+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദന്തസുരക്ഷയ്ക്ക് കൗമാരം കരുതേണ്ടത്...

കു​ട്ടി​ക്കാ​ലം മു​ത​ൽ ആരോഗ്യകരമായ ദ​ന്ത, വാ​യ പരിചരണ ശീ​ലങ്ങൾ വ​ള​ർ​ത്തി​യെ​ടു​ക്ക​ണം. പ​ല്ലു തേ​ക്കു​ന്ന​ത് മാ​താ​പി​താ​ക്ക​ൾ കൃ​ത്യ​മാ​യി കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു കൊ​ടു​ക്കു​ക. തങ്ങൾക്ക് ഇതു ക
ദന്തസുരക്ഷയ്ക്ക് കൗമാരം കരുതേണ്ടത്...
കു​ട്ടി​ക്കാ​ലം മു​ത​ൽ ആരോഗ്യകരമായ ദ​ന്ത, വാ​യ പരിചരണ ശീ​ലങ്ങൾ വ​ള​ർ​ത്തി​യെ​ടു​ക്ക​ണം. പ​ല്ലു തേ​ക്കു​ന്ന​ത് മാ​താ​പി​താ​ക്ക​ൾ കൃ​ത്യ​മാ​യി കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു കൊ​ടു​ക്കു​ക. തങ്ങൾക്ക് ഇതു കൃത്യമായി അറിയാമോ എന്നു മാതാപിതാ ക്കൾ ആദ്യം സ്വയം വിലയിരുത്തട്ടെ. കൃ​ത്യ​മാ​യി അ​റി​യി​ല്ലെ​ങ്കി​ൽ ദന്തഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തി​ൽ പ​ഠി​ച്ചെ​ടു​ക്കണം.

ദ​ന്തചി​കി​ത്സ​ക​ൾ വ​ള​രെ​യ​ധി​കം ചി​ല​വേ​റി​യതാണ്. ചി​കി​ത്സ​യി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ സ​മ​യോ​ചി​ത​മാ​യ പ്ര​തി​രോ​ധ ചി​കി​ത്സ​ക​ളും പ​രി​പാ​ല​ന​വും ന​ൽ​കി​യാ​ൽ മ​തി​യാ​വും. കു​ട്ടി​ക​ളെ ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ പു​ക​യില, മ​റ്റു ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഇ​വ​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങളെപ്പറ്റി കൃ​ത്യ​മാ​യി പ​റ​ഞ്ഞു മ​ന​‌​സി​ലാ​ക്ക​ണം. ​

ഫാസ്റ്റ്ഫുഡ് കുഴപ്പമാകുമോ?

പ്രാ​യ​ഭേ​ദ​മെ​ന്യേ ഭ​ക്ഷ​ണ​കാ​ര്യ​ങ്ങ​ളി​ൽ പു​തി​യ ശീ​ല​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ശു​ചി​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ നമ്മൾ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്കു​ന്നു​ണ്ട് എ​ന്നതു ശ​രി​യാ​ണ്. ര​ണ്ടു​നേ​രം പ​ല്ലു തേ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. പ​ക്ഷേ, ഇ​തു ശ​രി​യാ​യ രീ​തി​യി​ലാണോ ചെ​യ്യു​ന്ന​ത് എ​ന്നു പ​രി​ശോ​ധി​ക്കേ​ണ്ട​തുണ്ട്. ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ​രീ​തിയാണോ എ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നൊപ്പം പ​ല്ലു​ക​ൾ​ക്കും വാ​യ്ക്കും ആ​വ​ശ്യ​മു​ള്ള ശു​ചീ​ക​ര​ണം കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​ം. തി​ര​ക്കി​ട്ട ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും വീ​ട്ടി​ലെ ഭ​ക്ഷ​ണ​ത്തി​നൊ​പ്പം ഫാ​സ്റ്റ് ഫു​ഡും ഇ​ഷ്ട​പ്പെ​ടു​ന്നു. ഇ​ത് അ​മി​ത​മാ​കുന്പോ​ൾ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾക്കൊപ്പം ത​ന്നെ ദ​ന്ത - വാ​യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണു​ന്നു.

രണ്ടുനേരം പല്ലു തേച്ചില്ലെങ്കിൽ..?

ദി​വ​സ​വും ര​ണ്ടു​നേ​രം കൃ​ത്യ​മാ​യി പ​ല്ലു​തേ​യ്ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മാ​യി കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കേ​ണ്ട​ത്. കു​ട്ടി​ക​ൾ ചെ​റി​യ പ്രാ​യ​ത്തി​ൽ അ​വ​രു​ടെ മു​ഖ​സൗ​ന്ദ​ര്യ​ത്തി​ന് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം ന​ൽ​കു​ന്നി​ല്ല. എ​ന്നാ​ൽ, കൗ​മാ​ര​ത്തി​ൽ എ​ത്തു​ന്പോ​ൾ അ​വ​ർ​ക്ക് സൗ​ന്ദ​ര്യ ബോ​ധം കൂ​ടു​ത​ലായിരിക്കും. കൃ​ത്യ​മാ​യ ദ​ന്ത​സം​ര​ക്ഷ​ണം ന​ട​ന്നി​ല്ല എ​ങ്കി​ൽ അ​ത് പ​ല്ലു​ക​ളി​ൽ ക​റ, വാ​യ്നാ​റ്റം, പ​ല്ല് ഇ​ല്ലാ​യ്മ എ​ന്ന അ​വ​സ്ഥ ഇ​വ​യി​ലേ​ക്ക് ന​യി​ക്കു​ന്നു.

ദ​ന്ത​ൽ ഫ്ലോ​‌​സി​ങ്ങ് എന്തിന്?

ദ​ന്ത, വാ​യ സം​ര​ക്ഷ​ണ​ത്തി​ന് ഇ​ന്ന് ഏറെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലുണ്ട്. അ​തി​ൽ ന​മ്മു​ടെ പ​ല്ലു​ക​ൾ​ക്കും മോ​ണ​യ്ക്കും ആ​വ​ശ്യ​മു​ള്ള​ത് ഏ​താ​ണ് എ​ന്നു മ​ന​‌​സി​ലാ​ക്കി തെരര​ഞ്ഞെ​ടു​ക്കാനും കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. പ​ല്ലുതേ​പ്പിനോ​ടൊ​പ്പം ദ​ന്ത​ൽ ഫ്ലോ​‌​സി​ങ്ങും ഈ ​കാ​ല​ത്തെ ഭ​ക്ഷ​ണ രീ​തി​ക​ൾ​ക്ക് അ​വ​ശ്യ​മാ​ണ്. അതുപ​യോ​ഗി​ക്കു​ന്ന​ത് പ​ല്ലി​ന്‍റെ​യും മോ​ണ​യു​ടെ​യും ആ​രോ​ഗ്യ​ം നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹാ​യ​കം. ഇ​ത് ര​ണ്ടു പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളെ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യു​ന്നു. ഈ ​ഭാ​ഗ​ത്താ​ണ് പോ​ട് വ​രാനു​ള്ള സാ​ധ്യ​ത ഏ​റ്റ​വും കൂ​ടു​ത​ൽ.

ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കണോ?

ആ​ഹാ​ര​കാ​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക​ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. ദൈനംദിന ഭക്ഷ​ണ​ത്തി​ൽ പ​ച്ച​ക്ക​റി​കൾ​, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, നാ​രു​ക​ള​ട​ങ്ങി​യ​ ഭക്ഷണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തണം.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903