കൊച്ചി: റിയല്‍മിയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍, ബഡ്സ് ടി 100 എന്നിവ പുറത്തിറങ്ങി. ലേസര്‍ ലൈറ്റ് രൂപകല്‍പ്പന, 50 എംപി എഐ ട്രിപ്പിള്‍ കാമറ തുടങ്ങിയവ റിയല്‍മി 9 ഐ 5ജിയുടെ പ്രത്യേകതകളാണ്. 4 ജിബി-64 ജിബിക്ക് 14,999 രൂപയും 6 ജിബി-128 ജിബിക്ക് 16,999 രൂപയുമാണ് വില.
10 എംഎം ഡൈനാമിക് ബാസ് ഡ്രൈവര്‍, 28 മണിക്കൂര്‍ പ്ലേബാക്ക് സമയം തുടങ്ങിയ സവിശേഷതകളുമായാണ് റിയല്‍മി ടെക്ക് ലഫ് ബഡ്സ് ടി 100 വിപണിയില്‍ എത്തുന്നത്. വില 1,499 രൂപ.
റിയല്‍മി 9 ഐ 5ജി വിപണിയില്‍
11:59 AM Aug 23, 2022 | Deepika.com