ആ​ന്പ​ൽ വ​സ​ന്തം ആ​സ്വ​ദി​ക്കാ​ൻ മ​ല​രി​ക്ക​ൽ

03:51 PM Sep 16, 2023 | Deepika.com
നെ​ത​ർ​ലാ​ൻ​ഡ്സി​ലെ തു​ലി​പ്സും മൂ​ന്നാ​റി​ലെ നീ​ല​കു​റി​ഞ്ഞി​യും കാ​ഷ്മീ​രി​ലെ റോ​സും പോ​ലെ കേ​ര​ള​ത്തി​ന്‍റെ ആ​ന്പ​ലും ആ​സ്വ​ദി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ.

കോ​ട്ട​യം ജി​ല്ല​യി​ൽ തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ മ​ല​രി​ക്ക​ലി​ലാ​ണ് ഏ​ക്ക​ർ ക​ണ​ക്കി​നു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം ആ​ന്പ​ൽ വി​രി​ഞ്ഞു വ​രു​ന്നൊ​രു​ക്കി കാ​ത്തു നി​ൽ​ക്കു​ന്ന​ത്.

വി​ത​യ്ക്കൊ​രു​ക്കു​ന്ന പാ​ട​ങ്ങ​ളി​ൽ നി​ന്നു പാ​ടു​പെ​ട്ടു നീ​ക്കം ചെ​യ്യു​ന്ന ക​ള​യാ​യി​രു​ന്നു ഒ​രു കാ​ല​ത്ത് ആ​ന്പ​ൽ. എ​ന്നാ​ൽ ഇ​ന്ന് അ​തു മ​ല​രി​ക്ക​ൽ നി​വാ​സി​ക​ളു​ടെ അ​ധി​ക വ​രു​മാ​ന മാ​ർ​ഗ​മാ​യി​രി​ക്കു​ന്നു.

തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ 1850 ഏ​ക്ക​ർ വ​രു​ന്ന ജെ ​ബ്ലോ​ക്ക് ഒ​ന്പ​തി​നാ​യി​രം പാ​ട​ത്തും 650 ഏ​ക്ക​റു​ള്ള തി​രു​വാ​യ്ക്ക​രി പാ​ട​ത്തു​മാ​ണ് ആ​ന്പ​ൽ വ​സ​ന്തം.

മീ​ന​ച്ചി​ലാ​ർ -മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ ന​ദീ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2018-ൽ ​രൂ​പീ​ക​കൃ​ത​മാ​യ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണ് മ​ല​രി​ക്ക​ൽ ആ​ന്പ​ൽ ഫെ​സ്റ്റ് എ​ന്ന പേ​രി​ൽ ആ​ന്പ​ൽ കാ​ഴ്ച​യെ ഉ​ത്സ​വ​മാ​ക്കി മാ​റ്റി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി നെ​ൽ​കൃ​ഷി ചെ​യ്തു വ​രു​ന്ന ഈ ​പാ​ട​ങ്ങ​ൾ കൊ​യ്ത്തി​നു ശേ​ഷം ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ മൂ​ന്നു മാ​സ​ക്കാ​ലം വെ​ള്ളം ക​യ​റ്റി​യി​ടും. ഈ ​സ​മ​യ​ത്താ​ണ് ആ​ന്പ​ലു​ക​ൾ വ​ള​ർ​ന്നു പു​ഷ്പി​ക്കു​ന്ന​ത്.

രാ​ത്രി​യി​ൽ ച​ന്ദ്ര​നു​ദി​ക്കു​ന്ന വേ​ള​യി​ൽ വി​ട​രു​ന്ന ആ​ന്പ​ൽ പൂ​ക്ക​ൾ രാ​വി​ലെ ഒ​ന്പ​തോ​ടെ കൂ​ന്പി തു​ട​ങ്ങും. മൂ​ന്നു മാ​സ​മാ​ണ് ആ​ന്പ​ൽ​ക്കാ​ഴ്ച​യു​ള്ള​ത്. അ​തു ക​ഴി​യു​ന്പോ​ൾ ക​ർ​ഷ​ക​ർ അ​ടു​ത്ത കൃ​ഷി​ക്കാ​യി ആ​ന്പ​ലു​ക​ൾ ന​ശി​പ്പി​ച്ചു പാ​ടം ഒ​രു​ക്കും.

വ​ള്ള​ത്തി​ൽ ആ​ന്പ​ൽ പാ​ട​ങ്ങ​ൾ മു​ഴു​വ​ൻ ചു​റ്റി കാ​ണാ​ൻ അ​വ​സ​ര​മു​ണ്ട്. 70 വ​ള്ള​ങ്ങ​ൾ സ​ഞ്ചാ​രി​ക​ളെ കാ​ത്തു കി​ട​പ്പു​ണ്ട്. 600 രൂ​പ​യാ​ണ് ഫീ​സ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാം.

30 രൂ​പ​യാ​ണ് പാ​ർ​ക്കിം​ഗ് ഫീ​സ്. അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്കു ഹോം ​സ്റ്റേ​യു​മു​ണ്ട്. വ​നി​ത കൂ​ട്ടാ​യ്മ​ക​ൾ ശേ​ഖ​രി​ക്കു​ന്ന ആ​ന്പ​ൽ പൂ​ക്ക​ൾ നി​ശ്ചി​ത വി​ല​യ്ക്കു വാ​ങ്ങാ​നും ക​ഴി​യും.

നാ​ട്ടു​കാ​രു​ടെ നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല​യി​ൽ കാ​പ്പി​യും ചെ​റു​ക​ടി​ക​ളും കി​ട്ടും. കൗ​തു​ക വ​സ്തു​ക്ക​ൾ​ക്കാ​യി ചി​ന്തി​ക്ക​ട​ക​ളു​മു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ മ​ല​രി​ക്ക​ൽ ആ​ന്പ​ൽ വ​സ​ന്തം വൈ​റ​ലാ​യ​തോ​ടെ ധാ​രാ​ളം യൂ ​ട്യൂ​ബ​ർ​മാ​രും വ്ളോ​ഗ​ർ​മാ​രു​മാ​ണു വീ​ഡി​യോ ഷൂ​ട്ടി​നാ​യി എ​ത്തു​ന്ന​ത്. കോ​ട്ട​യ​ത്തു നി​ന്ന് ഇ​ല്ലി​ക്ക​ൽ - തി​രു​വാ​ർ​പ്പ് വ​ഴി മ​ല​രി​ക്ക​ലി​ലെ​ത്താം.

ഫോ​ണ്‍: 9447434845

ജി​ബി​ൻ പാ​ലാ