ഏതു പ്രായത്തിലുളളവർക്കും എല്ലായ്പോഴും കഴിക്കാവുന്ന ഫലമാണ് ഈന്തപ്പഴം. ഉപവാസശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അതിലെ ഊർജം സഹായകം.
ഈന്തപ്പഴത്തിലെ ഉയർന്ന തോതിലുളള പോഷകങ്ങൾ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. മാത്രമല്ല ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണർത്തും. ക്ഷീണം പന്പകടക്കും. കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഉൗർജം ശരീരത്തിനു ലഭിക്കുന്നു.
ഇരുന്പ് ഇഷ്ടംപോലെ സ്കൂൾ കുട്ടികളിൽ വിളർച്ച കൂടി
വരുന്നതായി ചില പഠനങ്ങൾ വന്നിരുന്നു. അതിനുളള പരിഹാരമാണ് ഈന്തപ്പഴം. ബേക്കറി പലഹാരങ്ങൾക്കു പകരം ഈന്തപ്പഴം നുറുക്കിയതു കൊടുക്കാം. കൊഴുക്കട്ടയ്ക്കുളളിൽ നിറച്ചും കുട്ടികൾക്കു നല്കാം. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതാണു വിളർച്ച.
ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്റെ നിർമാണത്തിന് ഇരുന്പ് ആവശ്യമാണ്.
രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ഇരുന്പ് വേണം. ഹീമോഗ്ലോബിന്റെ തോതു കുറയുന്പോഴാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ഈന്തപ്പഴത്തിൽ ഇരുന്പ് ഇഷ്ടംപോലെ; ഉൗർജവും.
കൊളസ്ട്രോൾ നിയന്ത്രണം
കൊഴുപ്പു കുറഞ്ഞ ഫലമാണ് ഈന്തപ്പഴം. നാരുകൾ ധാരാളം. കുടലിൽ വച്ച് ആഹാരത്തിലെ എൽഡിഎൽ കൊളസ്ട്രോളിനെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതു നാരുകൾ തടയുന്നു. അങ്ങനെ രക്തത്തിൽ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നു.
എൽഡിഎൽ കൂടിയാൽ രക്തക്കുഴലുകളുടെ ഉളളു കുറയും. പ്ലേക് എന്ന പേരിൽ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി രക്തസഞ്ചാരത്തിനു തടസമാകും. ഹൃദയരോഗങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്ക് ഇടയാക്കും. ഈന്തപ്പഴം ശീലമാക്കിയാൽ അത്തരം അപകടങ്ങൾ ഒഴിവാകും.
ബിപി നിയന്ത്രണം
ഉണങ്ങിയ ഈന്തപ്പഴത്തിൽ സോഡിയത്തിന്റെ അളവു കുറവാണ്. പൊട്ടാസ്യം കൂടുതലും. ഇതു രക്തസമ്മർദം(ബിപി) ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം.
ഈന്തപ്പഴത്തിലുളള മഗ്നീഷ്യവും ബിപി കുറയ്ക്കുന്നു; സ്ട്രോക് സാധ്യതയും. ഹൃദയപേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ഹൃദയത്തിന്റെ കരുത്തു കൂട്ടുന്നു. കൂടാതെ, നാഡിവ്യവസ്ഥയുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഗുണപ്രദം.
ശരീരകോശങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡൻറുകളുടെ കലവറയാണ് ഈന്തപ്പഴം. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും.
പ്രത്യേക ശ്രദ്ധയ്ക്ക്
വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുവേണം ഈന്തപ്പഴം വാങ്ങേണ്ടത്. പഞ്ചസാരസിറപ്പിലിട്ട ഈന്തപ്പഴം ഒഴിവാക്കുന്നതാണ് ഉചിതം. കൃത്രിമ മധുരം പുരട്ടിയതല്ലെന്ന് ഉറപ്പാക്കണം. ഉപഭോക്താവിന് അതിനുളള അവകാശമുണ്ട്. ഈന്തപ്പഴത്തിൽ പൊടി പറ്റാനുളള സാധ്യതയുളളതിനാൽ കഴുകിത്തുടച്ചശേഷമേ ഉപയോഗിക്കാവൂ. എത്ര ഗുണമുളള ആഹാരമാണെങ്കിലും അതിന്റെ വൃത്തി ഉറപ്പുവരുത്തണം. അപ്പോഴാണ് അത് ആരോഗ്യഭക്ഷണമാകുന്നത്. (തുടരും)