കോഴിക്കോട് : യുവാവിനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതി പോലീസ് അന്വേഷണത്തിനൊടുവില്‍ കീഴടങ്ങി. കരുവിശേരി സ്വദേശിയും 13 ഉം എട്ടും വയസ് പ്രായമുള്ള കുട്ടികളുടെ അമ്മയുമായ 35കാരിയാണ് മണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. ഇക്കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
കോഴിക്കോട് മിഠായിതെരുവിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. യുവതിയും ഭര്‍ത്താവും തമ്മില്‍ ചില പ്രശ്നങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇതേതുടര്‍ന്നു യുവതി മണ്ണൂരിലുള്ള സ്വന്തം വീട്ടിലായിരുന്നു താമസം.
അതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ ഒന്പതിനു യുവതിയെ കാണാനില്ലെന്നു അമ്മ ഫറോക്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനിടെ യുവതി മണ്ണൂരിലുള്ള യുവാവിനൊപ്പമാണ് പോയതെന്നു തിരിച്ചറിഞ്ഞു.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ചെന്നൈയിലുണ്ടെന്നു കണ്ടെത്തി. ഫറോക്ക് പോലീസ് ചെന്നൈയില്‍ അന്വേഷിച്ചെങ്കിലും യുവതിയെയും യുവാവിനെയും കണ്ടെത്താന്‍ സാധിച്ചില്ല.
പോലീസ് തിരഞ്ഞെത്തിയ വിവരം അറിഞ്ഞ യുവതി ഇക്കഴിഞ്ഞ ദിവസം ഫറോക്ക് പോലീസില്‍ നേരിട്ടു ഹാജരാവുകയായിരുന്നു. അതേസമയം, യുവതി കുട്ടികളെ ഉപേക്ഷിച്ചു പോയതുമായി ബന്ധപ്പെട്ടു പോലീസ് ജുവൈനല്‍ ആക്ട് പ്രകാരം കേസെടുത്തു.
തുടര്‍ന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടും അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.