ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന്നുള്ള അറിവാണ് പെട്ടെന്ന് അച്ചാച്ചനെ രോഗി ആക്കിയതും മരണത്തിലേക്ക് നയിച്ചതും. അവർ എഴുപത് വർഷം ഭാര്യാഭർത്താക്കന്മാരായി ഒന്നിച്ചു കഴിഞ്ഞു എന്ന് ആ മക്കൾ പറയുമ്പോൾ അദ്ഭുതമാണ് എനിക്ക് തോന്നിയത്. അക്കാലം മുഴുവൻ അവർ കഴിഞ്ഞത് തികഞ്ഞ സൗഹൃദത്തിലും സ്നേഹത്തിലും ആയിരുന്നു എന്നുകൂടി മക്കളിൽനിന്ന് അറിഞ്ഞപ്പോൾ എനിക്കതൊട്ടും വിശ്വസിക്കാനായില്ല.
തങ്ങളുടെ അമ്മയുടെ ആഗ്രഹംപോലെതന്നെ അച്ചാച്ചൻ ആണ് ആദ്യം മരിച്ചത് എന്ന് അവർ പറയുമ്പോൾ മക്കളായ അവരുടെ ഏവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നതായി ഞാൻ കണ്ടു. തങ്ങളുടെ മാതാപിതാക്കൾ ഇരുവരോടുമുള്ള സ്നേഹവും ആത്മാർത്ഥതയും അവരുടെ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാനും എനിക്ക് അപ്പോൾ കഴിഞ്ഞു.മാതാപിതാക്കൾ അവരെ പഠിപ്പിച്ചതും ദൈവാശ്രയബോധം മനസ്സിൽ നിറയ്ക്കാൻ ഉതകുന്നതുമായ ഗാനം മക്കളായ അവർ എല്ലാവരും കൂടിയാണ് പാടിയത്.
സഹോദരങ്ങളായ തങ്ങൾക്ക് പരസ്പരം ചേർന്നു നിൽക്കാനും നിസ്വാർഥമായി സ്നേഹിക്കാനും പ്രേരണയും മാതൃകയും നൽകിയിട്ടുള്ളത് തങ്ങളുടെ മാതാപിതാക്കൾ തന്നെയാണെന്ന് ഒരേ മനസോടെയാണ് അവർ സാക്ഷ്യപ്പെടുത്തിയത്.അച്ചാച്ചൻ ആദ്യം മരിക്കാൻ ഇടയാകണമെന്ന് ദൈവത്തോട് പ്രാർഥിക്കാൻ ആ അമ്മയെ പ്രേരിപ്പിച്ചിരുന്നത് അച്ചാച്ചൻ മരിക്കുന്നതുവരെ തനിക്ക് അച്ചാച്ചനെ ശുശ്രൂഷിക്കാൻ ഇടയാകണം എന്ന വലിയ ആഗ്രഹമായിരുന്നു. മാത്രമല്ല, താൻ ആദ്യം മരിച്ചാൽ അച്ചാച്ചന്റെ കാര്യം പിന്നെ ആര് നോക്കും എന്ന ആശങ്കയും അമ്മയ്ക്ക് ഉണ്ടായിരുന്നു.
അമ്മയുടെ മാതൃക സ്വീകരിച്ച് തങ്ങളുടെ ഭർത്താക്കന്മാരെ ജീവനുതുല്യം സ്നേഹിക്കാൻ തങ്ങൾക്ക് കഴിയുന്നുണ്ടെന്നാണ് മക്കളും വിവാഹിതരും ആയ ആ പെൺമക്കൾ എല്ലാവരും പറഞ്ഞത്. അടുത്തുനിന്ന കൊച്ചുമക്കളോട് നിങ്ങൾക്കും ഇതൊക്കെ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ അവർ മൗനം പാലിക്കുകയാണ് ചെയ്തത്. കുടുംബം ശുശ്രൂഷയുടെ വലിയൊരു മേഖലയാണ്. ഭാര്യ ഭർത്താവിനെ മാത്രമല്ല, ഭർത്താവ് ഭാര്യയേയും ശുശ്രൂഷിക്കേണ്ടതാണ്.
മാതാപിതാക്കളിൽ നിന്ന് മക്കൾക്ക് ശുശ്രൂഷ ലഭിക്കുമ്പോൾ തിരിച്ചും ആ ശുശ്രൂഷ അവർ നൽകേണ്ടതാണ്. പരാതിയും പരിഭവവും കൂടാതെ അന്യോന്യം ശുശ്രൂഷിക്കുക എന്നത് ഇവിടെ പ്രധാനപ്പെട്ടതാണ്. വായനക്കാരായ നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളെക്കുറിച്ച് ഇത്തരത്തിൽ മധുരതരമായ ഓർമയാണോ ഉള്ളത്? മാതാപിതാക്കളായ വായനക്കാർക്ക് മേൽ കണ്ട കുടുംബസംഭവത്തിലെപ്പോലെ മാതൃകാ ദമ്പതികൾ ആകാൻ കഴിയുന്നുണ്ടോ? ഒരു കുടുംബത്തെ സ്വർഗം ആക്കുന്നത് ഇത്തരത്തിലുള്ള കാര്യങ്ങൾ ആണെന്ന് നിസംശയം നമുക്ക് പറയാം.
മക്കളുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും മാതാപിതാക്കൾ അവർക്ക് നൽകുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഭാര്യാഭർതൃ ബന്ധത്തോടും സ്നേഹത്തോടും ബന്ധപ്പെട്ട് അവർക്ക് നൽകുന്ന മാതൃകയും. ഭാര്യാഭർതൃബന്ധം പലതും നേടിയെടുക്കാനുള്ള ഒരു സാമൂഹ്യസംവിധാനമാണ് എന്നതിനപ്പുറത്ത് സ്വയം ദാനത്തിനുള്ള ദൈവിക പദ്ധതിയാണ്. അതിനാൽ തന്നെ വ്യവസ്ഥകൾക്ക് അനുസരിച്ച് കൊണ്ടുപോകേണ്ട ഒന്നല്ല അത്, ഒരു വ്യവസ്ഥയും ഇല്ലാതെ സ്നേഹവും സേവനവും നൽകേണ്ട ഇടമാണ്.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com