ്ടാകാതിരിക്കാനായുള്ള ചേരുവയാണിത്. ഉദാഹരണം പോവിഡോൺ അയഡിൻ, ക്ലോർഹെക്സിഡിൻ
g. വൈറ്റനിംഗ് ഏജന്റ്സ ് - പല്ലുകൾക്ക് വെൺമ കൂട്ടാൻ. ഉദാഹരണം ഹൈഡ്രജൻ പെറോക്സൈഡ്. പല്ലുകൾക്കിടയിലെകറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ടൂത്ത്പേസ്റ്റ് തെരഞ്ഞെടുക്കുമ്പോൾ
ഇക്കാലത്ത് നമ്മൾ കാണുന്ന ടൂത്ത് പേസ്റ്റുകൾ വർഷങ്ങളുടെ പഠനവും റിസർച്ചും നടത്തി ദോഷവശങ്ങൾ പരമാവധി ഒഴിവാക്കി ഉപയോഗിക്കുവാൻ എളുപ്പമുള്ള രീതിയിൽ ക്രമീകരിച്ചിരിക്കുന്നവയാണ്. പേസ്റ്റുകൾ പലവിധം. ദന്തക്ഷയം തടയാൻ ഫ്ലൂറൈഡ് പേസ്റ്റുകൾ ആവശ്യമാണ്. ഭൂരിഭാഗം പേസ്റ്റുകളിലും ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. ഫ്ലൂറൈഡ് അടങ്ങിയിട്ടുള്ള പേസ്റ്റ് നല്ലൊരു പരിധിവരെ ദന്തക്ഷയ സാധ്യത കുറയ്ക്കുന്നു. മാത്രമല്ല പ്രാരംഭ ഘട്ടങ്ങളിലുള്ള പോടുകളുടെ തുടർവ്യാപനം തടയുന്നു.
മോണരോഗം തടയാൻ
ആന്റി ബാക്ടീരിയൽ ടൂത്ത്പേസ്റ്റ്
മോണവീക്കം, മോണരോഗം എന്നിവ തടയാൻ ചില ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി (നീർക്കെട്ടിന്) ഘടകങ്ങൾ സഹായിക്കുന്നു. ഈ ഘടകങ്ങൾ അടങ്ങിയിട്ടുള്ള പേസ്റ്റുകൾ ഡോക്ടറുടെ നിർദ്ദേശത്തോടുകൂടി നിർദ്ദിഷ്ട കാലയളവിൽ ഉപയോഗിക്കണം. സാധാരണരീതിയിൽ chlorhexidine, triclosan ചേരുവകൾ ഇത്തരത്തിലുള്ള പോസ്റ്റുകളിൽ അടങ്ങിയിട്ടുണ്ട്. മോണയിൽ നിന്ന് രക്തം വരുന്നത് മോണരോഗത്തിന്റെ ലക്ഷണമാണ്. ഇത് പല അസുഖങ്ങൾക്കും കാരണമാവാം.
പല്ലുപുളിപ്പ് അകറ്റാനുള്ള ടൂത്ത് പേസ്റ്റ്
പല്ലുപുളിപ്പ് അകറ്റാനുള്ള ടൂത്ത് പേസ്റ്റിൽ ഫ്ലൂറൈഡ് കൂടാതെ പ്രോ ആർജിനിൻ പോലെയുള്ള ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് പല്ലുകളിലെ സൂക്ഷ്മ സുഷിരങ്ങൾ അടച്ച് പുളിപ്പിനെ ഇല്ലാതാക്കുന്നു. ടൂത്ത്പേസ്റ്റിൽ നേരിയതോതിൽ ഹൈഡ്രജൻ പെറോക്സൈഡ്, കാർബമൈഡ് പെറോക്സൈസ് മുതലായവ ഉൾപ്പെടുത്തുമ്പോൾ ബ്ലീച്ചിംഗ് സാധ്യമാകുന്നു. എന്നാൽ ഏറ്റവും ഫലപ്രദമായ രീതിയിൽ ബ്ലീച്ചിംഗ് നടത്തണമെങ്കിൽ ക്ലിനിക്കുകളിൽ ഓഫീസ് ബ്ലീച്ചിങ് എന്ന ചികിത്സയിലൂടെ 45 മിനിറ്റിനകം ഇത് സാധ്യമാക്കാനാവും. ഇവിടെയും ഹൈഡ്രജൻ പെറോക്സൈഡ് കാർബമൈഡ് പെറോക്സൈഡ് എന്നിവ തന്നെ കൂടുതൽ സാന്ദ്രതയിൽ ഉപയോഗിക്കുന്നു.
എങ്ങനെ പേസ്റ്റ് ഉപയോഗിക്കാം
സാധാരണ ഉപയോഗിക്കുന്ന പേസ്റ്റിന്റെ അളവിൽ ആദ്യം പേസ്റ്റ് എടുക്കുക. ഇത് മുകളിലത്തെ പല്ലുകൾക്കായി ഉപയോഗിച്ച് വായ കഴുകിയതിനുശേഷം താഴത്തെ പല്ലുനിരകൾ വൃത്തിയാക്കുക. ഇങ്ങനെ ഘട്ടം തിരിച്ചുള്ള രീതി കൂടുതൽ ഫലം നല്കും. ഒരാൾക്ക് ഒരുമാസത്തേക്ക് 150 ഗ്രാമിന്റെ ഒരു ട്യൂബ് പേസ്റ്റ് മതിയാകും. ഫാമിലി പാക്ക് പേസ്റ്റ് വാങ്ങുന്നതിനേക്കാൾ ഓരോരുത്തർക്കും ഒന്ന് എന്ന രീതിയാണു നല്ലത്. ഒരേ ട്യൂബ് ഉപയോഗിക്കുമ്പോൾ ബ്രഷുകളിൽ നിന്നും പേസ്റ്റ് വഴി അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.
അമിതമായ അളവിൽ പേസ്റ്റ് ഉപയോഗിക്കാതിരിക്കുക. ഒരു പയറു മണിയുടെ അത്രയും വലിപ്പത്തിൽ മാത്രം. കൂടുതൽ പേസ്റ്റ് എടുത്താൽ പെട്ടെന്ന് പതഞ്ഞ് പെട്ടെന്ന് തന്നെ അത് കഴുകി കളയേണ്ടതായി വരും.
വൃത്തിയുള്ള ശരീരത്തിന് വൃത്തിയുള്ള വായും അനിവാര്യമാണ്. പല്ലിന്റെയും മോണയുടെയും ആരോഗ്യം കൂടാതെ ഒരിക്കലും ഒരാൾ ആരോഗ്യവാനാണെന്ന് പറയാനാവില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള പേസ്റ്റ് ഉപയോഗിച്ചു ദിനംപ്രതി ശുചീകരണം നടത്തിയാൽ ദന്തരോഗങ്ങൾ നല്ലൊരു പരിധിവരെ തടയാനാവും. ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ മാത്രമല്ല ബ്രഷ് ചെയ്യുന്ന രീതിയും ശരിയാണെന്ന് ഉറപ്പു വരുത്തുക. കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ പ്രായത്തിൽ തന്നെ ബ്രഷ് ഉപയോഗിച്ചു പല്ലുതേയ്ക്കാൻ കൃത്യമായി പഠിക്കേണ്ടത് അത്യാവശ്യമാണ്.
നല്ല ശീലങ്ങൾ ജീവിതകാലം മുഴുവൻ നിലനിർത്താനാവും. നാമറിയാതെ തന്നെ നമ്മുടെ ദിനചര്യയുടെ ഭാഗമായി പേസ്റ്റ് ഉപയോഗിച്ചുള്ള പല്ലുതേപ്പ് മാറിയിരിക്കുന്നു എന്നത് നല്ല ആരോഗ്യശീലമാണ്. കൃത്യമായി അത് അറിഞ്ഞു ചെയ്താൽ കൂടുതൽ ഗുണം. നമുക്ക് നന്നായി പല്ലുതേച്ച് ഓരോ ദിവസവും പൂർണ്ണതയോടെ തന്നെ തുടങ്ങാം.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല)
ഫോണ് 9447219903
drvinod@dentalmulamoottil.com
www.dentalmulamoottil.com