ചുരുങ്ങിയ നാളുകൾക്കൊണ്ട് കസ്റ്റമേഴ്സിന്റെ വിശ്വാസ്യത നേടിയെടുത്ത പെപ്പർ ലീഫ്, കുളപ്പുറത്തെ മദർ ഫാം കൂടാതെ പൈങ്ങോട്ടൂർ, കോതമംഗലം എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകളും തുടങ്ങി.
ഗുണമേന്മയ്ക്ക് മുൻതുക്കം നൽകിയാണു തൈകളുടെ ഉത്പാദനവും വിപണനവും. നഴ്സറിയിൽ നിന്നു വാങ്ങിയ തൈകൾ ഫലം നൽകിത്തുടങ്ങി എന്ന് അറിയുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ഉടമ ജോബി പറഞ്ഞു.
കമുകിൻ തൈകളിൽ തുടക്കം
സ്വന്തം പുരയിടത്തിലെ റബർ മരങ്ങൾ വെട്ടിമാറ്റി കമുക് കൃഷി ചെയ്യാൻ തീരുമാനിച്ചിടത്തു നിന്നാണു നഴ്സറിയുടെ തുടക്കമെന്നു ജോബി പറഞ്ഞു. ഇതിനായി മംഗലാപുരത്തെ മികച്ച തോട്ടങ്ങളിൽ നിന്ന് അടക്ക നേരിട്ടു ശേഖരിച്ചു മുളപ്പിക്കുകയായിരുന്നു.
ഇതറിഞ്ഞ നാട്ടുകാരും ബന്ധുക്കളുമടക്കം പലരും വിത്തടയ്ക്കായും തൈകളും ആവശ്യപ്പെട്ടു. നാൾക്കുനാൾ ആവശ്യക്കാർ കൂടി വരുകയും ചെയ്തു. അതുകൊണ്ടു കൂടുതൽ അടയ്ക്ക പാകി മുളപ്പിക്കേണ്ടി വന്നു.
ആദ്യവർഷം മുളപ്പിച്ചവയിൽ ആവശ്യം കഴിഞ്ഞ് പതിനയ്യായിരത്തോളം തൈ കൾ വിറ്റു. നല്ല വിലയും കിട്ടി.
ഇതിൽ നിന്നു പ്രചോദനമുൾകൊണ്ടു വിവിധതരം ചെടികളുടെ തൈകൾ മുളപ്പിച്ച് വിൽക്കാൻ തുടങ്ങുകയും കാലക്ര മേണ അതൊരു നഴ്സറിയായി രൂപപ്പെടുകയുമായിരുന്നു.
കുളപ്പുറത്തെ നാല് ഏക്കറോളം വരുന്ന പെപ്പർ ലീഫ് മദർ ഫാമിൽ പൂന്തോട്ടങ്ങൾക്ക് അഴക് പകരുന്ന വിവിധ ഇനം അലങ്കാര ചെടികൾ ഉത്പാദിപ്പിച്ചു വരുന്നു.
യുജീനിയ (ആറ് ഇനം) ലോറപെറ്റ്ലം, ചൈന ഡോൾ , മെലസ്റ്റോമ, വിവിധ ഇനം ചെത്തികൾ, ബൊഗെയ്ൻ വില്ല, തുടങ്ങി ലക്ഷക്കണക്കിന് അലങ്കാര ചെടി കളാണ് വർഷംതോറും ഇവിടെ നിന്നു വിതരണം ചെയ്യുന്നത്.
യുജീ നിയ യുടെ പ്രധാന ഇനമായ ലിവർ റെഡ് നാരോ ലീഫ് വെറൈറ്റിക്ക് ആവശ്യ ക്കാർ ഏറെയാണ്. മണ്ണൂത്തിയിലെ നഴ്സറികൾ അടക്കം കേരളത്തിലും കർണാടക, ആന്ധ്രാ ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളി ലേക്കുമാണു ചെടികൾ പ്രധാനമായും വിതരണത്തിനു കൊ ണ്ടു പോകുന്നത്.
ഗോൾഡൻ ബാംബു ഉൾപ്പെടെ നിരവധി ബാംബു ഇനങ്ങളുടെയും ലൂട്ടിയ ഉൾപ്പെടെ പലയിനം കലാത്തിയ ഇനങ്ങളുടെയും അഗ്ലോണിമ ചെടികളുടേയും വിപുലമായ ശേഖരം ഇവിടുണ്ട്. ഇൻഡോർ ചെടികൾക്ക് ആവശ്യ ക്കാരേറെയാണ്.
പൂന്തോട്ട നിർമാണത്തിനാവശ്യമായ പൂച്ചെടികൾ മൊത്തമായും ചില്ലറയായും ബംഗളുരൂ, ആന്ധ്ര, പൂന, കോൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. തദ്ദേശ, വിദേശ ഇനങ്ങളിൽ പെട്ട ഒട്ടുമിക്ക പഴവർഗച്ചെടികളും ഇവിടെ നിന്നു മിതമായ നിരക്കിൽ വാങ്ങാം.
റംബൂട്ടാൻ, മാംഗോസ്റ്റീൻ, അച്ചാച്ചെറു, അബിയു, അവക്കാഡോ, വിവിധ ഇനം ചാന്പകൾ, ദുരിയൻ, സപ്പോർട്ട, ഡ്രാഗണ് ഫ്രൂട്ട്, വിവിധ ഇനം ജബോട്ടിക്കാബ, റെയിൻ ഫോറസ്റ്റ് പ്ലം, വിവിധ ഇനം ചെറികൾ, മറ്റോവ, വിവിധ ഇനം മാവുകൾ, പ്ലാവുകൾ, തുടങ്ങി ഒട്ടു മിക്കവയും നഴ്സറിയിൽ ലഭ്യമാണ്.
പെപ്പർ ലീഫിൽ നിന്നു വാങ്ങിയ തൈകൾ നട്ട് നന്നായി കായ്ക്കുന്ന തോട്ടങ്ങൾ സമീപത്തുതന്നെ പലതുണ്ട്. കുറ്റ്യാടി, ഗംഗാബോണ്ടം, ഉതഠ തുടങ്ങിയ മികച്ചയിനം തെങ്ങിൻ തൈകളും ഇവിടെ വില്പനയ്ക്കുണ്ട്.
പൂന്തോട്ടങ്ങളുടെ നിർമാണവും പെപ്പർ ലീഫ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. മക്കളായ ജോസ്ന, ജിസ്ന, ജോർജ്, ജിയന്ന എന്നിവരും സംരംഭത്തിനു ശക്തമായ പിന്തുണ നൽകുന്നു.
ഫോണ്: 9446040671, 9947522220