അങ്കമാലി: ടൂറിസ്റ്റ് ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശി സുധീർ (24) ആണ് പിടിയിലായത്.
ബംഗളൂരുവിൽനിന്നും കൊച്ചിയിലേക്കു പോകുന്ന സ്വകാര്യ ബസിൽനിന്ന് ഇന്നു രാവിലെ ഒൻപതോടെയാണ് യുവാവിനെ പിടികൂടിയത്. ഹെൽമറ്റിലാണ് ഇയാൾ എംഡിഎംഎ ഒളിപ്പിച്ചു കടത്തുവാൻ ശ്രമം നടത്തിയത്.
ബംഗളൂരുവിലെ സ്വകാര്യ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്. ഇടപ്പള്ളിയിലുള്ള വ്യക്തിക്കു കൊടുക്കുവാനായി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക മൊഴി. റൂറൽ എസ്പി കെ. കാർത്തിക്കിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അങ്കമാലി സിഐ സോണി മത്തായി, എസ്ഐ എൽദോ പോൾ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്.
പ്രതിയെ കൂടുതൽ ചോദ്യംചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സക്കറിയ മാത്യുവും മറ്റ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.