കോവിഡ്കാലത്ത് വീട്ടിലിരിക്കുന്പോൾ മൂന്നു പ്രശ്നങ്ങൾ..!

03:07 PM Aug 25, 2020 | Deepika.com
കോവിഡ് കാലത്ത് കൂ​ടു​ത​ല്‍ സ​മ​യം വീ​ട്ടി​ല്‍ ക​ഴി​യു​മ്പോ​ള്‍ മൂ​ന്ന് പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്‍​കൂ​ട്ടി അ​റി​യ​ണം.
(എ) ​ഭ​ക്ഷ​ണം കൂ​ടു​ത​ല്‍ ക​ഴി​ച്ച് ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടു​ക
(ബി) ​വ്യാ​യാ​മ​വും ആ​ഹാ​ര​ക്ര​മീ​ക​ര​ണ​വും ഇ​ല്ലാ​തെ വ​ണ്ണം വ​യ്ക്കു​ക
(സി) ​വി​ഷാ​ദ​വാ​നാ​യി​ത്തീ​രു​ക.

ഇ​തു മൂ​ന്നും ഗൗര​വ​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ്. ഇ​വ​യെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്നു പ​റ​യാം.

(എ) ​ന​മ്മു​ടെ ശ​രീ​രം ഒ​രു വാ​ഷിം​ഗ് മെ​ഷീ​നാ​ണെ​ന്ന് സ​ങ്ക​ല്‍​പ്പി​ക്കു​ക. മു​ന്‍​പ് ഒ​രു നേ​രം 6 ബെ​ഡ് ഷീ​റ്റ് ക​ഴു​കിത്തരാ​നു​ള്ള ശേ​ഷി അ​തി​നു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ 3 നേ​ര​മാ​യി ഒ​രു ദി​വ​സം കൊ​ണ്ട് 18 ഷീ​റ്റു​ക​ള്‍ അ​ത് ക​ഴു​കും.

പ​ക്ഷെ, ഇ​പ്പോ​ള്‍ ചെ​റി​യ വ്യ​ത്യാ​സ​മു​ണ്ട്. ഒ​രു നേ​രം 3 ഷീ​റ്റ് ക​ഴു​കിത്തരാ​നേ അ​തി​ന് ക​ഴി​യു. എ​ന്നാ​ല്‍ ഒ​രു ദി​വ​സ​ത്തെ മൊ​ത്തം ശേ​ഷി​ക്ക് കു​റ​വൊ​ന്നു​മി​ല്ല. 18 ത​ന്നെ. അ​തു​കൊ​ണ്ട് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​തി​ന്റെ പ​കു​തി, ഒ​രു നേ​രം 3 ഷീ​റ്റ് വീ​തം 6 നേ​ര​മാ​യി ക​ഴു​കി​യാ​ല്‍ കാ​ര്യ​ങ്ങ​ള്‍ സു​ഗ​മ​മാ​യി ന​ട​ന്നു​പോ​കും. പ്ര​മേ​ഹബാ​ധി​ത​രു​ടെ കാ​ര്യം ഏ​താ​ണ്ട് ഇ​തി​ന് സ​മാ​ന​മാ​ണ്.

നേ​ര​ത്തെ 3 നേ​രം വ​യ​റു നി​റ​ച്ച് ആ​ഹാ​രം ക​ഴി​ച്ചി​രു​ന്ന ആ​ളാ​യി​രു​ന്നു. പ​ക്ഷെ ഇ​പ്പോ​ള്‍ അ​തു​പോ​ലെ ക​ഴി​ച്ചാ​ല്‍ പ്ര​മേ​ഹം വ​ര്‍​ധി​ക്കും. എ​ന്തെ​ന്നാ​ല്‍, ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ള്‍​ക്കു പ​ഴ​യ​തു പോ​ലെ ഒ​രു നേ​രം ക​ഴി​ച്ചി​രു​ന്ന അ​ത്ര​യും അ​ള​വ് ഭ​ക്ഷ​ണം ഒ​റ്റ​നേ​രം കൊ​ണ്ട് ദ​ഹി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.

പ​ക്ഷേ, അ​ല്പം സാ​വ​കാ​ശം കൊ​ടു​ത്താ​ല്‍ മു​ഴു​വ​ന്‍ ഭ​ക്ഷ​ണ​വും ദ​ഹി​ക്കും. അ​തു​കൊ​ണ്ട് 3 നേ​ര​മാ​യി ക​ഴി​ച്ചി​രു​ന്ന ഭ​ക്ഷ​ണം 6 പ്രാ​വ​ശ്യ​മാ​യി ക​ഴി​ക്കു​ക എ​ന്ന​താ​ണു പ​രി​ഹാ​രം.

ഭ​ക്ഷ​ണ​ത്തി​ലെ ധാ​ന്യ​ങ്ങ​ളു​ടെ അ​ള​വാ​ണ് പ്ര​ധാ​ന​മാ​യും കു​റ​യ്ക്കേ​ണ്ട​ത്. അ​ത് അ​രി​യാ​യാ​ലും ഗോ​ത​മ്പാ​യാ​ലും അ​ള​വി​ല്‍ കു​റ​യ്ക്കു​ക. ധാ​ന്യ​ങ്ങ​ളു​ടെ അ​ള​വ് കു​റ​യ്ക്കു​മ്പോ​ള്‍ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ് മാ​ത്ര​മ​ല്ല, അ​മി​ത​വ​ണ്ണ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​തും കു​റ​യും. അ​മി​ത​മാ​യി ക​ഴി​ക്കു​ന്ന ധാ​ന്യ​ങ്ങ​ളി​ലെ അ​ന്ന​ജ​മാ​ണു‌ കൊ​ഴു​പ്പാ​യി ശ​രീ​ര​ത്തി​ല്‍ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത്.

ധാ​ന്യ​ങ്ങ​ളി​ലെ അ​ന്ന​ജം പെ​ട്ടെ​ന്ന് ശ​രീ​ര​ത്തി​ലേ​ക്ക് ക​യ​റി ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ് ഉ​യ​രാ​തി​രി​ക്കാ​ന്‍ ഒ​രു സൂ​ത്ര​മു​ണ്ട്. നാ​രു​ക​ളു​ള്ള ഭ​ഷ്യ​വ​സ്തു​ക്ക​ള്‍, പ്ര​ധാ​ന​മാ​യും പ​ച്ച​ക്ക​റി​ക​ളും ഇ​ല​ക്ക​റി​ക​ളും ആ​ഹാ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ​ത്. അ​വ കു​ട​ലു​ക​ളി​ല്‍ നി​ന്ന് അ​ന്ന​ജം ശ​രീ​ര​ത്തി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന പ്ര​കിയ​യു​ടെ വേ​ഗം കു​റ​യ്ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ഇ​ന്‍​സു​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

(ബി) ​പ്ര​മേ​ഹബാ​ധി​ത​ര്‍ ദി​വ​സ​വും കു​റ​ഞ്ഞ​ത് 30 മി​നി​ട്ടെ​ങ്കി​ലും ന​ട​ക്ക​ണം. ഒ​രു​മി​ച്ചു 30 മി​നി​റ്റ് ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ല്‍ രാ​വി​ലെ 15 മി​നി​ട്ടും വൈ​കു​ന്നേ​രം 15 മി​നി​ട്ടു​മാ​യും ന​ട​ക്കു​ക. ഇ​തി​നോ​ടൊ​പ്പം വീ​ട്ടി​നു​ള്ളി​ല്‍ വെ​ച്ചു​ത​ന്നെ ചെ​യ്യാ​വു​ന്ന വ്യാ​യാ​മ
​മു​റ​ക​ളും ചെ​യ്യാം. പ​റ​ഞ്ഞു​വ​ന്ന​ത് വ്യാ​യാ​മം പ​തി​വാ​യി ചെ​യ്തി​രു​ന്ന​വ​ര്‍ അ​ത് മു​ട​ങ്ങാ​തെ ചെ​യ്യ​ണം എ​ന്നാ​ണ്. എ​ന്നാ​ല്‍ ‘കൊ​റോ​ണ കാ​ല​മ​ല്ലേ, കു​റ​ച്ച് വ്യാ​യാ​മം ആ​യി​ക്ക​ള​യാം’ എ​ന്ന് ക​രു​തി വ്യാ​യാ​മം ആ​ദ്യ​മാ​യി തു​ട​ങ്ങു​ന്ന​വ​ര്‍ നി​ങ്ങ​ളു​ടെ ഡോ​ക്ട​റു​മാ​യി അ​ക്കാ​ര്യം സംസാരിക്കുന്നതാവും അ​ഭി​കാ​മ്യം.

വിഷാദവും പ്രമേഹവും ഒത്തുചേരുന്പോൾ സംഭവിക്കുന്നതിനെക്കുറിച്ച് നാളെ...

വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജി. ആർ. സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്