മൈഗ്രേൻ പ്രശസ്തരുടെ മാത്രം തലവേദനയല്ല..!

03:13 PM Sep 26, 2020 | Deepika.com
ചെ​ന്നി​ക്കുത്ത് അ​ഥ​വാ മൈ​ഗ്രേൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ത​ല​വേ​ദ​ന ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​ം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് മ​നു​ഷ്യ​ന്‍റെ ക്രി​യാ​ശേ​ഷി കു​റ​യ്ക്കു​ന്ന കാ​ര​ണ​ക്ക​ാരി​ൽ ഏ​ഴാം സ്ഥാ​ന​മാ​ണിവ​ന്. ലോ​ക​ജ​ന​സം​ഖ്യ​യി​ൽ 5% ജ​ന​ങ്ങ​ളി​ൽ കാ​ണു​ന്ന ഈ ​രോ​ഗ​ത്തി​ന് ആ​ധു​നി​ക ജീ​വി​തരീ​തി​യും അ​നു​ബ​ന്ധ മാ​ന​സി​ക സ​ംഘർ​ഷ​ങ്ങ​ളുമൊക്കെ കാ​ര​ണ​മാ​ണ്. അ​മേ​രി​ക്ക​യി​ലെ ക​ണ​ക്കു​ക​ൾ കു​റ​ച്ചു​കൂ​ടി വ്യ​ക്ത​മാ​ണ്. 37 മി​ല്യ​ണ്‍ ത​ല​വേ​ദ​ന​ക്കാ​രു​ണ്ട​ിവി​ടെ. ഒാ​രോ​ദി​വ​സ​വും 4,30,000 ആ​ളുകൾ മൈ​ഗ്രേൻ കൊ​ണ്ടു ജോ​ലി​ക്കു പോ​കാ​ൻ സാ​ധി​ക്ക​തെ​യു​ണ്ട​ത്രെ. 157 മി​ല്യ​ണ്‍ പ്ര​വൃത്തി ദി​ന​ങ്ങ​ൾ ഒ​രു വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​മ​ാകു​ന്നു​വെ​ന്നാ​ണു ക​ണ​ക്ക്. മൂ​ന്നി​ൽ ര​ണ്ടു​പേ​ർ​ക്കും ഇ​തു പാ​ര​ന്പ​ര്യമായി കി​ട്ടാ​റു​ണ്ട്.

ജൂ​ലി​യ​സ് സീ​സ​ർ,വർ​ജീ​നി​യ വൂൾ​ഫ്, തോ​മ​സ് ജ​ഫേ​ഴ്സ​ൺ,സി​ഗ്മ​ണ്ട് ഫ്രോ​യ്ഡ്, നെ​പ്പോ​ളി​യ​ൻ, എ​ലി​സ​ബ​ത് ടെയ്​ല​ർ,വി​ൻ​സ​ന്‍റ് വാ​ൻഗോഗ്, എ​ബ്ര​ഹാം ലി​ങ്ക​ന്‍റെ ഭാ​ര്യ മേ​രി റ്റോ​ഡ് ലി​ങ്ക​ണ്‍, സ​ല്മാ​ൻ റു​ഷ്ദി, സെ​റീ​ന വി​ല്യം​സ് എ​ന്നു തു​ട​ങ്ങി അ​തി​പ്ര​ശ​സ്ത​രാ​യ ധാ​രാ​ളം പേ​ർ ഈ ​രോ​ഗം അ​നു​ഭ​വി​ച്ചി​രു​ന്ന​വ​രാ​ണ്.ആ​ധു​നി​ക വൈ​ദ്യ ശാ​സ്ത്ര​ത്തി​ന് ഇ​തൊ​രു കീ​റാ​മു​ട്ടി​യാ​ണ്. ​വേ​ദ​ന വ​രു​ന്പോ​ൾ വേ​ദ​ന സം​ഹാ​രി ക​ഴി​ക്കു​ക, ത​ല​യ്ക്ക് മാ​ര​ക​മാ​യ ത​ക​രാ​റൊന്നു​മി​ല്ലെന്നു​റ​പ്പി​ക്കാ​ൻ ഒ​രു എം.​ആ​ർ.​ഐ. സ്കാ​ൻ ചെ​യ്തു​നോ​ക്കു​ക ഇ​തൊ​ക്കെ​യാ​ണു നി​ല​വി​ലു​ള്ള ചി​കി​ൽ​സാ രീ​തി.

അ​മേ​രി​ക്ക​ൻ ത​ല​വേ​ദ​ന സ​മ​ിതി (എ.​എ​ച്ച്.​എ) യു​ടെ വേ​ദ​ന നി​ർ​ണയ അ​ള​വു​കോ​ല​നു​സ​രി​ച്ച് പ്ര​സ​വ​വേ​ദ​ന​യു​ടെ തൊ​ട്ടുതാ​ഴെ ഏ​ഴാം സ്ഥാ​ന​ത്താ​ണു മൈ​ഗ്രേൻ ത​ല​വേ​ദ​ന​യു​ടെ സ്ഥാ​നം. മൈ​ഗ്രേൻ ഡി​സെ​ബി​ലി​റ്റി അ​സ്സ​സ്മെ​ന്‍റ് സ്കോ​ർ വ​ച്ച് അ​ള​ന്നു നോ​ക്കി​യാ​ണു ത​ല​വേ​ദ​ന ന​മ്മു​ടെ ജീ​വി​ത​ത്തെ എ​ത്ര​ത്തോ​ളം ബാ​ധി​ക്കു​ന്നു വെ​ന്നും, മ​രു​ന്നു ക​ഴി​ച്ച​ശേ​ഷം എ​ത്ര​മാ​ത്രം കു​റ​ഞ്ഞു​വെ​ന്നും കണക്കാക്കുന്നത്.

ക്ലാസിക്കൽ മൈഗ്രേൻ

കാ​ലം ക​ഴി​യും​തോ​റും രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യു​ക​യോ, രോ​ഗി, രോ​ഗ​വു​മാ​യി പൊ​രു​ത്ത​പ്പെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ഈ ​ശ​ത്രു​വി​നെ കൂ​ടെക്കൂ​ട്ടി ജീ​വി​ക്കാ​മെ​ന്നു ക​രു​തു​ക​യോ​ ചെ​യ്യു​ന്നു. അ​ന്താ​രാ​ഷ്്ട്ര ത​ല​വേ​ദ​ന സ​മ​ിതി മൈ​ഗ്രേനെ ഏ​ഴാ​യി ത​രം തി​രി​ച്ചി​ട്ടു​ണ്ട് അ​വ​യി​ൽ ക്ലാ​സി​ക്ക​ൽ മൈ​ഗ്രേൻ ആ​ണ് ഒ​ന്നാ​മ​ൻ. ഇ​ത്ത​രം ത​ല​വേ​ദ​ന വ​രു​ന്ന​തി​ന് ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​ർ മു​ന്പ് ചി​ല സൂ​ച​നാ തോ​ന്ന​ലു​ക​ൾ അ​ഥ​വാ ഓ​റ ഉ​ണ്ടാ​വും.​ ദൃ​ശ്യ വി​ഭ്ര​മ​ങ്ങ​ളാ​ണു പ്ര​ധാ​നം. ചി​ല​ർ ത​ല​വേ​ദ​ന സ​മ​യ​ത്ത് വ​സ്തു​ക്ക​ളെ ര​ണ്ടാ​യി​ കാ​ണു​ന്നു. ഡി​പ്ലൊ​പ്പി​യ എ​ന്നാ​ണി​തി​നു പേ​ർ.

ചാ​ഞ്ചാ​ട്ടമാടുന്ന കാഴ്ചകൾ!

ക​ണ്ണി​ൽ പൊ​ന്നീ​ച്ച പ​റ​ക്കു​ന്ന പോ​ലെ​യോ,കാ​ഴ്ച്ച​യ്ക്കൊ​രു ചാ​ഞ്ചാ​ട്ടം പോ​ലെ​യോ, പ​കു​തി കാ​ഴ്ച മാ​ത്ര​മാ​യി തോ​ന്നു​ക​യോ, ചി​ല​ഭാ​ഗം മാ​ത്രം കാ​ണാ​താ​യി തോ​ന്നു​ക​യോ ഒ​ക്കെ​യാ​വാം. ചി​ല​ർ​ക്ക് മാ​യക്കണ്ണാ​ടി​യി​ൽ നോ​ക്കു​ന്ന പോ​ലെ രൂ​പ​ങ്ങ​ൾ വ​ള​ഞ്ഞുപു​ള​ഞ്ഞും ചി​ല​ഭാ​ഗം മാ​ത്രം വീ​ർ​ത്തു​മൊ​ക്കെ തോ​ന്നാം .

ചി​ല​ർ​ക്ക് ശ​രീ​ര​ത്തി​ല​വി​ടവ​ിടെ കു​ത്ത​ലോ മ​ര​വി​പ്പോ തോ​ന്നാം. ദു​ർ​ഗ​ന്ധം തോ​ന്നാം, സം​സാ​ര വൈ​ഷ​മ്യം, സം​സാ​രി​ക്കു​ന്പോ​ൾ തെ​റ്റു​ക​ൾ വ​രു​ക എ​ന്നി​ങ്ങ​നെ​യും ഓ​റ കാ​ണാ​റു​ണ്ട്..​അ​പ്പോ​ഴേ മു​ൻകൂ​റാ​യി വേ​ദ​ന സം​ഹാ​രി മ​രു​ന്നു ക​ഴി​ക്കു​ക​യോ, ജോ​ലി​ക​ളെ​ല്ലാം തീ​ർ​ത്ത് ത​ല​വേ​ദ​ന​യ​നു​ഭ​വി​ക്കാ​ൻ റെ​ഡി​യാ​യി​രി​ക്കു​ക​യോ രോ​ഗി​ക​ൾ ചെ​യ്യാ​റു​ണ്ട്. ത​ല​വേ​ദ​ന​യു​ടെ സ​മ​യ​ത്ത് നെ​റ്റി​യു​ടെ ഇ​രു​വ​ശ​ത്തെ​യും ര​ക്ത​ക്കു​ഴ​ലു​ക​ൾ ത​ടി​ച്ചി​രി​ക്കു​ക​യും ഹൃ​ദ​യ താ​ള​ത്തി​ന​നു​സ​രി​ച്ച് സ്പ​ന്ദി​ക്കു​ക​യും ചെ​യ്യും.​ നാ​ഡി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ത​ക​രാ​റു​ക​ൾ​ക്കൊ​പ്പം സി​ര​ക​ളി​ലും ധ​മ​നി​ക​ളി​ലും കാ​പ്പി​ലറി​ക​ളി​ലു​മു​ണ്ടാ​കു​ന്ന താ​ല്കാ​ലി​ക സ​ങ്കോ​ച വി​കാ​സ​ങ്ങ​ളാ​ണു രോ​ഗ​ത്തോ​ടൊ​പ്പം പ്ര​ക​ട​മാ​യി കാ​ണു​ന്ന ത​ക​രാ​റെ​ന്ന​തി​നാ​ൽ​ ന്യൂ​റോ വ​സ്കു​ലാ​ർ ഹെ​ഡ് ഏ​ക്ക് എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണു മൈ​ഗ്രേൻ ത​ല​വേ​ദ​ന​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. (തുടരും)

ഡോ:​ റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ,ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
മുഴക്കുന്ന്, ക​ണ്ണൂ​ർ ഫോൺ - 9447689239
drmanoj.1973@yahoo.com