ചേറ്റുവിതയ്ക്ക് ഒരുങ്ങാം

05:38 PM Jul 07, 2023 | Deepika.com
നെ​ല്ല്

വി​രി​പ്പ് ന​ടീ​ൽ തു​ട​രാം. ക​ഴി​ഞ്ഞ മാ​സം പൊ​ടി​ഞാ​റ്റ​ടി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഞാ​റു​ക​ൾ പ​റി​ച്ചു​ന​ടാ​ൻ പാ​ക​മാ​യി​രി​ക്കും.

ചേ​റ്റു​വി​ത

പ​റി​ച്ചു​ന​ടാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ച് ക​ണ്ടം ചെ​ളി​പ്പ​രു​വ​മാ​കു​ന്പോ​ൾ വി​രി​പ്പി​ൽ ചേ​റ്റു​വി​ത ന​ട​ത്താം. ഇ​തി​നാ​യി മു​ള​പ്പി​ച്ച വി​ത്ത് ചെ​ളി​പ​രു​വ​ത്തി​ലാ​ക്കി​യ ക​ണ്ട​ങ്ങ​ളി​ൽ വെ​ള്ളം വാ​ർ​ത്ത​ശേ​ഷം വി​ത​യ്ക്ക​ണം.

കു​മി​ൾ-​ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ വി​ത്ത് സ്യൂ​ഡോ​മോ​ണാ​സ് ലാ​യ​നി​യി​ൽ മു​ക്കി​യ​ശേ​ഷം വി​ത​യ്ക്കാം.

ഇ​തി​ന് ഒ​രു കി​ലോ വി​ത്തി​ന് 10 ഗ്രാം ​സ്യൂ​ഡോ​മോ​ണ​സ് ക​ൾ​ച്ച​ർ എ​ന്ന തോ​തി​ൽ വി​ത്ത് കു​തി​ർ ക്കു​ന്ന വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി 12 മ​ണി​ക്കൂ​ർ സാ​ധാ​ര​ണ വി​ത്ത് ന​ന​യ്ക്കു​ന്ന രീ​തി​യി​ൽ കു​തി​രാ​നി​ട​ണം.

അ​തി​നു​ശേ​ഷം വെ​ള്ളം വാ​ർ​ത്തു​ക​ള​ഞ്ഞ് മു​ള​പൊ​ട്ടാ​ൻ ന​ന​ഞ്ഞ ചാ​ക്കി​ൽ കെ​ട്ടി​വ​യ്ക്കാം.

ചേ​റ്റു​വി​ത​യി​ൽ ക​ള​നി​യ​ന്ത്ര​ണ​ത്തി​ന് വി​ത​ച്ച് 3-5 ദി​വ​സ​ത്തി​നു​ള്ളി​ൽ സോ​ഫി​റ്റ് എ​ന്ന ക​ള​നാ​ശി​നി 6 മി​ല്ലി ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന തോ​തി​ൽ ക​ല​ക്കി വെ​ള്ളം ഒ​ഴി​വാ​ക്കി​യ ക​ണ്ട​ത്തി​ലേ​ക്ക് ത​ളി​ച്ചു​കൊ​ടു​ക്ക​ണം. 48 മ​ണി​ക്കൂ​റി​നു ശേ​ഷം വീ​ണ്ടും ക​ണ്ട​ത്തി​ൽ വെ​ള്ളം ക​യ​റ്റു​ക​യും വേ​ണം.

പൊ​ടി​ഞാ​റ്റ​ടി ഇ​ട്ട​വ​ർ​ക്ക്

ഞാ​റി​ന് മ​ഞ്ഞ​ളി​പ്പും പു​ഷ്ടി​ക്കു​റ​വും ക​ണ്ടാ​ൽ ഞാ​റ് പ​റി​ക്കു​ന്ന​തി​ന് 10 ദി​വ​സം മു​ന്പ് 100 ച. ​മീ​റ്റ​റി​ന് (2 1/2 സെ​ന്‍റി​ന്) ഒ​രു കി​ലോ എ​ന്ന തോ​തി​ൽ യൂ​റി​യ ചേ​ർ​ത്തു കൊ​ടു​ക്കാം.

ഹ്ര​സ്വ​കാ​ല മൂ​പ്പു​ള്ള ഇ​ന​ങ്ങ​ൾ 18-21 ദി​വ​സ​ത്തി​നു​ള്ളി​ലും മ​ധ്യ​കാ​ല​മൂ​പ്പു​ള്ള​വ 21-25 ദി​വ​സ​ത്തി​നു​ള്ളി​ലും ദീ​ർ​ഘ​കാ​ല മൂ​പ്പു​ള്ള​വ 35-45 ദി​വ​സ​ത്തി​നു​ള്ളി​ലും പ​റി​ച്ചു​ന​ട​ണം.

പ​റി​ച്ചു​ന​ടു​ന്ന പാ​ട​ങ്ങ​ളി​ൽ ഞാ​റ്റ​ടി ഇ​നി​യും ത​യാ​റാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ൽ ചേ​റു​ഞാ​റ്റ​ടി​യോ പാ​യ് ഞാ​റ്റ​ടി​യോ ത​യാ​റാ​ക്കാം.

ചേ​റു​ഞാ​റ്റ​ടി

വി​രി​പ്പി​ൽ ന​ടു​ന്ന​തി​ന് ചേ​റു​മ​ണ്ണി​ൽ ഞാ​റ്റ​ടി ത​യാ​റാ​ക്കാം. ന​ല്ല സൂ​ര്യ​പ്ര​കാ​ശ​വും ജ​ല​പ​രി​പാ​ല​ന​സൗ​ക​ര്യ​വും വ​ള​ക്കൂ​റു​മു​ള്ള സ്ഥ​ലം ഞാ​റ്റ​ടി​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​ണം. ഒ​ന്ന് ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യും 5-10 സെ.​മീ. ഉ​യ​ര​വു​മു​ള്ള ഞാ​റ്റ​ടി​ത്ത​ട​ങ്ങ​ൾ ത​യാ​റാ​ക്ക​ണം.

ഒ​രു ച. ​മീ​റ്റ​റി​ന് ഒ​രു കി​ലോ വീ​തം ഉ​ണ​ക്കി​പ്പൊ​ടി​ച്ച് ചാ​ണ​ക​മോ ക​ന്പോ​സ്റ്റോ ചേ​ർ​ക്കാം. ന​ല്ല തു​ട​മു​ള്ള​തും 80 ശ​ത​മാ​ന​മെ​ങ്കി​ലും അ​ങ്കു​ര​ണ​ശേ​ഷി​യു​മു​ള്ള​തു​മാ​യ 25 കി​ലോ വി​ത്ത് 10 സെ​ന്‍റി​ൽ പാ​കി​യാ​ൽ ഒ​രേ​ക്ക​റി​ൽ പ​റി​ച്ചു ന​ടാ​ൻ ആ​വ​ശ്യ​ത്തി​നു​ള്ള ആ​രോ​ഗ്യ​മു​ള്ള ഞാ​റ് കി​ട്ടും.

50 ഗ്രാം ​സ്യൂ​ഡോ​മോ​ണാ​സ് 2കി​ലോ ഉ​ണ​ക്കി​പ്പൊ​ടി​ച്ച ചാ​ണ​ക​വു​മാ​യി 2 ദി​വ​സം ചേ​ർ​ത്ത് വ​ച്ച​ശേ​ഷം മ​ണ്ണി​ൽ ഇ​ള​ക്കി​ച്ചേ​ർ​ത്ത് കൊ​ടു​ക്ക​ണം. വി​ത്ത് തു​ല്യ​മാ​യി വീ​ഴ​ത്ത​ക്ക​വി​ധം പാ​കി വി​ത്ത് മൂ​ട​ത്ത​ക്ക​വി​ധം മീ​തെ പൊ​ടി​മ​ണ്ണോ മ​ണ​ലോ വി​ത​റ​ണം.

പാ​യ് ഞാ​റ്റ​ടി

യ​ന്ത്ര​ന​ടീ​ൽ ന​ട​ത്തു​ന്ന പാ​ട​ങ്ങ​ളി​ൽ പാ​യ്ഞാ​റ്റ​ടി ത​യാ​റാ​ക്ക​ണം. നി​ര​പ്പു​ള്ള പ്ര​ത​ല​ങ്ങ​ളി​ലോ കോ​ണ്‍​ക്രീ​റ്റ് ത​റ​യി​ലോ പോ​ളി​ത്തീ​ൻ ഷീ​റ്റ് വി​രി​ച്ച് ഇ​ത് ത​യാ​റാ​ക്കാം.

മ​ണ്ണും ചാ​ണ​ക​പ്പൊ​ടി​യും ചേ​ർ​ത്ത മി​ശ്രി​തം പോ​ളി​ത്തീ​ൻ​ഷീ​റ്റി​ൽ 15 മി.​മീ. ക​ന​ത്തി​ൽ ഇ​ട്ട് നി​ര​പ്പാ​ക്ക​ണം.

ഇ​തി​നു മീ​തെ മു​ള​പ്പി​ച്ച വി​ത്ത് ച​തു​ര​ശ്ര മീ​റ്റ​റി​ന് 0.4-0.6 കി.​ഗ്രാം എ​ന്ന തോ​തി​ൽ വി​ത​റി കൊ​ടു​ക്ക​ണം. പ​ച്ചി​ല കൊ​ണ്ട് പു​ത​യി​ട​ണം. മൂ​ന്നാ​ലു ദി​വ​സം 2 നേ​രം പൂ​പ്പാ​ട്ട ഉ​പ​യോ​ഗി​ച്ചു ചെ​റു​താ​യി ന​ന​ച്ചു​കൊ​ടു​ക്ക​ണം. നാ​ലാം ദി​വ​സം പു​ത നീ​ക്കി ചാ​ലു​ക​ളി​ൽ വെ​ള്ളം നി​റ​യ്ക്ക​ണം.

ഏ​ക​ദേ​ശം 12 ദി​വ​സം കൊ​ണ്ടു ഞാ​റ് പ​റി​ച്ചു ന​ടാ​ൻ പാ​ക​മാ​കും. ഞാ​റ് പാ​യ്പോ​ലെ ചു​രു​ട്ടി​യെ​ടു​ക്കു​ന്ന​തി​ന് 6-12 മ​ണി​ക്കൂ​ർ മു​ന്പ് വെ​ള്ളം വാ​ർ​ത്തു ക​ള​യ​ണം.

പി​ന്നീ​ട് ചെ​റു ക​ഷ​ണ​ങ്ങ​ളാ​ക്കി സീ​ഡ്ലിം​ഗ് ട്രേ​യി​ൽ വ​ച്ചു​കൊ​ടു​ക്ക​ണം. ഒ​രു ഏ​ക്ക​റി​ലേ​ക്ക് ഒ​രു സെ​ന്‍റ് പാ​യ് ഞാ​റ്റ​ടി മ​തി​യാ​കും. സാ​ധാ​ര​ണ 10 സെ​ന്‍റ് വേ​ണം.

മേ​യ് മാ​സം പൊ​ടി​വി​ത ന​ട​ത്തി​യ പാ​ട​ങ്ങ​ളി​ൽ ന​ന്നാ​യി മ​ഴ കി​ട്ടി ഈ​ർ​പ്പ​മു​ണ്ടെ​ങ്കി​ൽ ഇ​ട​യി​ള​ക്കി ക​ള​ക​ൾ നീ​ക്കം ചെ​യ്തു ചി​ന​പ്പ് പൊ​ട്ടു​ന്ന അ​വ​സ​ര​ത്തി​ൽ യൂ​റി​യ ന​ൽ​കു​ക. ബാ​ക്കി യൂ​റി​യ​യും പൊ​ട്ടാ​ഷും അ​ടി​ക്ക​ണ​പ​രു​വ​ത്തി​ന് പ​ത്തു ദി​വ​സം മു​ൻ​പ് ന​ൽ​കി​യാ​ൽ മ​തി.

വ​ള​ത്തി​ന്‍റെ തോ​ത​റി​യാ​ൻ പ​ട്ടി​ക കാ​ണു​ക. ര​ണ്ടാം കൃ​ഷി​യി​റ​ക്കു​ന്ന കു​ട്ട​നാ​ട​ൻ പാ​ട​ങ്ങ​ളി​ലും ന​ടീ​ൽ തു​ട​രാം. പൊ​ക്കാ​ളി നി​ല​ങ്ങ​ളി​ൽ കൂ​ന​കൂ​ട്ടി വി​ത്തി​ട​ൽ ഈ ​മാ​സം പൂ​ർ​ത്തി​യാ​ക്ക​ണം.

തെ​ങ്ങ്

വി​ത്തു​തേ​ങ്ങ പാ​ക​ലും പു​തി​യ തൈ ​ന​ടീ​ലും തു​ട​രാം. ഒ​ന്നാം ഗ​ഡു രാ​സ​വ​ള പ്ര​യോ​ഗ​ത്തി​നും സ​മ​യ​മാ​യി.

മ​ഴ​യെ ആ​ശ്ര​യി​ച്ച് ശ​രാ​ശ​രി - ന​ല്ല പ​രി​ച​ര​ണം ന​ട​ത്തു​ന്ന തോ​ട്ട​ങ്ങ​ളി​ൽ യൂ​റി​യ, റോ​ക്ക് ഫോ​സ്ഫേ​റ്റ്, മ്യൂ​റി​യേ​റ്റ് ഓ​ഫ് പൊ​ട്ടാ​ഷ് എ​ന്നി​വ യ​ഥാ​ക്ര​മം 250-350,350-600, 400-650 ഗ്രാം ​വീ​ത​വും ജ​ല​സേ​ചി​ത കൃ​ഷി​യു​ള്ള തോ​ട്ട​ങ്ങ​ളി​ൽ ഇ​വ യ​ഥാ​ക്ര​മം 200-270,275-500,275-500 ഗ്രാ​മും ന​ൽ​ക​ണം.

സ​ങ്ക​ര​ഇ​ന​ങ്ങ​ൾ​ക്കും അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള​വ​യ്ക്കും മ​ഴ​യെ ആ​ശ്ര​യി​ച്ച് കൃ​ഷി ന​ട​ത്തു​ന്ന​വ​യ്ക്ക് 350,500,650 ഗ്രാം ​വീ​ത​വും ജ​ല​സേ​ചി​ത കൃ​ഷി ന​ട​ത്തു​ന്ന തോ​ട്ട​ങ്ങ​ളി​ൽ 650,800,1200 ഗ്രാം ​വീ​ത​വും ഈ ​വ​ള​ങ്ങ​ൾ ന​ൽ​ക​ണം.

ഈ​ർ​പ്പ​സം​ര​ക്ഷ​ണ​ത്തി​ന് ത​ട​ത്തി​ലോ തെ​ങ്ങു​ക​ളു​ടെ വ​രി​ക​ൾ​ക്കി​ട​യി​ൽ ചാ​ലു​ക​ളെ​ടു​ത്തോ തൊ​ണ്ട് മൂ​ടാം. 5-6 മീ​റ്റ​ർ ഇ​ട​വി​ട്ട് ഒ​രു മീ​റ്റ​ർ വീ​തം നീ​ള​വും വീ​തി​യും ആ​ഴ​വു​മു​ള്ള കു​ഴി​ക​ളെ​ടു​ത്ത് അ​തി​ൽ ച​പ്പു​ച​വ​റു​ക​ൾ നി​റ​യ്ക്ക​ണം.

മ​ഴ​ക്കാ​ല​ത്ത് കൂ​ന്പു​ചീ​യ​ൽ രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൂ​ന്പോ​ല​യ്ക്ക് ചു​റ്റു​മു​ള്ള ഒ​ന്നോ ര​ണ്ടോ ഓ​ല​ക​ൾ മ​ഞ്ഞ​ളി​ക്കു​ന്ന​താ​ണ് രോ​ഗ​ത്തി​ന്‍റെ ആ​ദ്യ​ല​ക്ഷ​ണം.

രോ​ഗ​മു​ള്ള ഭാ​ഗം വെ​ട്ടി​മാ​റ്റി ക​ത്തി​ച്ചു​ക​ള​യു​ക​യും വെ​ട്ടി​മാ​റ്റി​യ ഭാ​ഗ​ത്ത് ബോ​ർ​ഡോ കു​ഴ​ന്പ് പു​ര​ട്ടു​ക​യും വേ​ണം.

ആ ​ഭാ​ഗം പോ​ളി​ത്തീ​ൻ ഷീ​റ്റു കൊ​ണ്ട് പൊ​തി​ഞ്ഞു​കെ​ട്ടു​ക​യും വേ​ണം. സ​മീ​പ​മു​ള്ള തെ​ങ്ങു​ക​ളി​ൽ രോ​ഗം പ​ട​രാ​തി​രി​ക്കാ​നാ​യി ഒ​രു ശ​ത​മാ​നം വീ​ര്യ​മു​ള്ള ബോ​ർ​ഡോ മി​ശ്രി​തം ത​ളി​ക്കേ​ണ്ട​താ​ണ്.



കു​രു​മു​ള​ക്

കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ തോ​ട്ട​ങ്ങ​ളി​ൽ വേ​രു പി​ടി​പ്പി​ച്ച കു​രു​മു​ള​ക് വ​ള്ളി​ക​ൾ ന​ടാം. ധാ​രാ​ളം വേ​രു​ക​ളോ​ട് കൂ​ടി​യ ന​ല്ല വ​ള​ർ​ച്ച​യെ​ത്തി​യ വ​ള്ളി​ക​ൾ ന​ടാ​നു​പ​യോ​ഗി​ക്ക​ണം.

മൂ​ന്നു വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള കൊ​ടി​ക​ൾ​ക്ക് യൂ​റി​യ, സൂ​പ്പ​ർ​ഫോ​സ്ഫേ​റ്റ്, മ്യൂ​റി​യേ​റ്റ് ഓ​ഫ് പൊ​ട്ടാ​ഷ് എ​ന്നി​വ കൊ​ടി​യൊ​ന്നി​ന് 50,150,125 ഗ്രാം ​വീ​തം ചേ​ർ​ക്ക​ണം.

ഒ​രു വ​ർ​ഷം പ്രാ​യ​മാ​യ​വ​യ്ക്ക് ഇ​വ 15,50,40 ഗ്രാം ​വീ​ത​വും ര​ണ്ടു വ​ർ​ഷ​മാ​യ കൊ​ടി​ക​ൾ​ക്ക് 25,75,60 ഗ്രാം ​വീ​ത​വും കൊ​ടി​യൊ​ന്നി​ന് ചേ​ർ​ക്ക​ണം.

ഇ​ഞ്ചി, മ​ഞ്ഞ​ൾ

ഇ​ഞ്ചി​ക്കും മ​ഞ്ഞ​ളി​നും ര​ണ്ടാം വ​ള​പ്ര​യോ​ഗം ന​ട​ത്ത​ണം. ഇ​ഞ്ചി ഒ​രു സെ​ന്‍റി​ലേ​ക്ക് 350 ഗ്രാം ​യൂ​റി​യ ന​ട്ട് 40 ദി​വ​സം ക​ഴി​ഞ്ഞും 350 ഗ്രാം ​യൂ​റി​യ​യും 200 ഗ്രാം ​പൊ​ട്ടാ​ഷും ന​ട്ട് 90 ദി​വ​സം ക​ഴി​ഞ്ഞും ന​ൽ​ക​ണം.

വ​ളം ചേ​ർ​ത്ത് പു​ത​യി​ട്ട​തി​നു​ശേ​ഷം വാ​ര​ങ്ങ​ൾ മൂ​ട​ണം. മ​ഞ്ഞ​ളി​ന് യൂ​റി​യ 250 ഗ്രാം ​വീ​തം ന​ട്ട് 40,90 ദി​വ​സ​ങ്ങ​ളി​ലും 500 ഗ്രാം ​പൊ​ട്ടാ​ഷ് ന​ട്ട് 90-ാം ദി​വ​സ​വും ന​ൽ​ക​ണം.

ഏ​ലം

ഒ​ന്നാം ത​വാ​ര​ണ​യി​ൽ നി​ന്ന് ഏ​ല​ത്തൈ​ക​ൾ ര​ണ്ടാം ത​വാ​ര​ണ​യി​ലേ​ക്കു പ​റി​ച്ചു ന​ടാം. ര​ണ്ടാം ത​വാ​ര​ണ​യി​ലും പോ​ളി​ത്തീ​ൻ ബാ​ഗു​ക​ളി​ലും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്രാ​യ​മാ​യ ഏ​ല​ത്തൈ​ക​ൾ തോ​ട്ട​ത്തി​ലേ​ക്കു ന​ടാ​നാ​യി നീ​ക്കാം.

വാ​ഴ

മ​ഴ​യെ ആ​ശ്ര​യി​ച്ചു​ള്ള വാ​ഴ​കൃ​ഷി തു​ട​രാം. നേ​ന്ത്ര​ൻ കു​ല​ച്ച ഉ​ട​നെ ചു​വ​ടൊ​ന്നി​ന് 65 ഗ്രാം ​വീ​തം യൂ​റി​യ ചേ​ർ​ക്ക​ണം. അ​ഞ്ചാം മാ​സം മു​ത​ൽ പി​ണ്ടി​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടോ​യെ​ന്നു ശ്ര​ദ്ധി​ക്കു​ക.

പി​ണ്ടി​പ്പു​ഴു​വി​നെ​തി​രെ ബ്യൂ​വേ​റി​യ പ്ര​യോ​ഗം ഫ​ല​പ്ര​ദ​മാ​ണ്. ഇ​തി​നാ​യി വാ​ഴ​ത്ത​ട ഒ​ന്ന് ഒ​ന്ന​ര​യ​ടി നീ​ള​ത്തി​ൽ മു​റി​ച്ച് നെ​ടു​കെ പി​ള​ർ​ന്ന് 10 ഗ്രാം ​വെ​ള്ള​ക്കു​മി​ളി​ന്‍റെ പൊ​ടി വി​ത​റി തോ​ട്ട​ങ്ങ​ളി​ൽ അ​ങ്ങി​ങ്ങാ​യി വ​യ്ക്കു​ക.

40 വാ​ഴ​ക​ൾ​ക്ക് ഒ​രു കു​മി​ൾ പ്ര​യോ​ഗി​ച്ച വാ​ഴ​ത്ത​ട വ​യ്ക്ക​ണം. ഓ​രോ ആ​ഴ്ച കൂ​ടു​ന്പോ​ഴും പു​തി​യ വാ​ഴ​ത്ത​ട വ​യ്ക്കു​ക. ബ്യൂ​വേ​റി​യ ക​ൾ​ച്ച​റി​നാ​യി സം​സ്ഥാ​ന ബ​യോ​ക​ണ്‍​ട്രോ​ൾ ലാ​ബു​മാ​യി (0487 2374605) ബ​ന്ധ​പ്പെ​ടു​ക.

ന​ട്ട് ര​ണ്ടു മാ​സ​മാ​യ പ്രാ​യ​മാ​യ പാ​ള​യ​ൻ​കോ​ട​ന് ചു​വ​ടൊ​ന്നി​ന് 110,500,335 ഗ്രാം ​യൂ​റി​യ, റോ​ക്ക് ഫോ​സ്ഫേ​റ്റ്, പൊ​ട്ടാ​ഷ് വ​ളം എ​ന്നി​വ ചേ​ർ​ക്കാം.

ജാ​തി, ഗ്രാ​ന്പൂ

പു​തു​കൃ​ഷി​ക്കു കു​ഴി​ക​ളെ​ടു​ത്ത് തൈ​ന​ടീ​ൽ തു​ട​രാം. ക​ഴി​ഞ്ഞ​മാ​സം വ​ള​പ്ര​യോ​ഗം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ വ​ള​പ്ര​യോ​ഗം ന​ട​ത്ത​ണം.

മാ​വ്

പു​തി​യ ഒ​ട്ടു​തൈ​ക​ൾ ന​ടു​ന്ന​തി​ന് ഈ ​മാ​സം അ​നു​യോ​ജ്യം. 10 വ​ർ​ഷ​ത്തി​നു​മേ​ൽ പ്രാ​യ​മാ​യ മ​ര​ങ്ങ​ൾ ക്ക് ​ആ​വ​ശ്യ​മാ​യ​തി​ന്‍റെ പ​കു​തി രാ​സ​വ​ളം 500 ഗ്രാം ​യൂ​റി​യ, 900 ഗ്രാം ​റോ​ക്ക് ഫോ​സ്ഫേ​റ്റ്, 750 ഗ്രാം ​മ്യൂ​റി​യേ​റ്റ് ഓ​ഫ് പൊ​ട്ടാ​ഷ് ചേ​ർ​ക്കു​ക.

3-5, 6-7, 8-10 വ​ർ​ഷം പ്രാ​യ​മു​ള്ള​വ​യ്ക്ക് യ​ഥാ​ക്ര​മം 100,250,400ഗ്രാം ​യൂ​റി​യ; 90,425,360 ഗ്രാം ​സൂ​പ്പ​ർ ഫോ​സ്ഫേ​റ്റ്; 100,200,400 ഗ്രാം ​മ്യൂ​റി​യേ​റ്റ് ഓ​ഫ് പൊ​ട്ടാ​ഷ് ചേ​ർ​ക്കു​ക.

കി​ഴ​ങ്ങു വ​ർ​ഗ​ങ്ങ​ൾ

ക​ള​നീ​ക്ക​ലും മേ​ൽ​വ​ള​പ്ര​യോ​ഗ​വും തു​ട​രാം. അ​ടു​ക്ക​ള​ത്തോ​ട്ടം മ​ഴ​ക്കാ​ല​പ​ച്ച​ക്ക​റി​കൃ​ഷി തു​ട​രാം. വി​ത്ത് പാ​കി പ​റി​ച്ചു ന​ട​ൽ ക​ന​ത്ത മ​ഴ ക​ഴി​ഞ്ഞ് മ​തി.

മു​ള​ച്ച തൈ​ക​ൾ​ക്ക് 20 ഗ്രാം ​സ്യൂ​ഡോ​മോ​ണാ​സ് ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ക​ല​ക്കി​യ ലാ​യ​നി ത​ളി​ക്കു​ന്ന​ത് മ​ഴ​ക്കാ​ല​ത്ത് കു​മി​ൾ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ഫ​ല​പ്ര​ദ​മാ​ണ്.

മ​ഴ​വെ​ള്ളം ഒ​ലി​ച്ചു പോ​കാ​ൻ ത​ട​ങ്ങ​ളി​ൽ ചാ​ലു​കീ​റാ​നും നീ​ർ​വാ​ർ​ച്ചാ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.

സി.എസ്.അനിത