1. ദന്തക്ഷയം, പോട്
ദന്തക്ഷയമാണ് കുട്ടികളിലും കൗമാരക്കാരിലും കൂടുതലായി കാണപ്പെടുന്നത്. ചെറിയ പ്രായത്തിൽ പിറ്റ് ആന്റ് ഫിഷർ സീലന്റ് പോലെയുള്ള പ്രതിരോധചികിത്സകൾ ചെയ്താൽ ഒരു പരിധിവരെ ദന്തക്ഷയം തടയാനാവും. അഞ്ചു മുതൽ 12 വയസുവരെയുള്ള സമയത്ത് പാൽപ്പല്ലുകളും സ്ഥിരദന്തങ്ങളും സമ്മിശ്രമായി കണ്ടുവരുന്നതാണ്. പുതിയതേത് പഴയതേത് എന്നു മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാലമാണ്. ഒരു ഡോക്ടറെ കണ്ടു കാര്യം കൃത്യമായി പറഞ്ഞു കൃത്യമായി മനസിലാക്കുക. ഇതിനോടൊപ്പം ആഹാരകാര്യത്തിൽ ക്രമീകരണങ്ങൾ വരുത്തുക. കൃത്യമായ ശുചീകരണ ഉപാധികളും രീതികളും ഉപയോഗിക്കുക. ഇതൊക്കെ ചെയ്താൽ രോഗങ്ങൾ തടയാനാവും. എന്നാൽ ഇത് കൂടുതലായി ബാധിച്ചിട്ടുണ്ടെങ്കിൽ ഫലപ്രദമായ ചികിത്സ നൽകി നിലനിർത്താൻ ശ്രമിക്കുക.
2. മോണരോഗം
പല്ലുകളിൽ അടിഞ്ഞുകൂടിയ പ്ലാക്ക് നമുക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവില്ല. ഇത് രോഗാണുക്കളുടെ ഒരു കോളനിയാണ്. പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ കണ്ടൻസ് ബ്രഷിംഗി നൊപ്പം ഈ പ്ലാക്ക് പൂർണമായും നീക്കം ചെയ്യും. ഇതിനോടൊപ്പം വർഷത്തിൽ ഒരു തവണ ചെയ്യുന്ന പല്ല് ക്ലിനിംഗ് കാൽകുലസ് അഥവാ ചെത്തൽ പൂർണമായും നീക്കം ചെയ്യുന്നു. ഈ ചികിത്സ കൃത്യമായി ചെയ്താൽ നല്ലൊരു ശതമാനം മോണരോഗങ്ങളും അകന്നുനിൽക്കും
3. നിരതെറ്റിയ പല്ലുകൾ
കൗമാരക്കാർ നേരിടുന്ന പ്രധാനപ്പെട്ട ഒരു സൗന്ദര്യ വിഷയമാണ് നിരതെറ്റിയ പല്ലുകൾ. ഇതിൽ കറകളും കൂടി അടിഞ്ഞു കൂടുന്പോൾ സ്ഥിതി മോശമാകുന്നു. കൃത്യമായ അവലോകനം നടത്തി പല്ലുകൾ നിരതെറ്റിയതിന് ചികിത്സ ലഭ്യമാക്കേണ്ടതാണ്. ആറ് വയസു മുതൽ നിരീക്ഷണത്തിൽ വരുത്തുകയും ചികിത്സകൾ പല ഘട്ടങ്ങളായി ലഭ്യമാക്കുകയും വേണം
4. എല്ലിന്റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ
സാധാരണയായി അവസാനത്തെ നാല് പല്ലുകൾ - വിസ്ഡം ടൂത്ത് - ആണ് കൂടുതലായി ഇംപാക്ട് ആയി കാണുന്നത്. എക്സ്റേ പരിശോധനയിലൂടെ അതിന്റെ പൊസിഷൻ മനസിലാക്കി ആവശ്യം ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത് നീക്കം ചെയ്യുന്നത് ഭാവിയിൽ വേദനയും നീരും വായ തുറക്കുവാൻ പറ്റാത്ത അവസ്ഥയുണ്ടാകുന്നതും ഒഴിവാക്കുവാൻ സഹായകം. ഈ പല്ലുകൾ എടുത്തു കളയുന്നത് ആ ഭാഗത്തെ ബ്രഷിംഗ് കൃത്യമായി നടത്തുന്നതിനു സഹായകം. ഇത് എടുത്തു കളഞ്ഞാൽ പല്ല് വയ്ക്കേണ്ട ആവശ്യം ഇല്ല. കൗമാരപ്രായക്കാർ പ്രത്യേകിച്ച് പെണ്കുട്ടികൾ 18 വയസിനും 20 വയസിനും ഇടയിൽ ഓ പി ജി എക്സറേ പരിശോധന നടത്തി ഈ പല്ലുകളുടെ പൊസിഷൻ അറിയണം. ഇതു ക്യത്യമായി വരാൻ സാധ്യത ഉണ്ടോ എന്ന് പരിശോധന നടത്തി സാധ്യത ഇല്ല എങ്കിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം എടുത്തു കളയണം . സ്ത്രീകൾക്ക് ഗർഭ കാലത്ത് ഈ പല്ലുകൾക്ക് വേദന ഉണ്ടായാൽ ചികിൽസയും മരുന്നും നൽകുന്നത് ബുദ്ധിമുട്ടാണ്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903
പോടുകൾ, മോണരോഗം, നിരതെറ്റിയ പല്ലുകൾ...
05:05 PM Sep 09, 2020 | Deepika.com