ഫ്ളൈറ്റ് ബുക്ക് ചെയ്ത പ​ട്ടാ​ള​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ൽനിന്നു പ​ണം ന​ഷ്ട​പ്പെ​ട്ടു

02:41 PM Nov 30, 2021 | Deepika.com
അ​മ്പ​ല​പ്പു​ഴ: ജോ​ലി​ക്കു പോ​കാ​ൻ ഫ്ലൈ​റ്റ് ബു​ക്ക് ചെ​യ്ത പ​ട്ടാ​ള​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ൽനി​ന്നു പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. പു​റ​ക്കാ​ട് ക​രൂ​ർ രാ​ജേ​ഷ് ഭ​വ​നി​ൽ രാ​ജേ​ഷി(42)ന്‍റെ ​അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന 47,000 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​തു സം​ബ​ന്ധി​ച്ചു രാ​ജേ​ഷ് അ​മ്പ​ല​പ്പു​ഴ സി​ഐ​ക്കും സൈ​ബ​ർ സെ​ല്ലി​നും പ​രാ​തി ന​ൽ​കി.

ഒ​രു മാ​സം മു​മ്പ് നാ​ട്ടി​ലെ​ത്തി​യ രാ​ജേ​ഷ് ജോ​ലി സ്ഥ​ല​മാ​യ ശ്രീ​ന​ഗ​റി​ലേ​ക്കു തി​രി​ക്കാ​ൻ എം​എം​ടി എ​ന്ന ട്രാ​വ​ൽ ഏ​ജ​ൻ​സി വ​ഴിയാണ് ഫ്ലൈ​റ്റ് ബു​ക്ക് ചെ​യ്ത​ത്. കൊ​ച്ചി​യി​ൽനി​ന്നു മും​ബെ​യ്ക്കും ഡ​ൽ​ഹി​ക്കും അ​വി​ടെനിന്നു ക​ണ​ക്ഷ​ൻ ഫ്ലൈ​റ്റി​നു​മാ​ണ് ശ്ര​മി​ച്ച​ത്.

ഈ​യി​ന​ത്തി​ൽ 25,000 രൂ​പ ഏ​ജ​ൻ​സി​ക്കു ന​ൽ​കി. മേ​യ് ആ​ദ്യ​വാ​രം ബു​ക്കിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ഫ്ലൈ​റ്റ് ല​ഭ്യ​മ​ല്ല​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്നു പ​ണം തി​രി​കെ ന​ൽ​കാ​ൻ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. ഇ​തി​നാ​യി അ​ക്കൗ​ണ്ട് ന​മ്പ​ർ വാ​ങ്ങി​യ ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ ഫോ​ണി​ൽ വ​രു​ന്ന ഒ​ടി​പി ന​മ്പ​ർ അ​റി​യി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞു.​

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 7.30ഓ​ടെ ഒ​ടി​പി അ​റി​യി​ച്ച സ​മ​യം അ​ക്കൗ​ണ്ടി​ൽനി​ന്ന് 22,000 രൂ​പ കൂ​ടി ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും, തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.