ജാം, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയിലൊക്കെ പഞ്ചസാര ഉയർന്ന തോതിലാണുള്ളത്. കൂടാതെ കളറുകളും പ്രിസർവേറ്റീവുകളും ചേർക്കാറുമുണ്ട്. ചില സീസണിൽ മാത്രമുണ്ടാകുന്ന പഴങ്ങൾ അടുത്ത സീസണ് വരെ ഉപയോഗിക്കാൻ പ്രിസർവേറ്റീവുകളും മറ്റും ചേർത്തു നിർമിക്കുന്നതാണ് ജാമും സ്ക്വാഷും മറ്റും. അവയിൽ പോഷകമൂല്യത്തിനൊന്നും കാര്യമായ സ്ഥാനമില്ല. പഴുത്ത വരിക്കച്ചക്കയിൽ ശർക്കര ചേർത്തു വരട്ടിയതു കഴിക്കുന്നതു കൊണ്ടു ദോഷമില്ല. വീട്ടിൽ തയാറാക്കുന്ന വിഭവങ്ങളിൽ നമ്മൾ കൃത്രിമ മധുരം ചേർക്കാറില്ലല്ലോ.
സാക്കറിനും കോൺ സിറപ്പും
ചില ബേക്കറിവിഭവങ്ങളിൽ പഞ്ചസാരയ്ക്കു പകരം കോണ് സിറപ്പും(ചോളത്തിൽ നിന്നു തയാറാക്കുന്നത്) സാക്കറിനുമൊക്കെ ചേർക്കാറുണ്ട്. സാക്കറിനു വില കുറവാണ്. പക്ഷേ, അമിതമായി ഉപയോഗിക്കരുത്. കോണ് സിറപ്പ് ഫ്രക്ടോസാണ്, അതും അമിതമായി കഴിക്കരുത്. ശരീരത്തിൽ അധികമായി വരുന്ന പഞ്ചസാരയെ അസിറ്റേറ്റാക്കി മാറ്റി അതു ട്രൈ ഗ്ലിസറൈഡിന്റെ തോതു കൂട്ടും.
ഹൃദയാഘാതം വന്നവർ, സർജറി കഴിഞ്ഞവർ...
ഹൃദയാഘാതം വന്നവർ, സർജറി കഴിഞ്ഞവർ എന്നിവർക്ക് പ്രമേഹമില്ലെങ്കിൽ ചായയ്ക്ക് മിതമായ തോതിൽ പഞ്ചസാര ചേർത്തു കഴിക്കാം. വല്ലപ്പോഴും മധുരപലഹാരങ്ങൾ മിതമായി കഴിക്കാം. എന്നാൽ അതു ശീലമാക്കരുത്. എന്നാൽ എത്രത്തോളം പഞ്ചസാര കഴിക്കാം എന്നതു തീരുമാനിക്കുന്നത് വണ്ണമുള്ള ആളാണോ മെലിഞ്ഞ ആളാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചാണ്.
വണ്ണമുള്ള ആളുകളോടു പഞ്ചസാര കഴിക്കാൻ നിർദേശിക്കാറില്ല. എന്നാൽ വണ്ണം കുറഞ്ഞവരോട് മറ്റു രോഗങ്ങൾ ഒന്നും ഇല്ലെങ്കിൽ വല്ലപ്പോഴും കഴിക്കാം എന്നു പറയാറുണ്ട്. അതായതു വ്യക്തിയുമായി ബന്ധപ്പെ ചില ഘടകങ്ങൾ കൂടി പരിഗണിച്ചാണ് എത്രത്തോളം പഞ്ചസാര കഴിക്കാം എന്നു നിർദേശിക്കുന്നത്. അതിനാൽ പൊതുവിൽ ബാധകമായ നിർദേശം നല്കാനാവില്ല. ഒരു നുട്രീഷനിസ്റ്റിന്റെ സഹായത്തോടെ എത്രത്തോളം മധുരം കഴിക്കാം എന്നു തീരുമാനിക്കാം.
സോഫ്റ്റ് ഡ്രിംഗ്സിനു മധുരം കൂടും
ഗാഢത കൂടിയ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിംഗ്സിലൂടെ കിട്ടുന്നത്. ഒരാൾക്ക് ഒരു ദിവസം ആവശ്യമായതിന്റെ മൂന്നിരട്ടി പഞ്ചസാര സോഫ്റ്റ് ഡ്രിംഗ്സിൽ നിന്നു ലഭിക്കും. അതിനാൽ അത് ശീലമാക്കേണ്ട,
മധുരവും സ്ത്രീരോഗങ്ങളും
മധുരവും സ്ത്രീരോഗങ്ങളും തിൽ നേരിട്ടു ബന്ധമില്ല. മധുരം കഴിച്ചതുകൊണ്ടു പിസിഒഡി സാധ്യതയില്ല. വണ്ണമുള്ളവർക്കു പിസിഒഡി വന്നാൽ അവരോടു മധുരം കുറയ്ക്കാൻ നിർദേശിക്കാറുണ്ട്. വണ്ണം കുറയ്ക്കുന്നതിനു മധുരം കുറയ്ക്കണം.
അമിതഭാരവും കാൻസർ സാധ്യതയും
പഞ്ചസാരയും കാൻസറും തിൽ നേരിട്ടു ബന്ധമില്ല. പഞ്ചസാര കൂടുതൽ കഴിച്ചാൽ അമിതഭാരം വരും. അമിതഭാരം കാൻസർസാധ്യത വർധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്. എല്ലാം പരസ്പരം ബന്ധപ്പെിരിക്കുന്നു.
വിവരങ്ങൾ: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്
കൃത്രിമമധുരം ശീലമാക്കരുത്
02:22 AM Nov 10, 2019 | Deepika.com