കോവിഡ് മരുന്ന്; യുകെയിൽ പരീക്ഷണം തുടങ്ങി

03:41 PM Aug 26, 2020 | Deepika.com
ല​​​​ണ്ട​​​​ൻ: യു​​​​കെ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മ​​​​രു​​​​ന്നു​​നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി അ​​​​സ്ട്ര​​​​സെ​​​​നെ​​ക്ക കോ​​​​വി​​​​ഡ്-19 ചി​​​​കി​​​​ത്സ​​​​യ്ക്കും പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന ആ​​​​ന്‍റി​​​​ബോ​​​​ഡി മ​​​​രു​​​​ന്ന് വി​​​​ക​​​​സി​​​​പ്പി​​​​ച്ചു. മ​​​​രു​​​​ന്ന് മ​​​​നു​​​​ഷ്യ​​​​രി​​​​ൽ പ​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ തു​​​ട​​​ങ്ങി​​​യ​​​താ​​​യി ക​​​​ന്പ​​​​നി ഇ​​ന്ന​​ലെ അ​​​​റി​​​​യി​​​​ച്ചു. എ​​​​ഇ​​​​സെ​​​​ഡ്‌​​​​ഡി7442 എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന മ​​​​രു​​​​ന്നി​​​​നു കോ​​​​വി​​​​ഡി​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നും രോ​​​​ഗ​​​​ത്തി​​​​ന്‍റെ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​ണു ക​​​​ന്പ​​​​നി​​​​യു​​​​ടെ വാ​​​​ദം. ഓ​​​​ക്സ്ഫ​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ പ​​​​ങ്കാ​​​​ളി​​​​യാ​​​​ണ് കേം​​​​ബ്രി​​​​ഡ്ജ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ബ്രി​​​​ട്ടീ​​​​ഷ്-​​​​സ്വീ​​​​ഡി​​​​ഷ് ക​​​​ന്പ​​​​നി​​​​യാ​​​​യ അ​​​​സ്ട്ര​​​​സെ​​നെ​​​​ക്ക.

കോ​​​​വി​​​​ഡ്-19 പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നും ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​മു​​​​ള്ള മോ​​​​ണോ​​​​ക്ലോ​​​​ണ​​​​ൽ ആ​​​​ന്‍റി​​​​ബോ​​​​ഡി സം​​​​യു​​​​ക്ത​​​​ത്തി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ണം പു​​​​തി​​​​യ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​ണെ​​​​ന്ന് അ​​​​സ്ട്ര​​​​സെ​​നെ​​ക്ക ബ​​​​യോ​​​​ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മേ​​​​നി പാ​​​​ൻ​​​​ഗ​​​​ലോ​​​​സ് പ​​​​റ​​​​ഞ്ഞു.

18 നും 55 ​​​​നും ഇ​​​​ട​​​​യി​​​​ൽ പ്ര​​​​യ​​​​മു​​​​ള്ള 48 പേ​​​​ർ​​​​ക്കു മ​​​​രു​​​​ന്ന് ന​​​​ൽ​​​​കി​​​​യാ​​ണു പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക. എ​​​​ൻ​​​​സി​​​​ടി04507256 എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന പ​​​​രീ​​​​ക്ഷ​​​​ണം യു​​​​കെ​​​​യി​​​​ലാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു ക​​​​ന്പ​​​​നി മ​​​​രു​​​​ന്ന് പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.