ഉയർന്ന ചൂടിൽ ശരീര താപനില ക്രമീകരിക്കാൻ കഴിയാതെ വന്നാൽ സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്കു നായ്ക്കളിലും സാധ്യതയുണ്ട്. ഉയർന്ന ശരീരതാപനില, ഉന്മേഷക്കുറവ്, തളർച്ച, നടക്കാനും ഓടാനും മടി, നാവ് പുറത്തേക്കിട്ട് അമിതമായ അണപ്പ്,
കിതക്കൽ, ഉയർന്ന നിരക്കിലുള്ള ഹൃദയമിടിപ്പ്, വായിൽ നിന്നു കട്ടികൂടിയ ഉമിനീർ ധാരാളമായി ഒലിക്കൽ, കൈകാലുകളിലേയും തലയിലെയും പേശികളിൽ വിറയൽ, വിളറിയ കണ്ണുകൾ, ചുവന്ന മോണയും നാക്കും, വേച്ചുവേച്ചുള്ള നടത്തം,
അലക്ഷ്യമായ ചലനങ്ങൾ, ഛർദ്ദി, വയറിളക്കം, തളർന്നു വീഴൽ എന്നിവ നായ്ക്കളിലെ ഉഷ്ണ സമ്മർദത്തിന്റെ ലക്ഷണങ്ങളാണ്.
ശരീരഭാരം ഏറിയവയിലും ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ചവയിലും ശ്വസനനാളിക്ക് തകരാറുള്ളവയിലും പ്രായം ചെന്ന നായ്ക്കളിലും പൊതുവെ ഉഷ്ണാഘാതത്തിന് സാധ്യത ഏറെയാണ്.
പഗ്ഗുകൾ, ലാസ ആപ്സോ, ബുൾ മാസ്റ്റിഫ്, ബുൾഡോഗ്, ഇംഗ്ലീഷ് ടോയ് സ്പാനിയൽ, ചൗ ചൗ തുടങ്ങിയ ശരീരത്തെ അപേക്ഷിച്ചു തീരെ ചെറിയ തലയും പതിഞ്ഞ മൂക്കുമുള്ള ബ്രാക്കിസെഫാലിക് വിഭാഗത്തിൽപ്പെട്ട നായ്ക്കൾക്കു വേനൽ കരുതൽ ഏറെ വേണം.
ശരീരത്തെ അപേക്ഷിച്ചു ചെറിയ തലയും മൂക്കും വായയുമായതിനാൽ മതിയായ വായുവും ഈർപ്പവും ശരീരത്തിൽ നിന്നു പുറന്തള്ളി അണപ്പിലൂടെ താപനില ക്രമീകരിക്കാൻ ഈ കുഞ്ഞൻമാർക്കു കഴിയില്ല.
വിറയലും ഛർദിയും വരണ്ട മോണയും വിളറിയ കണ്ണുകളുമെല്ലാം ഈയിനങ്ങളിലെ താപസമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. കട്ടിയായ രോമാവരണമുള്ള പൊമറേനിയൻ, ജർമൻ ഷെപ്പേർഡ് പോലുള്ള ഇനങ്ങ ളിലും ഉഷ്ണാഘാതസാധ്യത കൂടും.
പകൽ ഓടിച്ചാടി വ്യായാമം ഇഷ്ട പ്പെടുന്ന ലാബ്രഡോർ, റിട്രീവർ, ജർമൻ ഷെപ്പേർഡ് തുടങ്ങിയ ഊർജ സ്വലരായ നായ ഇനങ്ങളെ പകൽ ച്ചൂടിൽ ഇറക്കി വിട്ടാൽ താപാഘാത ത്തിന് സാധ്യത യുണ്ട്.
വേണം എപ്പോഴും കുടിവെള്ളം
തണുത്ത കുടിവെള്ളം മുഴുവൻ സമയവും നായ്ക്കൾക്ക് ഉറപ്പാക്കണം. ചെറിയ ഇനം നായ്ക്കൾക്ക് 2-3 ലിറ്റർ വരെ കുടിവെള്ളവും ഇടത്തരം ഇനം നായ്ക്കൾക്ക് 4-5 ലിറ്റർ വരെ കുടി വെള്ളവും വലിയ ജനുസുകൾക്ക് 6-10 ലിറ്റർ വരെ കുടിവെള്ളവും ദിവസവും ആവശ്യമാണ്.
വേനൽ ചൂടേറും തോറും നായ്ക്കൾ തീറ്റയെടുക്കുന്നതു കുറയും. ചൂട് കൂടിയ സമയങ്ങളിൽ തീറ്റ നൽകുന്നത് ഒഴിവാക്കണം. ആകെ ഒരു ദിവസം നൽകുന്ന തീറ്റ രാവിലെയും വൈകിട്ടും മൂന്നോ നാലോ തവണകളായി നൽകണം.
ദഹനശേഷി കൂട്ടാനും വിശപ്പുണ്ടാവാനും ആഹാര ത്തിൽ യീസ്റ്റ് അല്ലെങ്കിൽ മറ്റ് പ്രോബ യോട്ടിക്കുകൾ ഉൾപ്പെടുത്തണം. ഇതിനായി തൈര് തീറ്റയിൽ ചേർ ത്താൽ മതി. ജീവകം സി, ഇ അടങ്ങിയ ടാബ്ലെറ്റുകളും, ലിവർ ടോണിക്കുകളും പതിവായി നൽകി ശരീര സമ്മർദം ഒട്ടൊക്കെ കുറയ്ക്കാം.
പപ്പായ, തണ്ണിമത്തൻ, വെള്ളരി തുടങ്ങിയ ഫല വർഗങ്ങൾ നായ്ക്കളുടെ പകൽ ആഹാരത്തിൽ ഉൾപ്പെടുത്താവു ന്നതാണ്.
കൂട്ടിൽ ശ്രദ്ധിക്കാൻ
കൂടിന്റെ മേൽക്കൂരയ്ക്കു മുകളിൽ ഓട്, വൈക്കോൽ പാകുന്നതും ചണച്ചാക്കോ, പനയോലയോ തെങ്ങോ ല മടഞ്ഞതോ വിരിക്കുന്നതും നനയ്ക്കുന്നതും കൂടിനുള്ളിലെ ചൂട് കുറയ്ക്കും. നനച്ച തുണികൊണ്ട് നായ്ക്കളുടെ ശരീരം തുടയ്ക്കുന്നതും നല്ലതാണ്.
കൂട്ടിൽ ഫാൻ ഇടാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. ദിവസവും ഇടക്കിടെ നായ്ക്കളെ നനയ്ക്കുന്ന രീതി ശാസ്ത്രീയമല്ല. ഇതു ത്വക്ക് രോഗങ്ങൾക്കുള്ള സാധ്യത കൂട്ടും.
എന്നാൽ ദിവസവും ബ്രഷ് ചെയ്യാൻ മറക്കരുത്. ബാഹ്യപരാദങ്ങൾ വേന ലിൽ പെരുകുന്നതിനാൽ ബാഹ്യപരാദ നാശിനികൾ അടങ്ങിയ സോപ്പോ, ഷാംപുവോ തേച്ചു കുളിപ്പിക്കുന്നതാണ് ഉത്തമം. രോമമുള്ള ഇനങ്ങൾക്ക് മേനി മിനുങ്ങുന്നതിനായി സ്കിൻ ടോണി ക്കുകൾ നൽകണം.
വാഹനങ്ങളിലടച്ച് പോകരുത്
ഉയർന്ന ഊഷ്മാവുള്ള ഏത് അന്തരീക്ഷവും നായ്കളിൽ ഉഷ്ണ സമ്മർദമുണ്ടാക്കും. നല്ല ചൂടുള്ള പകലിൽ നായ്ക്കളെ കാറിനുള്ളിലോ, മുറിയ്ക്കുള്ളിലോ അടച്ച് പുറത്ത് പോകരുത്.
കാറടക്കമുള്ള വാഹന ങ്ങൾ തണലിലാണ് ഇട്ടിരിക്കുന്നതെങ്കിൽ പോലും അഞ്ചു മിനിറ്റ് കൊണ്ടു തന്നെ പുറത്തെ താപനിലയേക്കാൾ 10% വരെ വാഹനങ്ങൾക്കുള്ളിലെ താപനില ഉയരാൻ ഇടയുണ്ട്.
ഈ ചൂടിനെ താങ്ങാനാവാതെ നിർജലീ കരണവും, സൂര്യാഘാതവും അരുമകൾക്ക് ഏൽക്കാം. കറുത്ത നിറമുള്ള കാറുകളാണെങ്കിൽ താപാഘാതത്തിന് സാധ്യത കൂടും.
നായ്ക്കൾക്ക് പകൽ 9 നും 3 നുമിടയിൽ പരിശീലനവും വ്യായാ മവും നൽകൽ, മതിയായ തണലോ കുടിവെള്ളമോ ഒരുക്കി വെക്കാതെ പുറത്ത് വിടൽ എന്നിവയെല്ലാം ഉഷ്ണാഘാതത്തിന് സാധ്യതകൂട്ടും.
പുറത്ത് പാർപ്പിക്കുന്ന നായ്ക്കളെ ചൂട് കൂടിയനേരങ്ങളിൽ അകത്തോ പുറത്ത് തണൽ ഒരുക്കിയോ പാർപ്പിക്കണം.
ബാഹ്യപരാദങ്ങളെ തടയാം
പട്ടുണ്ണി, ചെള്ള്, പേൻ, മണ്ഡരി തുടങ്ങിയ ബാഹ്യ പരാദങ്ങളുടെ ശല്യം വേനലിൽ കൂടുതലാണ്. വിളർച്ച, ക്ഷീണം, ചൊറിച്ചിൽ, രോമം കൊഴിയൽ തുടങ്ങിയ നായ്ക്കളിലെ ലക്ഷണങ്ങൾ ബാഹ്യ പരാദബാധ യുടെ ലക്ഷണങ്ങളാവാം.
ഇവയെ നിയന്ത്രിക്കുന്നതിനായ് ടിക്ക്/ഫ്ളീ കോളറുകളോ, സ്പോട്ട് ഓണ്, പോറോ ണ് മരുന്നുകളോ കുത്തിവയ് പുകളോ നൽകാം. ബാഹ്യപരാദ നാശിനികൾ അടങ്ങിയ ഷാംപു ഉപയോഗിച്ചു നായ്ക്കളെ കുളിപ്പിക്കാം.
മാസങ്ങളോളം ബാഹ്യപരാദങ്ങളെ നായ് ക്കളിൽ നിന്ന് അകറ്റി നിർത്തുന്ന ചില ഗുളിക രൂപത്തിലുള്ള പുതിയ മരുന്നുകളും ലഭ്യമാണ്. കുഞ്ഞു ങ്ങളിലെ പരാദ നിയന്ത്രണത്തിന് പൗഡറുകൾ മേനി യിൽ തളിക്കാം.
രോമവളർച്ച കൂടുതലുള്ള ജർമൻ ഷെപ്പേർഡ് പോലുള്ള ഇനങ്ങളുടെ അധികമായി വളർന്ന രോമങ്ങളും, ജഡകളും വെട്ടിയൊരുക്കി ബ്രഷ് കൊണ്ട് ഗ്രൂമിംഗ് ചെയ്യുന്നത് രക്തയോട്ടം കൂട്ടാനും താപസമ്മർദം കുറയ്ക്കാനും സഹായിക്കും.
വിളർച്ച, പനി, ദിവസങ്ങളോളം നീളുന്ന തീറ്റമടുപ്പ്, ക്ഷീണം, മെലിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം.
പകർച്ചവ്യാധികൾ
നായ്ക്കളിൽ വേനൽ കാലത്ത് കൂടുതലായി, പ്രത്യേകിച്ചു വേനൽ മഴ കഴിഞ്ഞ് കണ്ടുവരുന്ന പകർച്ചവ്യാധി കളിൽ ഒന്നാണ് പാർവോ രോഗം.
ആറ് ആഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണു പാർവോ വൈറസ് സാധാരണ ബാധിക്കുന്നത്.
വിശപ്പില്ലായ്മ, പനി, ഛർദി, ക്ഷീണം, ശരീര തളർച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയിൽ കിടയ്ക്കൽ, തുടർച്ചയായി ദുർഗന്ധമുള്ള ഛർദി, രക്തം കലർന്ന മലത്തോട് കൂടി തുടർച്ചയായ വയറിളക്കം,
ദഹിച്ച രക്തം കലർന്ന് കറുത്ത നിറത്തിൽ ദുർഗന്ധത്തോട് കൂടിയ മലം എന്നിവയാണു ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം.
പാർവോ ഉൾപ്പെടെയുള്ള പകർച്ചവ്യാധി കൾക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്തില്ലങ്കിൽ ഉടനെ നായ്ക്കൾക്ക് വാക്സിനേഷൻ ഉറപ്പാക്കണം. എട്ടാഴ്ച പ്രായമെത്തിയ നായ്ക്കുഞ്ഞുങ്ങൾക്ക് ആദ്യ വാക്സിൻ നൽകാം.
ചൂടു താങ്ങാനാവാതെ തളർന്നാൽ
ഉഷ്ണസമ്മർദത്തിന്റെ ലക്ഷണ ങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നായ്ക്കളെ തണലിടങ്ങളിലേക്കു മാറ്റി തണുത്ത വെള്ളത്തിൽ മുക്കിയ ടവ്വൽ ദേഹത്ത് പുതപ്പിക്കണം.
കാറ്റും നൽകണം. ചെറിയ ഇനത്തിൽ പെട്ട നായ്ക്കളെ തണുത്ത വെള്ളം നിറച്ച ഒരു ചെറിയ ടാങ്കിലോ പാത്രത്തിലോ തല മുങ്ങാതെ അൽപ്പസമയം മുക്കണം. ഫാനിനടിയിൽ നല്ല കാറ്റു കിട്ടുന്നിടത്ത് കിടത്തി മേനിയിൽ വെള്ളം സ്പ്രേ ചെയ്ത് നനയ്ക്കുകയും ചെയ്യാം.
തലയുടെ പിൻഭാഗത്തും കഴുത്തിലും തണുത്ത വെള്ളം കൊണ്ട് നന്നായി നനയ്ക്കണം. താപാഘാതമേറ്റ നായ്ക്കക്കൾക്കു തണുത്ത വെള്ളം ധാരാളം കുടിക്കാൻ നൽകണം. എന്നാൽ, വെള്ളം നിർബ ന്ധിച്ചു കുടിപ്പിക്കരുത്.
ശരീരതാപനില സാധാരണ നിലയിൽ (103 ഡിഗ്രി ഫാരൻ ഹിറ്റ് /39.5 ഡിഗ്രി സെൽഷ്യസ്) ആവുന്നതുവരെ ഈ ക്രമീകരണങ്ങൾ ചെയ്യണം. മലദ്വാരത്തിൽ ഒരു തെർമോ മീറ്ററിന്റെ അറ്റം അമർത്തി പടിച്ച് ശരീര താപനില പരിശോധിക്കാം.
തലക്കു ള്ളിലെ നീർക്കെട്ട്, വൃക്കയുടെ പ്രവർത്തനം തകരാറിലാവൽ, കുടലിലെ രക്തസ്രാവം, രക്തം കട്ടപിടിക്കു ന്നതിലെ തടസം തുടങ്ങിയവയ്ക്കു താപാഘാതം കാരണമായേക്കാം.
ഫോണ്: 9495187522
ഡോ. എം. മുഹമ്മദ് ആസിഫ്
വെറ്ററിനറി സർജൻ. മൃഗസംരക്ഷണവകുപ്പ്