ആഘോഷങ്ങളും ആരവങ്ങളും നിറഞ്ഞ വർണശബളമായ ഓർമകളാണ് ഓരോ ക്രിസ്മസും സമ്മാനിക്കുന്നത്. പുലരുവോളം കയറിയിറങ്ങുന്ന കാരൾ സംഘങ്ങളും നക്ഷത്രങ്ങളും വിളക്കുകളും നിറഞ്ഞ വഴിത്താരകളും ക്രിസ്തുവിന്റെ ജനന സന്ദേശം അറിയിക്കുന്ന ഗാനങ്ങളുമൊക്കെയായി ഓർമയിൽ ക്രിസ്മസ് കാലയളവിന്റെ സന്പന്നതയുണ്ട് മലയാളത്തിന്റെ പ്രിയ നായിക മെറീന മൈക്കിളിനു പറയാൻ. സിനിമയുടെ ആരവങ്ങൾക്കിടയിൽ കൊച്ചിയിലെ ക്രിസ്മസ് ഉൽസവത്തിനൊപ്പം ചേരുന്പോഴും ഈ കലാകാരിയുടെ മനസ് നിറയെ കോഴിക്കോട് വെള്ളിമാട് പ്രദേശത്തുള്ള തന്റെ വീടും ബാല്യത്തിലെ ക്രിസ്മസ് രാവുകളുമാണ് നിറയുന്നത്....
ഓർമകളിൽ ക്രിസ്മസ്
ക്രിസ്മസിന്റെ ഓർമകളിൽ നാടിന്റെ ആഘോഷമാണ് ആദ്യം മനസിലേക്കെത്തുന്നത്. ലളിതവും ഗ്രാമീണവുമായ രീതിയിലെ ആഹ്ലാദനിമിഷങ്ങൾ ഇന്നും മനസിൽ നിൽക്കുന്നു. തൂവെള്ളയും ചുവപ്പും മിന്നിമറയുന്ന നിറസന്ധ്യകളും പാപ്പാത്തികളും വീഞ്ഞിന്റേയും കേക്കിന്റേയും കൊതിയൂറുന്ന ഗന്ധവും പാതിരാക്കുർബാനയുമൊക്കെ ഇന്നും ഗൃഹാതുരത്വം സമ്മാനിക്കുന്നുണ്ട്. പപ്പയുടെ കാരൾ ഗാനങ്ങളും മമ്മി ഉണ്ടാക്കുന്ന കേക്കും സുഹൃത്തുക്കളും ബന്ധുക്കളും ഒത്തു ചേരുന്ന നിമിഷങ്ങളുമാണ് ഇന്നും ക്രിസ്മസിനു മാധുര്യം നുകരുന്നത്. ഇപ്പോൾ സിനിമയുടെ തിരക്കുണ്ടെങ്കിൽ പലപ്പോഴും ക്രിസ്മസ് സമയത്ത് കൊച്ചിയിലായിരിക്കും. ഇവിടെ കൊച്ചിൻ കാർണിവലാണ് ക്രിസ്മസിനു മുഖമുദ്രയായി മാറുന്നത്.
സുഹൃദ്ബന്ധം
സിനിമയിൽ സൗഹൃദങ്ങൾ ഒരുപാട് പേരുണ്ടെങ്കിലും വളരെ അടുത്ത സുഹൃത്തുക്കൾ കുറവാണ്. സൈറ ബാനുവിന്റെ കാമറാമാൻ റഹിം ഇക്ക, അതിഥി രവി, അൻസിബ എന്നിവരൊക്കെയാണ് സുഹൃത്തുക്കൾ. ഇവരെയൊക്കെ സ്ഥിരമായി വിളിക്കുക, ഒന്നിച്ചു കറങ്ങിനടക്കുക അങ്ങനെയൊന്നുമില്ല. സിനിമയ്ക്കു പുറത്താണ് കൂടുതൽ സുഹൃത്തുക്കൾ.
ഇഷ്ടപ്പെട്ട കഥാപാത്രം
എബിയിലെ അനുമോളാണ് എനിക്ക് വളരെ പ്രിയപ്പെട്ടത്. ഇപ്പോൾ പുറത്തിറങ്ങിയ വികൃതിയിലെ ബെല്ല എന്ന കഥാപാത്രവും ഇനി പുറത്തിറങ്ങാൻ പോകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലെ ക്രിസ്റ്റീനയും മനസിനോട് വളരെ അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങളാണ്.
സിനിമാ തെരഞ്ഞെടുപ്പ്
ലീഡ് റോൾ എന്നതിനുമപ്പുറം പ്രേക്ഷകർ ഓർത്തിരിക്കും വിധം പെർഫോം ചെയ്യാനുള്ള കഥാപാത്രത്തെയാണ് ഞാൻ കാത്തിരിക്കുന്നത്. ചെറുതെങ്കിലും നമ്മൾ ചെയ്യുന്ന കഥാപാത്രം വളരെ നന്നായി എന്നു കേൾക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോൾ പുറത്തു വന്ന വികൃതിയിലെ കഥാപാത്രം വളരെ ചെറുതാണ്. പക്ഷേ, അത് സിനിമയിൽ വളരെ നിർണായകമാണ്.
സിനിമയോട് ഇഷ്ടം
അഭിനയത്തോട് ഇഷ്ടം ഉള്ളതുകൊണ്ടാണ് ഞാൻ സിനിമയിൽ എത്തിയത്. അതുകൊണ്ടു തന്നെ സിനിമ വളരെ ഇഷ്ടമാണ്. ഇഷ്ടമുള്ള ജോലി ചെയ്യുന്പോഴുള്ള സംതൃപ്തി മറ്റെന്തു ചെയ്താലും കിട്ടില്ല. മറ്റു മേഖലകളേക്കാൾ വളരെ വേഗത്തിൽ ആളുകൾക്കിടയിൽ നമുക്ക് ബഹുമാനവും സ്നേഹവും കിട്ടുന്നുണ്ട് ഇവിടെ.
പ്രേക്ഷക പ്രതികരണം
നിരൂപണങ്ങളെ പോസിറ്റീവായി കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്. എബി കണ്ടതിനു ശേഷം ഒരുപാട് ആൾക്കാർ നല്ല അഭിപ്രായം പറഞ്ഞിരുന്നു. കൂടുതലും അഭിനന്ദനങ്ങൾ കിട്ടിയിട്ടുള്ളത് ലുക്കിന്റെ കാര്യത്തിലാണ്. മുടിയുടെ കാര്യത്തിലും സ്റ്റൈലിലുമൊക്കെ പുതുമ കൊണ്ടുവരണം എന്നു പലരും പറയാറുണ്ട്. ഇക്കാര്യത്തിലൊക്കെ പ്രേക്ഷകരുടെ അഭിപ്രായം നേരിട്ട് കേൾക്കാൻ ഇഷ്ടമാണ്.
ഹെയർ സ്റ്റൈൽ
ഇനി ചുരുണ്ട മുടി സ്റ്റൈൽ ഒന്നു മാറ്റിപ്പിടിക്കണം. ചുരുളൻ മുടിയുള്ള, അത്തരം ലുക്കുള്ള കഥാപാത്രം മാത്രമേ ഞാൻ ചെയ്യുകയുള്ളു എന്ന മുൻധാരണ പലർക്കും ഉണ്ടാകുന്നു. അടുത്ത കാലത്ത് ഇരയിലാണ് സ്ട്രെയിറ്റ് ചെയ്ത മുടിയിലെത്തിയത്. അപ്പോൾ പലർക്കും എന്നെ മനസിലായില്ല. നമ്മുടെ സിനിമകളിൽ സ്ട്രെയിറ്റ് മുടിയുള്ള കഥാപാത്രമാണ് കൂടുതൽ എത്തുന്നത്. അതുകൊണ്ടാണ് ഒരു മാറ്റം വേണമെന്നു കരുതുന്നത്.
കുടുംബം
കോഴിക്കോട് വെള്ളിമാടുകുന്നാണ് സ്ഥലം. അച്ഛനും അമ്മയും അവിടെയാണ്. ഇടയ്ക്ക് ഇരുവരും എനിക്കൊപ്പം എറണാകുളത്ത് വന്നു താമസിക്കും. അച്ഛൻ ആർ്ട്ടിസ്റ്റാണ്. അമ്മ ഇപ്പോൾ ഒരു സ്റ്റിച്ചിംഗ് യൂണിറ്റിന്റെ തിരക്കിലാണ്.
വിവാഹം
വിവാഹത്തെക്കുറിച്ച് ഇപ്പോഴേ ചിന്തിച്ചു തുടങ്ങിയിട്ടില്ല. വളരെ ശ്രദ്ധിച്ചു മാത്രമേ വിവാഹത്തിലേക്ക് കടക്കുകയുള്ളു. വീട്ടിൽ ചെല്ലുന്പോഴാണ് വിവാഹത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ കേൾക്കേണ്ടി വരുന്നത്.
റോൾ മോഡൽസ്
റോൾ മോഡൽസ് എന്നു പറയാനാകില്ല. എങ്കിലും, തിലകൻ ചേട്ടന്റെയും ശോഭന മാഡത്തിന്റെയും കഥാപാത്ര അവതരണം എനിക്ക് വളരെ ഇഷ്ടമാണ്. ഓരോ കഥാപാത്രത്തിലും അവർ സൃഷ്ടിച്ച പുതുമകളാണ് ഇന്നും അവരുടെ കഥാപാത്രങ്ങൾ നമുക്കു പ്രിയങ്കരമാകുന്നതിനു കാരണം.
പുതിയ സിനിമ
സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളിയും ചെന്പൻ വിനോദും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളാകുന്ന ആനയെ പൊക്കിയ പാപ്പാനുമാണ് ഇനി റിലീസ് ചെയ്യുന്നത്. അൻസിബ ഹസൻ സംവിധാനം ചെയ്യുന്ന അല്ലു ആൻഡ് അർജുനും ലിസ്റ്റിലുണ്ട്.
ലിജിൻ കെ. ഈപ്പൻ